» »ഓം ആകൃതിയിലുള്ള ദ്വീപിലെ ഓംകാരേശ്വര ക്ഷേത്രം

ഓം ആകൃതിയിലുള്ള ദ്വീപിലെ ഓംകാരേശ്വര ക്ഷേത്രം

Written By: Elizabath Joseph

ഓം ആകൃതിയില്‍ രൂപമുള്ള ഒരു അപൂര്‍വ്വ ദ്വീപ്. അവിടെയുള്ളതോ പരമശിവന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാസ്ഥാനങ്ങളായ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നും.
ശൈവവിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായ മധ്യപ്രദേശിലെ നര്‍മ്മദയിലെ ശിവപുരി ദ്വീപിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വര്‍ ക്ഷേത്രത്തിന്റെ അപൂര്‍വ്വ വിശേഷങ്ങള്‍ അറിയാം...

എവിടെയാണിത്?

എവിടെയാണിത്?

ഓം രൂപത്തില്‍ ഓംകാരനാഥനെ ആരാധിക്കുന്ന ക്ഷേത്രം മധ്യപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന സ്ഥലങ്ങളിലൊന്നായ നര്‍മ്മദയിലെ ശിവപുരി എന്നു പേരായ ദ്വീപിലാണ് ഓംകാരേശ്വര ക്ഷേത്രം. ഈ ദ്വീപിന് ഓം കാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്.

PC:Bernard Gagnon

12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന്

12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന്

ഭാരതത്തിന്റെ തെക്കേ അറ്റത്തെ രാമേശ്വരം മുതല്‍ ഉത്തര ഭാരതത്തിലെ കേദര്‍നാഥ് വരെ 12 ശിവക്ഷേത്രങ്ങളിലാണ് ശിവനെ ജ്യോതിര്‍ലിംഗമായി ആരാധിക്കപ്പെടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്.
ശൈവാരാധനയുടെ പ്രധാന സങ്കേതങ്ങളാണല്ലോ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിവപുരിയിലെ ഓകാരേശ്വര ക്ഷേത്രം.

PC:ShivShankar.in

പേരുവന്ന കഥ

പേരുവന്ന കഥ

ഓംകാരേശ്വര്‍ ക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് വിന്ദ്യന്റേത്. ഹിന്ദു വിശ്വാസമനുസരിച്ച് വിന്ദ്യ മലനിരകളെ നിയന്ത്രിക്കുന്ന ആളാണ് വിന്ദ്യന്‍. ഒരിക്കല്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മോചനം നേടാനായി അദ്ദേഹം ശിനോട് കഠിന തപസ്സിലൂടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പിന്നീട് അദ്ദേഹം ജ്യാമിതി അനുസരിച്ച് ഒരു സ്ഥലം നിര്‍മ്മിക്കുകയും ഇവിടെ മണലില്‍ നിര്‍മ്മിച്ച ശിവലിംഗത്തെ ആരാധിക്കുകയും ചെയ്തു. പിന്നീട് ശിവന്‍ തപസ്സില്‍ പ്രസാദിക്കുകയും രണ്ടു രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓംകാരേശ്വര്‍ എന്നും അമലേശ്വര എന്നും ശിവന്‍ ഇവിടെ അറിയപ്പെടുന്നു. പിന്നീട് ശിവലിംഗം നിര്‍മ്മിച്ച മണ്ണ് ഓം ആകൃതിയലോട്ട് മാറുകയും ആ ദ്വീപ് ഓംകാരേശ്ര്# ദ്വീപ് എന്ന് അറിയപ്പെടുകയും ചെയ്തുവത്രെ.

PC:Bernard Gagnon

 മറ്റൊരു കഥ

മറ്റൊരു കഥ

ഓംകാരേശ്വര ക്ഷേത്രത്തിന്‍രെ ഉല്പത്തിയെക്കുറിച്ച് ഇനിയും ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്. ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ നടന്ന് ദീര്‍ഘമായ യുദ്ധത്തിന്റെ അവസാനം ദേവന്‍മാര്‍ പരാജയപ്പെട്ടുവത്രെ. അങ്ങനെ തങ്ങളെ രക്ഷിക്കാന്‍ അവര്‍ ശിവനോട് പ്രാര്‍ഥിക്കുകയും ശിവന്‍ ഇവിടെ ഓംകാരേശ്വര നാഥന്റെ രൂപത്തില്‍ ജ്യോതിര്‍ലിംഗമായി അവതരിക്കുകയും അസുരന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു എന്നാണ് വിശ്വാസം.

PC:Ssriram mt

ക്ഷേത്രത്തിന്‍രെ മുകളിലെ ശിവലിംഗം

ക്ഷേത്രത്തിന്‍രെ മുകളിലെ ശിവലിംഗം

നഗരശൈലിയില്‍ വളരെ വ്യത്യസ്തമായാണ് ഓംകാരേശ്വര ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടു മുറികളിലൂടെ കടന്നു വേണം എത്താന്‍. അതിനുള്ളിലായി പ്രകൃതിദത്തമായ രീതിയിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഉയര്‍ന്ന സ്ഥാനത്താണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Bernard Gagnon

ആദിശങ്കരാചാര്യര്‍ വന്നയിടം

ആദിശങ്കരാചാര്യര്‍ വന്നയിടം

ഹൈന്ദവ വിശ്വാസമനുസരിച്ച് ആദി ശങ്കരാചാര്യര്‍ തന്റെ ഗുരുവായ ഗോവിന്ദപാദനെ ഇവിടെ എത്തി സന്ദര്‍ശിച്ചതായാണ് വിശ്വാസം. ക്ഷേത്രത്തിന്‍രെ താഴെയായി അവര്‍ താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു ഗുഹ കാണുവാന്‍ സാധിക്കും. ഇവിടെ എത്തുന്ന ആളുകള്‍ സാധാരണയായി അതുംകൂടി സന്ദര്‍ശിച്ച ശേഷം മാത്രമേ പോകാറുള്ളൂ. ശങ്കരാചാര്യര്‍ ഗുഹ എന്നും ഇതറിയപ്പെടുന്നു.

PC:Bernard Gagnon

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ കന്ദ്വാ ജില്ലയിലാണ് ഓംകാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുണ്യനദിയായ നര്‍മ്മദയുടെ സമീപത്തുള്ള ശിവപുരി ദ്വീപിലാണ് ഈ ക്ഷേത്രമുള്ളത്. ബോട്ടിലൂടെ മാത്രമേ ഇവിടെ എത്താന്‍ സാധിക്കുകയുള്ളു. നര്‍മ്മദ നദിയുടെ ഉത്ഭവ സ്ഥാനത്തു നിന്നും 184 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...