Search
  • Follow NativePlanet
Share
» »നമുക്ക് മധുരയില്‍ രാപ്പാര്‍ക്കാം

നമുക്ക് മധുരയില്‍ രാപ്പാര്‍ക്കാം

By Maneesh

ഉറങ്ങാത്ത നഗരം എന്ന വിശേഷണം മാത്രം മതി മധുരയിലെ രാത്രി ജീവിതത്തെക്കുറിച്ച് മനസിലാക്കാന്‍. രാത്രികളില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ് മധുര. അതിനാലാണ് രാത്രി മൂന്ന് മണിക്ക് ചെന്നാലും സഞ്ചാരികള്‍ക്ക് ചൂടുള്ള ഇഡ്ഡിലി കിട്ടുന്നത്

Photo Courtesy: wishvam

ഉറങ്ങാത്ത നഗരം എന്ന വിളിപ്പേര് കൂടാതെ നിരവധി ഇരട്ടപ്പേരിന്റെ അവകാശിയാണ് മധുര. അതിലൊന്നാണ് കിഴക്കിന്റെ ഏതെൻസ് എന്ന പേര്. കിഴക്കിന്റെ വെനീസും, കിഴക്കിന്റെ സ്കോട്‌ലാൻഡും വിനോദ സഞ്ചാരികളെ ആകർഷിപ്പിച്ച് വരുത്തുമ്പോൾ മധുര വിനോദ സഞ്ചാരികൾക്കുള്ള കവാടമായി നിൽക്കുകയാണ്. കാരണം മധുരയിൽ ചെന്നാൽ ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിച്ചേരാം. അതിനാലാണ് മധുരയ്ക്ക് ഉറങ്ങാൻ കഴിയാത്തത്. സദാസമയവും പലവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ മധുരയിൽ എത്തികൊണ്ടേയിരിക്കും. കൊടൈക്കനാലും, മൂന്നാറും, പെരിയാർ വന്യ ജീവി സങ്കേതവുമൊക്കെ സന്ദർശിക്കാൻ വരുന്നവരാണ് മധുരയുടെ രാത്രികാലം സജീവമാക്കുന്നത്.

Photo Courtesy: எஸ்ஸார்

രുചിയൊരുക്കി വിരുന്നു വിളിക്കുന്ന മധുര

രാത്രിയിൽ മധുരയിൽ എത്തിച്ചേരുന്ന സഞ്ചാരികൾ രുചിയുടെ വിശാലമായ ലോകത്താണ് എത്തിച്ചേരുന്നത്. മധുരയ്ക്ക് മാത്രം നൽകാൻ കഴിയുന്ന പ്രത്യേക രുചികളുണ്ട്. ജിഗർതാണ്ടയുടേയും പരുത്തി പാലിന്റേയും രുചിയറിയാൻ മധുരയിൽ പോകണം. തെരുവ് കടകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ വിവിധ തരത്തിലുള്ള രുചിയൊരുക്കി കാത്തിരിക്കുകയായിരിക്കും മധുരയിൽ.

തമിഴിന്റെ സ്വന്തം രുചികളായ ഐയ്യാങ്കാർ വിഭവങ്ങളും രുചിക്കുന്നതിനോടൊപ്പം നോർത്ത് ഇന്ത്യൻ രുചികളും ഇവിടെ രുചിക്കാം.

പഴക്കമുള്ള നാഗരികത

വാരണാസി പോലെയാണ് മധുരയും ഇന്ത്യയിലെ പഴക്കമേറിയ നഗരങ്ങളിൽ ഒന്ന്. കാലം എത്രകടന്നുപോയാലും ആ പഴമയുടെ സൗന്ദര്യം നില നിർത്താൻ മധുര എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

നമുക്ക് മധുരയില്‍ രാപ്പാര്‍ക്കാം

Photo Courtesy: Rengeshb

മീനാക്ഷി ക്ഷേത്രത്തിലെ രാത്രി കാഴ്ചകൾ

മധുരയിലെ രാത്രി കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ രത്രികാല കാഴ്ചകൾ. ഈ കാഴ്ചകൾ ആസ്വദിക്കാൻ നിങ്ങൾ ഒരു ഈശ്വര വിശ്വാസിയാകണമെന്ന് നിർബന്ധമില്ല. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

മധുര മീനാക്ഷി ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

യാത്ര
കൊച്ചി - മൂന്നാർ - മധുര - രാമേശ്വരം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X