Search
  • Follow NativePlanet
Share
» »599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്

599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്

എറണാകുളം ജില്ലയിലെ വൈപ്പിനിലെ മാനാട്ടുപറമ്പില്‍ സ്ഥിതി ചെയ്യുന്ന പായല്‍ അക്വാ ഫാമിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

അവധി ദിനങ്ങള്‍ തിരക്കുകളില്‍ നിന്നും മാറി കുടുംബാംഗങ്ങളോടൊത്ത് ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരിടം... വെറുതേ കറങ്ങാന്‍ മാത്രമല്ല, നല്ല അടിപൊളി രുചിയില്‍ വിഭവങ്ങള്‍ ആസ്വദിക്കുവാനും ചൂണ്ടയിട്ടു മീന്‍ പിടിക്കുവാനും ബോ‌ട്ടിങ്ങിനും എന്തിനധികം ക്രിക്കറ്റും ഫുട്ബോളും ആര്‍ച്ചറിയും ഉള്‍പ്പെടെയുള്ളവ കളിച്ചു തിമിര്‍ക്കുവാനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഇവിടുണ്ട്. എവിടെയാണെന്നല്ല?? പായല്‍ അക്വാ ലൈഫ്. എറണാകുളം ജില്ലയിലെ വൈപ്പിനിലെ മാനാട്ടുപറമ്പില്‍ സ്ഥിതി ചെയ്യുന്ന പായല്‍ അക്വാ ഫാമിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

പായല്‍ അക്വാ ഫാം

പായല്‍ അക്വാ ഫാം

കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്‍റ് ഫാം എന്നാണ് എറണാകുളം വൈപ്പിന്‍ മാനാട്ടുപറമ്പിലെ പായല്‍ അക്വാ ഫാം അറിയപ്പെടുന്നത് . ചെറായി ബീച്ചിന് സമീപത്തായി രണ്ട് ഏക്കറോളം സ്ഥലത്തായി വ്യാപിച്ചു കിടത്തുന്ന ഫാം എത്തിച്ചേരുന്നവരെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇടവിടാതെ വീശുന്ന കാറ്റും പകരം വയ്ക്കുവാനില്ലാത്ത ആംബിയന്‍സും കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്.ദിവസം മുഴുവനും സന്തോഷിപ്പിക്കുന്ന കുറേയധികം കാര്യങ്ങളാണ് ഇവിടെയുള്ളത്. പ്രകൃതിയോട് ചേര്‍ന്ന് കുറച്ചധികം സമയം ചിലവഴിക്കുവാനാണ് താല്പര്യമെങ്കില്‍ സംശയമൊന്നും കൂടാതെ ഇവിടം തിരഞ്ഞെടുക്കാം.

ബോട്ടിങ് നടത്താം...

ബോട്ടിങ് നടത്താം...

വളരെ രസകരമായ ആക്റ്റിവിറ്റികളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിലേറ്റവും പ്രധാനം ബോട്ടിങ്ങും ഫിഷിങ്ങും ആണ്. നാലു തരത്തിലുള്ള ബോട്ടിങ് ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്. റോവിങ് ബോട്ട്, കുട്ട വഞ്ചി, പെഡൽ ബോട്ട്, കൺട്രി ബോട്ട് എന്നിവയാണവ.

ചൂണ്ടയി‌ടാം

ചൂണ്ടയി‌ടാം

കോരുവല, വീശുവല, ചീന വല, ചൂണ്ട എന്നിവ മീന്‍പിടുത്തത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ബ്രീഡുകളെ വളര്‍ത്തുന്ന കുളത്തില്‍ മീന്‍ പി‌ടിക്കുന്നതിനാല്‍ ചൂണ്ട ഉപയോഗിക്കുന്നവര്‍ അധികമായി 200 രൂപ നല്കേണ്ടി വരും. താല്പര്യമുള്ളവര്‍ക്ക് തങ്ങള്‍ പിടിക്കുന്ന മീനുകളെ ആ ദിവസത്തെ മാര്‍ക്കറ്റ് വില നല്കി കൊണ്ടുപോകാനും സാധിക്കും.

നാലു വ്യത്യസ്ത പാക്കേജുകള്‍

നാലു വ്യത്യസ്ത പാക്കേജുകള്‍

രാവിലെ 10.30 ന് ആരംഭിച്ച് വൈകിട്ട് 7.00 മണി വരെയാണ് ഫാമിന്‍റെ പ്രവര്‍ത്തന സമയം.
സന്ദര്‍ശകര്‍ക്കായി നാലു വ്യത്യസ്ത പാക്കേജുകളാണ് ഫാം ഒരുക്കിയിരിക്കുന്നത്. എല്ലാ പാക്കേജുകളും പെര്‍ ഹെഡ് വീതമാണ് ചാര്‍ജ് ചെയ്യുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ആണ്.

പാക്കേജ് 1- രൂപ 999 (10:30am-4:30pm)

പാക്കേജ് 1- രൂപ 999 (10:30am-4:30pm)

ഫാമിലെ ആദ്യ പാക്കേജ് രാവിലെ 10:30 ന് ആരംഭിച്ച് വൈകിട്ട് 4.30 വരെയാണ്. ചെന്നു കയറുമ്പോള്‍ തന്നെയുള്ള വെല്‍കം ഡ്രിങ്കോടുകൂടി ആരംഭിക്കുന്ന പാക്കേജില്‍ 11 മണിക്ക് ചിക്കന്‍ കട്ലറ്റും ഫ്രഞ്ച് ഫ്രൈസും ചായ അല്ലെങ്കില്‍ സെവന്‍ അപ്പും ലഭിക്കും. ഉച്ചഭക്ഷണം 12.30 മുതല്‍ ലഭിക്കും. വെജിറ്റബിള്‍ ഊണിനൊപ്പം മീന്‍ മുളക് കറി, ചിക്കന്‍ പെരട്ട്, ബീഫ് തേങ്ങാക്കൊത്ത് കറി, സാലഡ്, ഐസ്ക്രീം എന്നിവയും ലഭിക്കും. നാലു മണി കാപ്പിയും വളരെ വിഭവസമൃദ്ധമാണ്. ചിക്കന്‍ ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ചിക്കന്‍ പോപ്കോണ്‍, പെപ്സി എന്നിവയുണ്ട്. 4.40 ന് ചെക്കൗട്ട് നടത്തണം.

 പാക്കേജ് 2- രൂപ 999 (12:00pm-7:00pm)

പാക്കേജ് 2- രൂപ 999 (12:00pm-7:00pm)

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന പാക്കേജില്‍ തുടക്കം വെല്‍കം ഡ്രിങ്ക് ആണ്. 12.30 ന് ഊണ് ലഭിക്കും. മീന്‍ മുളക് കറി, ചിക്കന്‍ പെരട്ട്, ബീഫ് തേങ്ങാക്കൊത്ത് കറി, സാലഡ്, ഐസ്ക്രീം എന്നിവ ഉണ്ടായിരിക്കും. വൈകിട്ടത്തെ നാലുമണി കാപ്പിക്ക് നാലു മണി കാപ്പിയില്‍ ചിക്കന്‍ ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ചിക്കന്‍ പോപ്കോണ്‍, പെപ്സി എന്നിവയുണ്ട്. ഇതിനു പുറമേ കപ്പ, മീന്‍ മുളക് കറി, കട്ടന്‍ ചായ എന്നിവ ഉള്‍പ്പെടുത്തി വൈകിട്ട് ആറുമണിക്കും ഭക്ഷണം ഉണ്ട്. ചെക്കൗട്ട് സമയം 7 മണി.

പാക്കേജ് 3- രൂപ 599 (12:00pm-3:00pm)

പാക്കേജ് 3- രൂപ 599 (12:00pm-3:00pm)

മൂന്നാമത്തെ പാക്കേജ് 599 രൂപയാണ്. ഇതില്‍ ഉച്ചഭക്ഷണം മാത്രമാണ് ഉള്‍പ്പെട‌ുത്തിയിരിക്കുന്നത്. വെജിറ്റേറിയന്‍ ഊണില്‍ മീന്‍ മുളക് കറി, ചിക്കന്‍ പെരട്ട്, ബീഫ് തേങ്ങാക്കൊത്ത് കറി, സാലഡ്, ഐസ്ക്രീം എന്നിവയും ഉണ്ടായിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് ചെക്കൗട്ട് ചെയ്യണം.

പാക്കേജ് 4- രൂപ 599 (3:00pm-7:00pm)

പാക്കേജ് 4- രൂപ 599 (3:00pm-7:00pm)

പാക്കേജ് 4, വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച് 7.00 മണിക്ക് തീരും. വെല്‍കം ഡ്രിങ്കോടു കൂടി തുടങ്ങും. നാലു മണിക്ക് ചിക്കന്‍ ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ചിക്കന്‍ പോപ്കോണ്‍, പെപ്സി എന്നിവയും ആറുമണിക്ക് കപ്പ, മീന്‍ മുളക് കറി, കട്ടന്‍ ചായ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെക്കൗട്ട് സമയം 7:00pm

ആസ്വദിക്കാം

ആസ്വദിക്കാം

ഇവിടെയായിരിക്കുന്ന സമയം മുഴുവന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ കാര്യങ്ങള്‍ ഇവിടെയുണ്ട്. ലൂഡോ, ചെസ്, കാരംസ്, ഷട്ടിൽ, വോൾളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ആർച്ചെറി, ഊഞ്ഞാലുകൾ എന്നിവ ഇവിടെ എല്ലാവര്‍ക്കും ലഭ്യമാണ്.ചുറ്റിയടിച്ചു നടക്കുവാന്‍ ഇഷ്ടംപോലെ സ്ഥലവും ഇവിടെയുണ്ട്. വിശ്രമിക്കുവാനായി ചെറിയ ഹട്ടുകളും ഇവിടെ കാണം. കൂടാതെ സന്ദര്‍ശകരെ രസിപ്പിക്കുന്നതിനായി കൃത്രിമ മഴയും ഇവിടെ ഉണ്ട്. മഴയിലെ പന്തു കളി ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മഴപ്പന്തു കളിക്കുവാന്‍ താല്പര്യമുള്ളവര്‍ അധികമായി ഒരു ജോഡി വസ്ത്രവും ഷവര്‍ ക്യാപ്പും എടുക്കുന്നത് നല്ലതായിരിക്കും. വസ്ത്രം മാറുവാനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഏത് പാക്കേജാണോ എടുക്കുന്നത് അതിലെ ചെക്കൗട്ട് സമയം വരെ ഏതു വിനോദങ്ങളിലും എത്ര നേരയും ഏര്‍പ്പെടുന്നതിന് ഇവിടെ തടസ്സമില്ല. ബോട്ടിങ്ങിന് മാത്രം സമയപരിധിയുണ്ട്.

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തിനാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പുകവലിയും മദ്യപാനവും അനുവദനീയമല്ല.
നിലവില്‍ ശനിയും, ഞായറും മറ്റ് അവധി ദിനങ്ങളിലുമാണ് ഫാം പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഇവിടം തുറക്കുന്നതല്ല.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

പായൽ അക്വാ ലൈഫ് സന്ദർശിക്കാൻ റിസർവേഷനുകൾ നിർബന്ധമാണ്. റിസർവേഷനുകൾ കുറഞ്ഞത് ഒരു ദിവസം മുൻപെങ്കിലും നടത്തണം. ബുക്ക് ചെയ്യുവാന്‍: 7591922822
9633884499

കണ്ണൂരിലെ മീശപ്പുലിമലയായ പാലുകാച്ചിപ്പാറ! ഉയരങ്ങളിലെ കാഴ്ച കാണുവാന്‍ പോകാംകണ്ണൂരിലെ മീശപ്പുലിമലയായ പാലുകാച്ചിപ്പാറ! ഉയരങ്ങളിലെ കാഴ്ച കാണുവാന്‍ പോകാം

റോഡ് ട്രിപ്പുകള്‍ വന്‍ വിജയമാക്കാം..പ്ലാനിങ്ങും ബജറ്റും മാത്രമറിഞ്ഞാല്‍ പോരാ..ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാംറോഡ് ട്രിപ്പുകള്‍ വന്‍ വിജയമാക്കാം..പ്ലാനിങ്ങും ബജറ്റും മാത്രമറിഞ്ഞാല്‍ പോരാ..ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം

Read more about: travel ideas kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X