ചരിത്രം
പതിനൊന്നാം നൂറ്റാണ്ടിലാണ് ഇവിടെ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. എന്നാൽ 1311ൽ ഈ ക്ഷേത്രങ്ങൾക്ക് നേരെ തുർക്കികളുടെ ആക്രമങ്ങളുണ്ടായി. എന്നാൽ 1593 ആയപ്പോഴേക്കും ഈ സ്ഥലം എല്ലാത്തരം ആക്രമണങ്ങളേയും അതിജീവിച്ച് പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു.
Photo Courtesy: Malaiya
നിർമ്മിതികൾ
ജൈന മതക്കാരുടെ ഏറ്റവും പരിപാവനമായ സ്ഥലമായിട്ടാണ് പാലിതാന ക്ഷേത്രങ്ങൾ കരുതപ്പെടുന്നത്. ഏകദേശം 1008 ഓളം ക്ഷേത്രങ്ങൾ ഈ പരിസരത്തുണ്ടെന്നാണ് കണക്ക്. ഉയരവും വലിപ്പവും അനുസരിച്ച് ക്രമീകരിച്ച നൂറുകണക്കിന് ക്ഷേത്രങ്ങളുടെ സമുച്ഛയമാണ് ഇവിടെ.
Photo Courtesy: Bernard Gagnon
വലിയ ക്ഷേത്രം
പാലിതാന ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ ക്ഷേത്രം 1618ൽ ആണ് നിർമ്മിക്കപ്പെട്ടിട്ടിട്ടുള്ളത്. പാലിതാന ക്ഷേത്ര സമുച്ഛയങ്ങളിൽ ഒന്നായ ചൗമുഖ്ജി ടങ്കിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Bernard Gagnon
പ്രധാന ക്ഷേത്രം
ആദിനാഥ് ക്ഷേത്രമാണ് ഈ ക്ഷേത്ര സമുച്ഛയങ്ങളിലെ പ്രധാന ക്ഷേത്രം. ക്ഷേത്രസമുച്ഛയങ്ങളുടെ വടക്ക് വശത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുന്ദരമായി നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ചൗമുഖ് ക്ഷേത്രത്തെക്കാൾ ലളിതാമായിട്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
Photo Courtesy: Nirajdharamshi
മറ്റുക്ഷേത്രങ്ങൾ
ചൗമുഖ് ക്ഷേത്രം, ആദിനാഥ് ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ കൂടാതെ കുമാർപാൽ, വിമൽ ഷാ, സഹസ്രകൂട, അഷ്ടപദ, തുടങ്ങിയ ക്ഷേത്രങ്ങളും പാലിതാന ക്ഷേത്രങ്ങളിലെ പ്രശസ്ത ക്ഷേത്രങ്ങളാണ്.
Photo Courtesy: Bernard Gagnon
ഉറങ്ങുന്ന ദൈവങ്ങൾ
ജൈനദൈവങ്ങൾ ഉറങ്ങുന്ന സ്ഥലമാണ് ഇതെന്നാണ് വിശ്വാസം അതിനാൽ പൂജാരിമാർ രാത്രി മുഴുവൻ ഈ ക്ഷേത്രത്തിന് കാവൽ നിൽക്കും.
Photo Courtesy: Nirajdharamshi
വെള്ളി വിതറും കല്ലുകൾ
ഈ ക്ഷേത്രങ്ങളിലെ ചില ശിലാ ശില്പങ്ങൾക്ക് രാത്രിയിൽ വെള്ളിത്തിളക്കമുണ്ടാകുമെന്ന് പറയപ്പെടുന്നു.
Photo Courtesy: Shaileshpatel
ശ്വസിക്കുന്ന ശിലകൾ
ഈ ക്ഷേത്രങ്ങളിലെ ചില വിഗ്രഹങ്ങൾ ശ്വസിക്കാറുണ്ടെന്നും പറയപ്പെടുന്നു.
Photo Courtesy: Kalpeshzala59
പറക്കുന്ന ശിലകൾ
ശ്വസിക്കുന്ന വിഗ്രഹങ്ങളെക്കുറിച്ച് പറയപ്പെടുന്നത് പോലെ തന്നെ ഇവിടുത്തെ ചില ശിലാ വിഗ്രഹങ്ങൾ പറക്കുമെന്നും പറയപ്പെടുന്നു.
Photo Courtesy: Bernard Gagnon
മരച്ചുവട്ടിലെ നിധി
ഈ ക്ഷേത്രങ്ങൾക്ക് സമീപമുള്ള ചിലമരങ്ങളുടെ ചുവട്ടിൽ നിധിയുണ്ടെന്നും ഒരു വിശ്വാസമുണ്ട്.
Photo Courtesy: Bernard Gagnon
മോക്ഷ മാർഗം
ഇവിടുത്തെ ക്ഷേത്രങ്ങൾക്ക് ചുറ്റും ചില പാതകൾ തീർത്തിട്ടുണ്ട്. ഈ പാതയിലൂടെ സഞ്ചരിച്ചാൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
Photo Courtesy: Trinidade
ഉത്സവങ്ങൾ
കാർത്തിക മാസത്തിലെ പൗർണമി നാളിൽ ആണ് ഇവിടുത്തെ പ്രധാന ആഘോഷം ഒക്ടോബർ - നവംബർ മാസത്തിലാണ് പ്രധാനമായും ഈ ആഘോഷം നടത്തപ്പെടുന്നത്.
Photo Courtesy: Bernard Gagnon
എങ്ങനെ എത്തിച്ചേരാം
അഹമ്മദാബാദിൽ നിന്നും ഭാവ്‌നഗറിൽ നിന്നും പാലിതാനയിൽ എളുപ്പം എത്തിച്ചേരാം. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
Photo Courtesy: Cakothari