» »ജില്ലാ ജഡ്ജി വജ്രം ലേലം ചെയ്തു വില്‍ക്കുന്ന നാട്!!

ജില്ലാ ജഡ്ജി വജ്രം ലേലം ചെയ്തു വില്‍ക്കുന്ന നാട്!!

Written By: Elizabath

ഓരോ സ്ഥലങ്ങള്‍ക്കും ഓരോ പ്രത്യേകതകളാണ്. സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും താമസിക്കുന്ന ജനങ്ങളുടെയും രീതികള്‍ക്കനുസരിച്ച് വ്യത്യാസം വരുന്ന പ്രത്യേകതകള്‍. ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത ചില പ്രത്യേകതകളുള്ള സ്ഥലമാണ് മധ്യപ്രദേശിലെ പന്ന എന്ന ഇടം. വജ്രഖനികള്‍ക്ക് പേരുകേട്ട പന്ന ക്ഷേത്രങ്ങള്‍ക്കും വന്യജീവി സങ്കേതത്തിനും ഒക്കെ പ്രശസ്തമാണ്. പന്നയിലെ വിശേഷങ്ങള്‍ അറിയാം...

വജ്രനഗരം

വജ്രനഗരം

ഇന്ത്യയിലെ വജ്രനഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന പന്ന. ഏകദേശം 20 ഏക്കറോളം സ്ഥലത്തായാണ് ഇവിടെ വജ്രനിക്ഷേപം കണ്ടെത്തിയിക്കുന്നത്. പന്ന ഗ്രൂപ്പ് എന്നാണ് ഈ ഖനികള്‍ അറിയപ്പെടുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനു കീഴിലാണ് ഇവിടം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

PC:Sagar Das, Rosehub

ജില്ലാ ജഡ്ജി വജ്രം ലേലം ചെയ്യുന്ന സ്ഥലം

ജില്ലാ ജഡ്ജി വജ്രം ലേലം ചെയ്യുന്ന സ്ഥലം

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നയത്രയും മൂല്യവും നിലവാരവുമുള്ള വജ്രം അല്ല ഇവിടെ നിന്നും ലഭിക്കുന്നത്. നാലു വ്യത്യസ്ത നിലവാരത്തിലുള്ള വജ്രങ്ങളാണ് ഇവിടെ നിന്നും ഖനനം ചെയ്ത് എടുക്കുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന വജ്രം പന്നയിലെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിഎല്ലാ വര്‍ഷവും ജനുവരി മാസം ലേലത്തിനു വയ്ക്കും. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന ഈ ലേലത്തില്‍ അയ്യായിരം രൂപയാണ് കെട്ടിവെയക്കേണ്ടത്.

PC:wikipedia

ഗോണ്ട് വിഭാഗക്കാരുടെ താമസസ്ഥലം

ഗോണ്ട് വിഭാഗക്കാരുടെ താമസസ്ഥലം

പന്നയില്‍ കൂടുതലും താമസിച്ചിരുന്ന വിഭാഗക്കാരായിരുന്നു ഗോണ്ട്. മധ്യേന്ത്യയിലെ ഏറ്റവും വലിയ ഗോത്രസമൂഹമായ ഇവരാണ് ഒരു കാലത്ത് പന്നയില്‍ കൂടുതലായുണ്ടായിരുന്നവര്‍. വേട്ടയാടലില്‍ അതീവ പ്രഗത്ഭരായിരുന്ന ഇവര്‍ ഇന്ന് മഹാരാഷ്ട്ര, ആന്ധ്ര, ഛത്തീസ്ഗഡ് ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ താമസിക്കുന്നു.

PC:Ashasathees

മഹാമതി പ്രന്നതും പന്നയും

മഹാമതി പ്രന്നതും പന്നയും

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് പന്ന. മഹാമതി തന്റെ ശിഷ്യരോടൊപ്പം നീണ്ട 11 വര്‍ഷം ഇവിടെ താമസിച്ചിരുന്നുവത്രം. ആത്മീയോണര്‍വ്വിന് അദ്ദേഹം ഇവിടെ വെച്ചാണ് ആഹ്വാനം നല്കിയതെന്നും ചരിത്രം പറയുന്നു.

PC:Harsh Pyasi

 പന്ന ദേശീയോദ്യാനം

പന്ന ദേശീയോദ്യാനം

പന്ന, ചതര്‍പൂര്‍ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പന്ന ദേശീയോദ്യാനം 1981 ലാണ് നിലവില്‍ വന്നത്. ഇന്ത്യയിലെ ഇരുപത്തിനാലാമത്തെയും മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവ സംരക്ഷണ കേന്ദ്രമാണിത്.
1994 ലാണ് ഇവിടെ കടുവ സംരക്ഷണ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്നത്.

PC:Anurag nashirabadkar

 പാണ്ഡവ് ഫാള്‍സ്

പാണ്ഡവ് ഫാള്‍സ്

ഏകദേശം 30 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന പാണ്ഡവ് ഫാള്‍സ് പന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നാണ്. കെന്‍ നദിയുടെ കൈവഴിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഹാഭാരത്തിലെ പാണ്ഡവര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു എന്ന വിശ്വാസത്തിലാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്. പാണ്ഡവന്‍മാര്‍ താമസിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയും ഇവിടെ കാണുവാന്‍ സാധിക്കും.

വജ്ര ഖനികള്‍

വജ്ര ഖനികള്‍

ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ വജ്രഖനികള്‍.ഏഷ്യയിലെ ഏറ്റവും വലുതും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ഖനി ഇക്കാര്യങ്ങളില്‍ വിസ്മയം ഉള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ്.

PC:Hansueli Krapf

കെന്‍ ചീങ്കണ്ണി സാങ്ച്വറി

കെന്‍ ചീങ്കണ്ണി സാങ്ച്വറി

1985 ല്‍ സ്ഥാപിച്ച കെന്‍ ചീങ്കണ്ണി സാങ്ച്വറികെന്‍ നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷമി നേരിടുന്ന ചീങ്കണ്ണികളെ സംരക്ഷിക്കു എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് സ്ഥാപിക്കുന്നത്. മിക്ക ഉരഗവര്‍ഗ്ഗങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്.

PC:Leigh Bedford

റനേ ഫാള്‍സ്

റനേ ഫാള്‍സ്

പന്ന ജില്ലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ സ്ഥലമാണ് റനേ ഫാള്‍സ് എന്ന വെള്ളച്ചാട്ടം. കെന്‍ നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇവിടെ വെള്ളം ഒഴുകുന്നത്. ഒരു കാന്യനു തുല്യമാണ് ഇത്. അത്രയധികം ആകര്‍ഷണീയമായതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:Syedzohaibullah

മികച്ച സമയം

മികച്ച സമയം

മഴക്കാലത്തും വേനല്‍ക്കാലത്തും പന്ന സന്ദര്‍ശനം മാറ്റിവെയ്ക്കുന്നതാണ് നല്ലത്. കടുത്ത വേനല്‍ അനുഭവപ്പെടുന്ന ഇവിടെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. പിന്നീട് ആരംഭിന്ന മഴക്കാലം സെപ്തംബര്‍ വരെ നീണ്ടു നില്‍ക്കും. അതിനാല്‍ ഒക്ടോബര്‍, നവംബര്‍, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC:Dinesh Valke

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലാണ് പന്ന സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോറില്‍ നിന്നും പന്നയിലേയ്ക്ക് 557 കിലോമീറ്റര്‍ ദൂരമുണ്ട്. ഭോപ്പാലില്‍ നിന്നും 385 കിലോമീറ്ററും കോട്ടയില്‍ നിന്നും 530 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. ഡല്‍ഹി, ആഗ്ര, ലക്‌നൗ,വാരണാസി, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ധാരാളം ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...