» »ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാവുന്ന ഏഴിടങ്ങള്‍

ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാവുന്ന ഏഴിടങ്ങള്‍

Written By: Elizabath

നമ്മുടെ ഭാരതത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെകാര്യങ്ങളുണ്ട് ഓരോരുത്തരുടെയും മനസ്സില്‍. നാനാത്വത്തില്‍ ഏകത്വവും വ്യത്യസ്തങ്ങളായ സംസ്‌കാരവും ഒക്കെയുള്ള നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്.


രാജ്യസ്‌നേഹത്തെക്കുറിച്ച് പറയുമ്പോള്‍ ചിലര്‍ക്കത് ദേശീയഗാനവും ത്രിവര്‍ണ്ണ പതാകയുമായിരിക്കും. മറ്റുചിലര്‍ക്കാകട്ടെ സൈനികരുടെ പ്രയത്‌നങ്ങളായിരിക്കും ഓര്‍മ്മ വരിക. എന്നാല്‍ ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം രാജ്യസ്‌നേഹം തീര്‍ച്ചയായും സ്വാതന്ത്ര്യസമരത്തിനു സാക്ഷികളായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക തന്നെയാണ്.


രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ജീവനും ജീവിതവും രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച ധീരപോരാളികളെ നമുക്ക് ഓര്‍ക്കാം.
ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാന്‍ കഴിയുന്ന ഏഴിടങ്ങള്‍ അറിയാം.

ദ്രാസ് വാര്‍ മെമ്മോറിയല്‍-ദ്രാസ്

ദ്രാസ് വാര്‍ മെമ്മോറിയല്‍-ദ്രാസ്

കാര്‍ഗില്‍ വാര്‍ മെമ്മോറിയല്‍ എന്നും വിജയപഥ് എന്നും അറിയപ്പെടുന്ന ദ്രാസ് വാര്‍ മെമ്മോറിയല്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാന കേന്ദ്രങ്ങളിലൊന്നാണ്. പാക്കിസ്ഥാനുമായുള്ള 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ സമര്‍പ്പിച്ച ഇന്ത്യന്‍ ആര്‍മിയിലെ സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമായാണ് ഈ സ്മാരകം ഉയര്‍ന്നത്. ഓപ്പറേഷന്‍ വിജയ് എന്നായിരുന്നു കാര്‍ഗില്‍ യുദ്ധം അറിയപ്പെടുന്നത്.
ഈ സ്മാരകത്തിലെ ശവകുടീരത്തിലെ സ്മാരക ലേഖനത്തില്‍ യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ മുഴുവന്‍ സൈനികരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
മനോജ് കുമാര്‍ വാല്‍ ഗാലറി എന്ന പേരില്‍ ഇവിടെയുള്ള ഗാലറിയില്‍ സൈനികരുടെ ജീവിതവും യുദ്ധനിമിഷങ്ങളും ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

PC: Mail2arunjith

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജമ്മുകാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് ദ്രാസ് സ്ഥിതി ചെയ്യുന്നത്. ദ്രാസില്‍ നിന്നും ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ടോളോലിങ് ഹില്‍സിന്റെ അടിവാരത്തിലാണ് ഈ സ്മാരകമുള്ളത്.

 വാഗാ അതിര്‍ത്തി- അമൃത്സര്‍

വാഗാ അതിര്‍ത്തി- അമൃത്സര്‍

പഞ്ചാബിലെ അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന വാഗാ അതിര്‍ത്തി ഏതൊരു ഭാരതീയനെയും രാജ്യസ്‌നേഹികളാക്കുന്ന ഒരിടമാണ്. ഇവിടെ എല്ലാദിവസവും നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് ഏറെ പ്രധാനപ്പെട്ടത്. ഇവിടുത്തെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഗേറ്റുകള്‍
തുറന്ന് ആവേശത്തോടെ പതാക താഴിത്തിക്കെട്ടുന്ന പരിപാടിയാണിത്.

PC: Kamran Ali

ബീറ്റിങ് റിട്രീറ്റ്

ബീറ്റിങ് റിട്രീറ്റ്

ബീറ്റിങ് റിട്രീറ്റ് അഥവാ പതാകതാഴ്ത്തല്‍ ചടങ്ങ് എല്ലാ ദിവസവും നടക്കുന്ന ഒന്നാണ്.
സാധാരണദിവസങ്ങളില്‍ വൈകിട്ട് 4:30ന് ആണിത് ആരംഭിക്കുന്നത്. ശൈത്യകാലത്ത് ഇത് 4 മണിക്ക് ആകുന്നു. സുരക്ഷാകാരണങ്ങളാല്‍ പ്രവേശനകവാടത്തില്‍ തന്നെ ചെക്കിംഗിനും മറ്റുമായി 45 മിനിറ്റോളം ചെലവാക്കേണ്ടി വരുമെന്നതിനാല്‍ ചടങ്ങ് വീക്ഷിക്കുന്നവര്‍ ഒരു മണിക്കൂര്‍ നേരത്തെയെങ്കിലും എത്തേണ്ടിവരും.

PC: Guilhem Vellut

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പഞ്ചാബിലെ അമൃത്സറിന്റെയും പാക്കിസ്ഥാനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. കിഴക്കന്‍ വാഗ ഇന്ത്യയുടെയും പടിഞ്ഞാറന്‍ വാഗ പാക്കിസ്ഥാന്റെയും ഭാഗമാണ്.

റെഡ് ഫോര്‍ട്ട്-ന്യൂ ഡെല്‍ഹി

റെഡ് ഫോര്‍ട്ട്-ന്യൂ ഡെല്‍ഹി

സ്വാതന്ത്യദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന ഇടമാണ് തലസ്ഥാനനഗരമായ ജെല്‍ഹിയിലെ റെഡ് ഫോര്‍ട്ട്.
മുകള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ 1639ല്‍ പണികഴിപ്പിച്ച ഈ കോട്ടയില്‍ വെച്ചാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. യുനസ്‌കോ ലോകപൈതൃക സ്മാരകങ്ങളില്‍ ഒന്നായി അംഗീകരിച്ച ഇവിടം ഒരു ടൂറിസ്റ്റ് പ്ലേസ് കൂടിയാണ്.

PC: Pankajksharma92

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പുരാനി ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രഭാഗത്തായാണ് റെഡ് ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കിഴക്കുഭാഗത്തായാണ് യമുനാനദി ഒഴുകുന്നത്. കോട്ടയിലെ പ്രധാന രാജമന്ദിരങ്ങളുെ ഇതിനടുത്ത് കാണാന്‍ സാധിക്കും.

 ജാലിയന്‍ വാലാബാഗ്- അമൃത്സര്‍

ജാലിയന്‍ വാലാബാഗ്- അമൃത്സര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ കറുത്ത അധ്യയങ്ങളിലൊന്നാണ് ജാലിയന്‍ വാലാബാഗിനു പറയുവാനുള്ളത്. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ജാലിയന്‍ വാലാബാദ് കൂട്ടക്കൊല നടന്ന ഇവിടം ഇന്നൊരു സ്മാരകമാണ്. ബ്രിട്ടീഷ് കേണലായിരുന്ന ജനറല്‍ ഡയറിന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചാബി ഉത്സവമായ ബൈശാഖി ആഘോഷിക്കാനെത്തിയവരെയാണ് വെടിവെച്ചു കൊന്നത്.
ഇവിടെ ഇപ്പോഴും അന്ന് തറച്ച വെടിയുണ്ടകള്‍ ഭിത്തികളില്‍ കാണുവാന്‍ സാധിക്കും.

PC: Bijay chaurasia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

അമൃത്സറില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയാണ് ജാലിയന്‍ വാലാബാഗ് സ്ഥിതി ചെയ്യുന്നത്.

സെല്ലുലാര്‍ ജയില്‍ പോര്‍ട്ട് ബ്ലെയര്‍

സെല്ലുലാര്‍ ജയില്‍ പോര്‍ട്ട് ബ്ലെയര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ കൊളോണിയല്‍ ജയിലാണ് കാലാപാനി എന്ന പേരില്‍ അറിയപ്പെടുന്ന സെല്ലുലാര്‍ ജയില്‍. 1857 ലെ ശിപായി ലഹളയ്ക്കു ശേഷം രാഷ്ട്രീയ തടവുകാര്‍ക്കായി ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ചതാണ് ഈ തടവറ.
ഇപ്പോള്‍ ദേശീയ സ്മാരകമായി ഉയര്‍ത്തപ്പെട്ട ഈ തടവറ ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്നവരുടെ ലിസ്റ്റിലെ പ്രധാന സ്ഥലം കൂടിയാണ്.

PC: Jomesh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ സെല്ലുലാര്‍ ജയിലില്‍ എത്തിച്ചേരാന്‍.

മ്യൂട്ടിനി മെമ്മോറിയല്‍

മ്യൂട്ടിനി മെമ്മോറിയല്‍

ശിപായി ലഹളയുടെ സമയത്ത് യുദ്ധം ചെയ്തവര്‍ക്കായി പണികഴിപ്പിച്ച സ്മാരകമാണ് മ്യൂട്ടിനി മെമ്മോറിയല്‍. അജിത്ഘര്‍ എന്നും ഇത് അറിയപ്പെടുന്നു. ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതിന് അഷ്ടഭുജങ്ങളാണുള്ളത്.

PC: Vekverma

ദ റെസിഡന്‍സി-ലക്‌നൗ

ദ റെസിഡന്‍സി-ലക്‌നൗ

ലക്‌നൗവിന്‍രെ സുരക്ഷാ കേന്ദ്രങ്ങളിലൊന്നാണ് ദ റെസിഡന്‍സി അഥവാ ബ്രിട്ടീഷ് റെസിഡന്‍സി എന്നറിയപ്പെടുന്നത്. ശിപായി ലഹളയുടെ ഭാഗമായിരുന്ന ഇത് ഇവിടുത്തെ അഞ്ചാമത്തെ നവാബായിരുന്ന നവാബ് സാദത്ത് അലി ഖാന്‍ രണ്ടാമന്റെ കാല്തതാണ് പണികഴിപ്പിക്കുന്നത്. പീരങ്കിയുണ്ടകളാല്‍ നിറഞ്ഞ ഈ സ്മാരകം ഏറെയും നശിക്കപ്പെട്ട നിലയിലാണ്.

PC: Khalid Ahmed