Search
  • Follow NativePlanet
Share
» »ആയിരം വർഷം പഴക്കമുള്ള നിധി വിഗ്രഹത്തിനടയിൽ സൂക്ഷിക്കുന്ന ക്ഷേത്രം

ആയിരം വർഷം പഴക്കമുള്ള നിധി വിഗ്രഹത്തിനടയിൽ സൂക്ഷിക്കുന്ന ക്ഷേത്രം

എതപ്പെട്ടതും എഴുതപ്പെടാത്തതുമായ ഒട്ടേറെ ചരിത്രങ്ങൾ അക്കാലത്തെ ക്ഷേത്രങ്ങൾക്കുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് പ്രത്യേകതകളേറെയുള്ള ശ്രീ മാർഗബന്ദേശ്വരർ ക്ഷേത്രം.

By Elizabath Joseph

നിഗൂഢത നിറഞ്ഞ ക്ഷേത്രങ്ങളാൽ സമ്പന്നമായ നാടാണ് തമിഴ്നാട്. ശാസ്ത്രം എത്രയൊക്കെ വളർന്നു എന്നു പറഞ്ഞാലും അതിനൊന്നും വിശദീകരിക്കുവാനും തള്ളിപ്പറയുവാനും സാധിക്കാത്ത ഒട്ടേറെ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ചോള രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഈ ഗണത്തിൽ അധികവും വരുന്നത്. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ഒട്ടേറെ ചരിത്രങ്ങൾ അക്കാലത്തെ ക്ഷേത്രങ്ങൾക്കുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് പ്രത്യേകതകളേറെയുള്ള ശ്രീ മാർഗബന്ദേശ്വരർ ക്ഷേത്രം...

എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ വിരിഞ്ഞപുരം എന്ന സ്ഥലത്താണ് പ്രസിദ്ധമായ മാർഗബന്ദേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെല്ലൂരിൽ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്. തമിഴ്നാട്ടിലെ തന്നെ പുരാതന ഇടങ്ങളിലൊന്നായാണ് വെല്ലൂരിനെയും വിരിഞ്ഞ പുരത്തിനെയും കണക്കാക്കുന്നത്.

ശ്രീ മാർഗബന്ദേശ്വര ക്ഷേത്രം

ശ്രീ മാർഗബന്ദേശ്വര ക്ഷേത്രം

ഭാരതത്തിലെ 1008 പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായാണ് ശ്രീ മാർഗബന്ദേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗം മാർഗബന്ദേശ്വരർ എന്ന പേരിലാണ് അറിയപ്പെടുന്നക്. പാർവ്വതി ദേവി മാർഗദാംബാളാണ് ഭക്തർക്ക്.

ചരിത്രം പറയുന്ന കൽത്തൂണുകൾ

ചരിത്രം പറയുന്ന കൽത്തൂണുകൾ

തമിഴ്നാടിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമായാണ് ഇതിനെ ചരിത്രകാരൻമാർ പരിഗണിക്കുന്നത്. ക്ഷേത്രത്തിന്റെ വിവിധ തൂണുകളിലും മറ്റു സ്ഥലങ്ങളിലും ചരിത്രം കൊത്തിയിട്ടുണ്ട്. ഏകദേശം 198 ഇടങ്ങളിലായാണ് ഈ ലിഖിതങ്ങളുള്ളത്.
വിജയ നഗര രാജാക്കൻമാർ, പല്ലവ, ചോള, തുടങ്ങിയ കാലഘട്ടങ്ങളിലെ ചരിത്രവും അവർ ക്ഷേത്രത്തിനു ചെയ്ത കാര്യങ്ങളും ഇവിടെ കാണുവാൻ സാധിക്കും.

നേരിട്ടു പതിക്കുന്ന സൂര്യരശ്മികൾ

നേരിട്ടു പതിക്കുന്ന സൂര്യരശ്മികൾ

വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. തമിഴിലെ ഫാൽഗുനി മാസത്തിൽ ഇവിടുത്തെ പ്രധാന പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികൾ നേരിട്ടു പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിർമ്മാണം. രുദ്രാക്ഷം കൊണ്ടാണ് ശ്രീ കോവിലിന്റെ മേൽക്കൂര അലങ്കരിച്ചിരിക്കുന്നത്. രണ്ടു കല്യാണ മണ്ഡപങ്ങൾ ഇവിടെ കാണാം. കൊത്തുപണികൾ നിറഞ്ഞ തൂണുകളാണ് ഇതിൻറെ ആകർഷണം. ശിവന്റെ വിവിധ ഭാവങ്ങളും തൂണു പിളർന്നു വരുന്ന നരസിംഹവും വിഷ്ണുവും സംഗീതോപകരണങ്ങളും ഒക്കെ ഇവിടെ മനോഹരമായി തൂണുകളിൽ കൊത്തിയിരിക്കുന്നത് കാണാം.

ഒരു ശിവലിംഗത്തിലെ ആയിരം ശിവലിംഗം

ഒരു ശിവലിംഗത്തിലെ ആയിരം ശിവലിംഗം

ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠയ്ക്ക് ധാരാളം പ്രത്യേകതകൾ കാണുവാൻ സാധിക്കും. ആയിരം ശിവലിംഗങ്ങൾ ചേർന്നതാണത്രെ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൂടാതെ
ശിവലിംഗ പ്രതിഷ്ഠ ഒരു വശത്തേയ്ക്ക് അല്പം ചെരിഞ്ഞിരിക്കുന്നതായി കാണാം. ഇതിനു കാരണമായി പറയുന്നത് ശിവലിംഗത്തിന്റെ അടിയില്‍ നിധി ശേഖരിച്ചുവെച്ചതിനാലാണെന്നാണ്.

Adbh266

. അത്ഭുത സിദ്ധികളുള്ള ക്ഷേത്രക്കുളം

. അത്ഭുത സിദ്ധികളുള്ള ക്ഷേത്രക്കുളം

മാർഗബന്ദേശ്വർ ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിനും പ്രത്യേകതകളുണ്ട്. കുട്ടികളില്ലാത്തവർ ഇവിടെയെത്തി കുളിച്ച് പ്രാർഥിച്ചാൽ കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം. പൗർണ്ണമി അടക്കമുള്ള പ്രത്യേക ദിവസങ്ങളിൽ ഇവിടെ ധാരാളം ആളുകൾ പ്രാർഥിക്കാനായി എത്താറുണ്ട്.

PC:Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X