Search
  • Follow NativePlanet
Share
» »കാഴ്ചയില്‍ ഇരട്ടകള്‍...ഒന്നിന്ത്യയിലും അടുത്തത് പാക്കിസ്ഥാനിലും

കാഴ്ചയില്‍ ഇരട്ടകള്‍...ഒന്നിന്ത്യയിലും അടുത്തത് പാക്കിസ്ഥാനിലും

ഇതാ ഇന്ത്യയിലും പാക്കിസ്ഥാനിലും സമാനമായി കാണപ്പെടുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും മനസ്സിലോടിയെത്തുക കാര്‍ഗിലും യുദ്ധങ്ങളും ശത്രുതയും ആയിരിക്കും. എന്നാല്‍ 1947നു മുന്‍പു വരെ ഒറ്റ രാഷ്ട്രമായി കഴിഞ്ഞിരുന്ന നമുക്ക് വിഭജനം നല്കിയത് അതിര്‍ത്തികളും വിദ്വേഷവുമാണ്. പിന്നീട് ആ ബന്ധത്തില്‍ കയ്പ്പും മധുരവും പലവട്ടം മാറിമാറി വന്നുവെങ്കിലും അതൊരു ഒഴുക്കിന്‍റെ ഭാഗമായിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും മിക്കപ്പോഴും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കാറുമുണ്ട്. പക്ഷേ, ഒന്നു കൂടി വ്യക്തമായി നോക്കിയാല്‍ ഇരുരാജ്യങ്ങളും ഒരുപോലെ പങ്കിടുന്ന ചില കാര്യങ്ങള്‍ കാണാം. ഭക്ഷണങ്ങളില സവിശേഷത മുതല്‍ ആഘോഷങ്ങളും കാഴ്ചകളും ഇതിലുള്‍പ്പെടും. എന്നാല്‍ അതിലും വിചിത്രം രണ്ടു രാജ്യങ്ങളിലും അതുതന്നെയാണോ ഇതെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള നിര്‍മ്മിതികളും കാഴ്ചകളുമാണ്.
ഇതാ ഇന്ത്യയിലും പാക്കിസ്ഥാനിലും സമാനമായി കാണപ്പെടുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഇന്ത്യയിലെ ഉമൈദ് ഭവനും പാക്കിസ്ഥാനിലെ നൂര്‍ മഹാലും

ഇന്ത്യയിലെ ഉമൈദ് ഭവനും പാക്കിസ്ഥാനിലെ നൂര്‍ മഹാലും

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്നാണ് രാജസ്ഥാനില്‍ ജോധ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഉമൈദ് ഭവന്‍ പാലസ്. രാജസ്ഥാന്‍റെ പൈതൃകവും സംസ്കാരവും അടയാളപ്പെടുത്തിയിരിക്കുന്ന ഇതിന്‍റെ നിര്‍മ്മാണം 1929ല്‍ രാത്തോഡ് ഭരണാധികാരിയായ ഉമൈദ് സിംഗാണ് ആരംഭിച്ചത്. 1943ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇത് ഇന്ന് ഹോട്ടല്‍, കൊട്ടാരം, മ്യൂസിയം എന്നീ മൂന്നു തലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. 26 ഏക്കര്‍ സ്ഥലത്തായി വിശാലമായി നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം ജോധ്പൂരിലെ പ്രധാന ആകര്‍ഷണം കൂടിയാണ്.
PC:wikimedia

കാഴ്ചയില്‍ ഉമൈദ് ഭവനോട് ഏറെ സാമ്യങ്ങളുള്ള നിര്‍മ്മിതിയാണ് പാക്കിസ്ഥാനിലെ നൂര്‍ മഹാല്‍. ബഹാവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം 1872 ലാണ് നിര്‍മ്മാണം ആരംഭിച്ചത്. മൂന്നു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1971 ല്‍ ആര്‍മി ലീസിനെടുത്ത ഈ കൊട്ടാരം പിന്നീട് അവര്‍ വിലക്കു വാങ്ങുകയായിരുന്നു.
PC:Muhammad Ashar

ചന്ദ്രതാലും കറാംമ്പാര്‍ ലേക്കും

ചന്ദ്രതാലും കറാംമ്പാര്‍ ലേക്കും

ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ചന്ദ്രതാല്‍. സ്പിതി വാലിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായ ഇത് സഞ്ചാരികളുടെ സ്വര്‍ഗ്ഗം കൂടിയാണ്. എത്തിച്ചേരുവാന്‍ ഇത്തിരി പാടുപെട്ടാലും ആ ബുദ്ധിമുട്ടുകളുെ നിഷ്പ്രഭമാക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. പൗര്‍ണ്ണമി നാളിൽ ചന്ദ്രന്റെ വരവിനായി കാത്തിരിക്കുന്ന ഈ തടാകം മഞ്ഞു പുതച്ചു കിടക്കുന്ന പര്‍വ്വതങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 14000 അടി മുകളിലാണുള്ളത്. കാഴ്തയിൽ നീല പോലെ തോന്നിക്കുന്ന നിറമുള്ള ചന്ദ്രതാലിന് 2.5 കിലോ മീറ്റർ നീളമുണ്ട്.
PC:Vivek Kumar Srivastava

ക്വുറുമ്പാര്‍ ലേക്ക് എന്നും അറിയപ്പെടുന്ന കറംബാര്‍ ലേക്കാണ് ചന്ദ്രതാലിന്‍റെ അപരനായി പാക്കിസ്ഥാനിലുള്ളത്. 3.9 കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ തടാകത്തിനുള്ളത്.
PC:Sher Ali Saafi

ഡെല്‍ഹിയിലെ ജമാ മസ്ജിദും പാക്കിസ്ഥാനിലെ ബാദ്ഷാഹി മോസ്കും

ഡെല്‍ഹിയിലെ ജമാ മസ്ജിദും പാക്കിസ്ഥാനിലെ ബാദ്ഷാഹി മോസ്കും

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ജമാ മസ്ജിദ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാനാണ് 1644 ല്‍ ഇതിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നത്. മസ്ജിദ് ഇ ജഹൻ നുമ എന്ന പേരിലും ഈ ദേവാലയം അറിയപ്പെടുന്നുണ്ട്. ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മൂന്നു പ്രവേശന കവാടങ്ങളും നാലു മിനാരങ്ങളും ഖുബ്ബകളും കൂടിയതാണ് ഈ ജുമാ മസ്ജിദ്.

PC:Bikashrd

മുഗള്‍ കാലഘട്ടത്തില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടതാണ് പാക്കിസ്ഥാനിലെ ബാദ്ഷാഹി മോസ്കും. വെണ്ണക്കല്ലില്‍ തീര്‍ത്ത മൂന്നു താഴികക്കുടങ്ങളാണ് ഉതിന്റെ പ്രത്യേകത. ഏകദേശം 350 ഓളം വര്‍ഷം ഈ ദേവാലയത്തിനുണ്ട്.
PC:Romero Maia

ഇന്ത്യയിലെ ചാന്ദ്നി ചൗക്കും പാക്കിസ്ഥാമിലെ അനാര്‍ക്കലി ബസാറും

ഇന്ത്യയിലെ ചാന്ദ്നി ചൗക്കും പാക്കിസ്ഥാമിലെ അനാര്‍ക്കലി ബസാറും

ഇന്ത്യയിലെ ഏറ്റവും പുരാതനവും വലുതുമായ മാര്‍ക്കറ്റുകളിലൊന്നാണ് ഡെല്‍ഹിയിലെ ചാന്ദിനി ചൗക്ക്. അര്‍ധചന്ദ്രാകൃതിയില്‍ കാണപ്പെടുന്ന ഈ മാര്‍ക്കറ്റ് ഡല്‍ഹിയിലെത്തുന്ന സഞ്ചാരികളു‌ടെ പ്രധാന ആകര്‍ഷണം കൂടിയാണ്. ഉര്‍ദു ബസാര്‍, ജോഹ്റി ബസാര്‍, ഫത്തേപൂരി ബസാര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ഇതിനുണ്ട്.
PC:Bahnfrend

ലാഹോറില്‍ സ്ഥിതി ചെയ്യുന്ന അനാര്‍ക്കലി ബസാര്‍ അവിടുത്തെ ഏറ്റവും പഴയ മാര്‍ക്കറ്റുകളിലൊന്നാണ്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ ന്യൂ അനാര്‍ക്കലി ബസാര്‍ എന്നും ഓള്‍ഡ് അനാര്‍ക്കലി ബസാര്‍ എന്നും പേരായ രണ്ട് ഭാഗങ്ങള്‍ ഇതിനുണ്ട്. പഴയ ബസാര്‍ പാക്കിസ്ഥാന്‍റെ തനത് രുചികള്‍ക്കും പുതിയ ബസാര്‍ കൈത്തറി കരകൗശല വസ്തുക്കള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്.

ലാന്‍സ്ഡോണും ലോവര്‍ ദിറും

ലാന്‍സ്ഡോണും ലോവര്‍ ദിറും

ഉത്തരാഖണ്ഡിലെ കന്‍റോണ്‍മെന്‍റ് ഇടമാണ് ലാന്‍സ്ഡോണ്‍. ഉത്തരാഖണ്ഡിലെ പ്രശസ്ത ഹില്‍ സ്റ്റേഷനുകളിലൊന്നായ ഇവിടം കോ‌ട്ധ്വാര്‍-പൗരി റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും ഇവി‌ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

PC:Sudhanshusinghs4321

പാക്കിസ്ഥാനില്‍ ലാന്‍സ്ഡോണിനോട് സമാനമായി കാണുന്ന ഇടമാണ് ലോവര്‍ ദിര്‍. ഖൈബര്‍ പക്തുന്‍ക്വാവ പ്രൊവിന്‍സിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവി‌‌ടെ പാഷ്തോ എന്ന ഭാഷയാണ് സംസാരിക്കുന്നത്. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെടുന്നതിനു മുന്‍പ് ഇവിടം ഒരു നാ‌ട്ടു രാജ്യമായിരുന്നു.
PC:Zamarudshah

ഇന്ത്യയു‌‌ടെ പാര്‍വ്വതി വാലിയും പാക്കിസ്ഥാനിലെ നീലം വാലിയും

ഇന്ത്യയു‌‌ടെ പാര്‍വ്വതി വാലിയും പാക്കിസ്ഥാനിലെ നീലം വാലിയും

ഇന്ത്യയിലെ സാഹസിക സഞ്ചാരികളും ഹിമാലയ കാഴ്ചകള്‍ തേടുന്നവരു‌ടെ പ്രിയ സങ്കേതമാണ് പാര്‍വ്വതി വാലി. ഓരോ കോണിലും ഓരോ കാഴ്ചകൾ ഒളിഞ്ഞിരിക്കുന്ന ഇവിടം ഒറ്റക്കാഴ്ചയിൽ തന്നെ സഞ്ചാരികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
PC:Alok Kumar

പാക്കിസ്ഥാനിലെ ആസാദ് കാശ്മീര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നീലം താഴ്വര നമ്മുടെ പാര്‍വ്വതി വാലി പോലെ തന്നെ തോന്നിക്കുന്ന പ്രദേശമാണ്.‌ട്രക്കിങ്ങും ഹൈക്കിങ്ങും തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മൊബൈല്‍ നെറ്റ് വര്‍ക്കും മറ്റും വളരെ കുറഞ്ഞുമാത്രം ലഭിക്കുന്ന ഇവിടം ഒറ്റപ്പെട്ടു ജീവിക്കുവാനും സമയം ചിലവഴിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. ഏകദേശം 370 ഗ്രാമങ്ങളാണ് നീലം വാലി‌യുടെ ഭാഗമായുള്ളത്.
PC:Ndwarraich

നുബ്രാ വാലിയും ഹന്‍സാ വാലിയും

നുബ്രാ വാലിയും ഹന്‍സാ വാലിയും

മഞ്ഞു നിറഞ്ഞ തരിശുഭൂമിയാണെങ്കിലും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് ലഡാക്ക് വാലിയിലെ നുബ്രാവാലി. ഒരു ചിത്രം വരച്ചതുപോലെ കാണപ്പെടുന്ന ഈ പ്രദേശം സാഹസികരായ സഞ്ചാരികളുടെ കേന്ദ്രമാണ്.
PC:Addy6697 7A

പാക്കിസ്ഥാനിലെ ഹന്‍സാ വാലി പാക്കിസ്ഥാന്റെ ഏറ്റവും വടക്കേ അറ്റത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗില്ഡജിത്-ബല്‍ചിസ്ഥാന്‍ ഭാഗമായ ഇവിടേക്ക് ഇസ്ലാമാബാദില്‍ നിന്നുമാണ് എത്തേണ്ടത്.
PC:Shayan asim

മറൈന്‍ ഡ്രൈവും സീ വ്യൂവും

മറൈന്‍ ഡ്രൈവും സീ വ്യൂവും

ഉറങ്ങാത്ത നഗരമായ മുംബൈയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊ ന്നാണ് മറൈന്‍ ഡ്രൈവ്. മുംബൈയു‌‌ടെ രത്നം എന്നറിയപ്പെടുന്ന ഇവിടം ക്വീൻസ് നെക്ലേസ് എന്നും വിശേഷിപ്പിക്കപ്പെടുന്നു. . രാത്രി കാലങ്ങളിലെ ഇവിടുത്തെ തെരുവു വിളക്കുകളുടെ ദൃശ്യം ഒരു നെക്ലേസിനു സമാനമായി ഇവിടുത്തെ തോന്നിപ്പിക്കുന്നതിനാലാണ് ഈ പേരു വന്നിരിക്കുന്നത്.
മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂര്യോദയത്തിന്റെ സമയത്തോ സൂര്യാസ്തമയത്തിന്റെ സമയത്തോ ഇവിടം സന്ദർശിച്ചാൽ മനോഹരമായ കാഴ്ചകൾ ഫ്രെയിമിലാക്കാം. ഓരോ ദിവസവും ആയിരത്തിലധികം ആളുകളാണ് ഇവിടം സന്ദർശിക്കാനായി എത്തുന്നത്.
PC:Anuraagvaidya

പാക്കിസ്ഥാനിലെ മറൈന്‍ ഡ്രൈവായി അറിയപ്പെടുന്ന ഇടമാണ് സീ വ്യൂ. കറാച്ചിയില്‍ നിന്നും ഓര്‍മാര വരെയാണ് ഈ തീരം നീണ്ടു കിടക്കുന്നത്. ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമാണ് ഇവിടം ഇന്നു കാണുന്ന നിലയില്‍ പ്രശസ്തമായ ഒരു വിനോദ സഞ്ചാര തീരമായി മാറുന്നത്.

PC: M.irfan44

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണംതിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണം

Read more about: travel travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X