» »ആഭിചാരകര്‍മ്മങ്ങള്‍ക്കു പേരുകേട്ട ഇന്ത്യന്‍ നഗരങ്ങള്‍

ആഭിചാരകര്‍മ്മങ്ങള്‍ക്കു പേരുകേട്ട ഇന്ത്യന്‍ നഗരങ്ങള്‍

Written By: Elizabath Joseph

ജീവിതത്തില്‍ എല്ലാത്തിനും ഏറെ എളുപ്പവഴികള്‍ കണ്ടെത്തുന്നവരാണ് മിക്കവരും. ജീവിത വിജയം നേടുവാന്‍ ഇത്തരത്തില്‍ ആളുകള്‍ കണ്ടെത്തുന്ന ഒന്നാണ് ആഭിചാര കര്‍മ്മങ്ങള്‍...എളുപ്പത്തില്‍ ശത്രുവിനെ തറപറ്റിക്കുവാനും ജീവിത വിജയം സ്വന്തമാക്കുവാനും ആളുകള്‍ ആഭിചാരം എന്നറിയപ്പെടുന്ന ബ്ലാക്ക് മാജിക്കിനു പിന്നാലെ പോകാറുണ്ട്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ആചാരങ്ങളെ അന്ധവിശ്വാസമായി പലരും കണക്കാക്കുമ്പോളും ഇതിനെ സ്വീകരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. ഇന്ത്യയിലെ മിക്ക ഇടങ്ങളിലും ഇത്തരം കര്‍മ്മങ്ങള്‍ നടത്തുന്ന സ്ഥലങ്ങളുണ്ട്. ഇന്ത്യയില്‍ ആഭിചാര ക്രിയകള്‍ക്ക് പേരുകേട്ട സ്ഥലങ്ങള്‍ അറിയാം...

പെരിങ്ങോട്ടുകര

പെരിങ്ങോട്ടുകര

ആഭിചാരക്രിയകള്‍ക്ക് കേരളത്തില്‍ പേരുകേട്ട സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര. ആഭിചാരക്രിയകള്‍ക്കും ദുര്‍മന്ത്രവാദങ്ങള്‍ക്കും ഏറെ പ്രശസ്തിയാര്‍ജിച്ച ഇവിടം പുറംനാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപരിചിതമായ ഇടമാണ്.

ജീവിതത്തിലെ ദുര്‍ദശ മാറ്റാന്‍

ജീവിതത്തിലെ ദുര്‍ദശ മാറ്റാന്‍

എന്നാല്‍ പെരിങ്ങോട്ടുകരക്കാര്‍ക്ക് ഇവിടെ നടക്കുന്നവയൊന്നും ആഭിചാരമല്ല. ദുഷ്ടശക്തികളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും ആളുകളെ സംരക്ഷിക്കാനാണ് തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ബിസിനസ്സുകാരും ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ ഇത്തരം കര്‍മ്മങ്ങള്‍ക്കായി എത്താറുള്ളത്. ചാത്തനെയാണ് ഇവിടെ ആരാധിക്കുന്നത്.

സുല്‍ത്താന്‍രാശി ഇലാക

സുല്‍ത്താന്‍രാശി ഇലാക

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പലഭാഗങ്ങളിലും ചാത്തന്‍ സേവയും ആഭിചാരകര്‍മ്മങ്ങളും നടക്കാറുണ്ട്. അത്തരത്തില്‍ ഒരു ഇടമാണ് ഹൈദരാബാദിലെ സുല്‍ത്താന്‍രാശി ഇലാക.
വിവാഹത്തിനു ശേഷം സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സ്ഥലമായാണ് സുല്‍ത്താന്‍രാശി ഇലാക അറിയപ്പെടുന്നത്. താന്ത്രിക വിദ്യകളെന്ന് അവകാശപ്പെടുന്ന ഇവിടം സ്ത്രീകളെ ഉപദ്രവിക്കുന്ന ഇടമായാണ് കൂടുതലും അറിയപ്പടുന്നത്. ഇവിടെ ഇത്തരത്തില്‍ തട്ടിപ്പുകള്‍ അടക്കം നടക്കുന്ന രുറേയധികം സ്ഥലങ്ങളുണ്ട്. പുറംലോകത്തിന് ഇവ അത്ര പരിചയം അല്ല എങ്കിലും താല്പര്യമുള്ളവര്‍ എത്ര കഷ്ടപ്പെട്ടും ഇവിടെ എത്താറുണ്ട്.

PC: Travelling Slacker

വാരണാസി

വാരണാസി

അഘോരികള്‍ക്കും ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത വിചിത്രമായ ആചാരങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് വാരണാസി. അതുപോലെ തന്ന ഇവിടുത്തെ ആഭിചാരങ്ങളും താന്ത്രിക വിദ്യകളും പ്രശസ്തമാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ശ്മശാനഭൂമികളാണ് ഇവിടുത്തെ ആഭിചാര കര്‍മ്മങ്ങളുടെ കേന്ദ്രം. അഘോരികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആളുകളാണ് ഇതിന്റെ പ്രചാരകര്‍ എന്നാണ് പറയപ്പെടുന്നത്.

PC: Chritopher Michel

അഘോരികളുടെ അടയാളം

അഘോരികളുടെ അടയാളം

കപാലം അഥവാ തലയോട്ടി കൊണ്ടുള്ള ആഭരണങ്ങളാണ് ഇവരുടെ യഥാര്‍ഥ അടയാളമത്രെ. ശവസംസാരത്തിനെത്തുന്ന മൃതദേഹങ്ങളില്‍ നിന്നും ഒഴുകിനടക്കുന്ന ശവശരീരങ്ങളില്‍ നിന്നുമാണ് അവര്‍ക്ക് തലയോട്ടികള്‍ ലഭിക്കുന്നതത്രെ.

മണികര്‍ണിക ഘട്ട്

മണികര്‍ണിക ഘട്ട്

വാരണാസിയില്‍ ഏറ്റവുമധികം ശവസംസ്‌കാരങ്ങള്‍ നടക്കുന്ന സ്ഥലം മണികര്‍മിക ഘട്ട് ആണ്. അതുകൊണ്ടുതന്നെ ഇവിടെയാണ് ഏറ്റവുമധിം അഗോരികളെയും കാണാന്‍ സാധിക്കുക. ഇവിടെ വെച്ചാണ് കുടുതല്‍ ആഭിചാരങ്ങളും പൂജകളും കര്‍മ്മങ്ങളും ഒക്കെ നടക്കുന്നതും.

PC: Jorge Royan

കൊല്‍ക്കത്തയിലെ നിംതല ഘട്ട്

കൊല്‍ക്കത്തയിലെ നിംതല ഘട്ട്

ബ്ലാക്ക് മാജിക്കിന്റെയുെ ആഭിചാരങ്ങളുടെയും കാര്യത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസസ്ഥാനമാണ് പശ്ചിമബംഗാള്‍. ഇക്കാര്യത്തില്‍ പശ്ചിമ ബംഗാളിന്റെ എല്ലാ സവിശേഷതകളും ഉള്‍പ്പെട്ടിട്ടുള്ള കൊല്‍ക്കത്തയിലെ പേരുകേട്ട സ്ഥലമാണ് നിംതല ഘട്ട്. ഇവിടുത്തെ ശ്മശാനങ്ങളില്‍ അഗോരി സന്യാസിമാരാണത്രെ ആഭിചാരക്രിയകള്‍ക്ക് നേതൃത്വം നല്കുന്നത്.

മായോങ്

മായോങ്

ഇന്ത്യയില്‍ ആഭിചാാരത്തിനും മാജിക്കിനും ഏറെ പേരുകേട്ട മറ്റൊരു സ്ഥലമാണ് ആസാമിലെ മായോങ്. ഇന്ത്യയുടെ മാന്ത്രിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം നൂറ്റാണ്ടുകള്‍ മുന്നേ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്.

പരിഹാരം തേടി

പരിഹാരം തേടി

സ്വന്തം കഴിവുപയോഗിച്ച് പരിഹരിക്കാന്‍ സാധിക്കില്ല എന്നു വിശ്വസിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടാനാണ് ഇവിടെ ആളുകള്‍ മന്ത്രവാദത്തെ സ്വീകരിക്കുന്നത്.
രോഗം മാറാനും ഭൂത പ്രേതങ്ങളെ ഉച്ഛാടനം ചെയ്യിക്കാനും ഇവിടെ ആളുകള്‍ എത്താറുണ്ട്.

മായോങില്‍ എത്തിച്ചേരാന്‍

മായോങില്‍ എത്തിച്ചേരാന്‍

ഗുവാഹത്തി വരെ വിമാനത്തില്‍ യാത്ര ചെയ്യാം. ഗുവാഹത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മായോങ് അസ്സാം യാത്രയില്‍ നിര്‍ബന്ധമായി സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.