Search
  • Follow NativePlanet
Share
» » കാറ്റാടി മരങ്ങളുടെ നാട്ടിലെ കാഴ്ചകൾ

കാറ്റാടി മരങ്ങളുടെ നാട്ടിലെ കാഴ്ചകൾ

തിരുനെൽവേലിയിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

By Elizabath Joseph

കാറ്റിന്റെയും കാറ്റാടി മരങ്ങളുടെയും നാട്...
തിരുനെൽവേലി എന്ന പേരു കേട്ടാൽ തിരുനെൽവേലി ഹൽവയോടൊപ്പം മനസ്സിലേക്ക് ഓടിയെത്തുക ഇവിടുത്തെ കാറ്റാടി മരങ്ങളാണ്. ക്ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും പേരുകേട്ട തമിഴ്നാട്ടിലെ മറ്റൊരു ക്ഷേത്ര നഗരം കൂടിയായ ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കാണുവാൻ സാധിക്കും. ഏറ്റവും വലിയ ശിവക്ഷേത്രമായ നെല്ലൈയപ്പര്‍ ക്ഷേത്രമുള്‍പ്പെടെ അപൂർവ്വ ഭംഗിയുള്ള ധാരാളം ക്ഷേത്രങ്ങൾ ഇവിടെ കാണാം. തിരുനെൽവേലിയിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

നെല്ലൈയപ്പർ കോവിൽ

നെല്ലൈയപ്പർ കോവിൽ

തമിഴ്നാട്ടിലെ തന്നെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളിലൊന്നായ നെല്ലൈയപ്പർ കോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിലാണ് തിരുനെൽവേലി സഞ്ചാരികൾക്ക് കൂടുതൽ പരിചിതം. വേണുവനനാഥർ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. പതിനാലര ഏക്കർ സ്ഥലത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വാമി നെല്ലൈയപ്പരെ തന്റെ ഭാര്യയായ കാന്തിമതി അംബാളിനൊപ്പമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
എ‍ഡി 700 ൽ പാണ്ഡ്യൻമാരുടെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. പിന്നീട് ക്ഷേത്രത്തിന്റെ ഇന്നു കാണുന്ന പലഭാഗങ്ങളും ചോള, പല്ലവ, ചേര,നായക് തുടങ്ങിയവരുടെ ഭരണകാലത്ത് കൂട്ടിച്ചേർത്തവയാണ്.

PC:arunpnair

ശങ്കരനാരായൺ കോവിൽ (ശങ്കരൻ കോവിൽ)

ശങ്കരനാരായൺ കോവിൽ (ശങ്കരൻ കോവിൽ)

900 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന തിരുനെൽവേലിയിലെ മറ്റൊരു ക്ഷേത്രമാണ് ശങ്കരനാരായൺ കോവിൽ. ശിവന്‍റെയും വിഷ്ണുവിന്‍റെയും ഭാവങ്ങൾ ഒരുമിച്ച രൂപത്തിൽ ശങ്കരനാരായണനെയാണ് ഇവിടം ആരാധിക്കുന്നത്. ഒൻപത് നിലകളിലായി 135 അടി ഉയരമുള്ള ഗോപുരമാണ് ഇവിടുത്തെ ഒരു പ്രത്യേകത. ജൂലൈ-ഓഗസ്റ്റ് മാസത്തിൽ ആഘോഷിക്കുന്ന ആടി തപസ് ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.
തിരുനെൽവേലിയിൽ നിന്നും ഏകദേശം 56 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശ്രീ ശങ്കരേശ്വർ, ഗോമതി അമ്മൻ, ശങ്കര നാരായണർ എന്നിവരെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ssriram mt

പാപനാശം

പാപനാശം

തിരുനെൽവേലിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് പാപനാശം. നൂറുകണക്കിന് ഏക്കർ സ്ഥലത്തായി കിടക്കുന്ന പാടങ്ങളാണ് പാപനാശത്തിന്‌‍റെ പ്രത്യേകത. ലോകത്തില്‍ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത 108 അപൂർവ്വങ്ങളായ ഔഷധസസ്യങ്ങൾ ഇവിടെ കാണാൻ സാധിക്കും. അണക്കെട്ടുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍. തിരുനെൽവേലിയിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
താമിരഭരണി നദിയുടെ തീരത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
മാഞ്ചോലൈ ഹിൽസ്, പാപനാശം നദി, വീണ തീർഥെ ഫാൾസ്, അഗസ്ത്യാർ ഫാൾസ്, പാപനാശം കാരയാർ ഡാം, സേർവലർ ഡാം, മണിമുത്താർ ഡാം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Bastintonyroy

കുട്രാലം

കുട്രാലം

തെങ്കാശിക്കും ചെങ്കോട്ടയ്ക്കും നടുവിൽ തിരുനെൽവേലി ജില്ലയിലാണ് കുട്രാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തെക്കേ ഇന്ത്യയുടെ സ്നാനഘട്ടം എന്നറിയപ്പെടുന്ന ഇവിടെ നിന്നും ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഉത്ഭവിക്കുന്നുണ്ട്. പൊതിഗൈ മലനിരകളിൽ നിന്നും വരുന്ന ഒൻപതിലധികം വെള്ളച്ചാട്ടങ്ങൾ കുട്രാലത്തും പരിസരത്തുമായി കാണാം. കാട്ടിലൂടെ ഒഴുകി വരുനന്തിനാൽ ഇവിടുത്തെ വെള്ളത്തിന് വലിയ ഗുണങ്ങൾ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. പേരരുവി എന്ന മെയിൻ ഫാൾസ്, കടുവ വന്നു വെള്ളം കുടിക്കുന്ന പുലിയരുവി, പളയരുവി, തേനരുവി, ചെമ്പക ദേവി വെള്ളച്ചാട്ടം, പഴയ കുറ്റാലം അരുവി, ഐന്തെരുവി വെള്ളച്ചാട്ടം, പഴത്തോട്ട അരുവി തുടങ്ങിയവയാണ് സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തി ചേരാൻ സാധിക്കുന്ന വെള്ളച്ചാട്ടങ്ങൾ.
ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയാണ് ഇവിടെ സന്ദശിക്കുവാൻ പറ്റിയ സമയം

മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം

മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം

തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ സംരക്ഷിത വനമായാണ് മുണ്ടൻതുറൈ കടുവ സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്.
895 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പടർന്നു കിടക്കുന്ന ഇത് സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1800 മീറ്റർ ഉയരത്തിലാണുള്ളത്. പശ്ചിമ ഘട്ടത്തിൽറെ ഭാഗമായ ഇവിടെ വംശനാശം സംഭവിത്തുകൊണ്ടിരിക്കുന്ന അത്യപൂർവ്വങ്ങളായ ധാരാളം ജീവജാലങ്ങളെ കാണാൻ സാധിക്കും.
തിരുനെൽവേലിയിലും കന്യാകുമാരിയിലുമായാണ് ആ കടവു സംരക്ഷണ കേന്ദ്രം വ്യാപിച്ചു കിടക്കുന്നത്.

PC:Hollingsworth,

ഉലഗമ്മൻ ക്ഷേത്രം

ഉലഗമ്മൻ ക്ഷേത്രം

തെക്കിന്റെ കാശി എന്നറിയപ്പെടുന്ന തെങ്കാശിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് ഉലഗമ്മൻ ക്ഷേത്രം. പാണ്ഡ്യരാജാക്കൻമാർ പണിത പ്രധാനപ്പട്ട ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്ററും കുട്രാലത്തുന നിന്നും 5 കിലോമീറ്ററും അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്ര ഗോപുരം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണിത്.
കാശി വിശ്വനാഥർ ക്ഷേത്രം എന്ന പേരിലാണ് ഇത് കൂടുതൽ പ്രശസ്തമായിരിക്കുന്നത്. കാശിയിലെത്തി പ്രാർഥിക്കുന്നതിനു തുല്യമാണ് ഇവിടെ വരുന്നത് എന്നും ഒരു വിശ്വാസമുണ്ട്.
ആയിക്കുടി ബാലസുബ്രഹ്മണ്യ ക്ഷേത്രം,തിരുമാല കോവിൽ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാ ന ആകർഷണങ്ങൾ.

PC:pandiaeee

വെങ്കിടാചലപതി ക്ഷേത്രം

വെങ്കിടാചലപതി ക്ഷേത്രം

ഏകദേശം 9000 വർഷത്തിനു മുൻപ് നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ക്ഷേത്രമാണ് വെങ്കിടാചലപതി ക്ഷേത്രം. ഇപ്പോൾ ഇവിടെയുള്ള ക്ഷേത്രത്തിന്റെ നിർമ്മിതിക്ക് ഏകദേഷം 700 വർഷം പഴക്കമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഷ്ണുവിനെ വെങ്കിടാചലപതി ആയി ആരാധിക്കുന്ന ഇവിടുത്തെ ഒട്ടേറെ നിറങ്ങളുള്ള ഗോപുരം കാണേണ്ട കാഴ്ച തന്നെയാണ്.

PC:Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X