Search
  • Follow NativePlanet
Share
» »മട്ട് അടിഞ്ഞുണ്ടായ മട്ടാഞ്ചേരിയുടെ ഈ കഥ അത്ഭുതപ്പെടുത്തും

മട്ട് അടിഞ്ഞുണ്ടായ മട്ടാഞ്ചേരിയുടെ ഈ കഥ അത്ഭുതപ്പെടുത്തും

കായലിന്റെ മട്ട് അടിഞ്ഞ് രൂപപ്പെട്ട മട്ടാഞ്ചേരിയുടെ ചരിത്രവും കഥകളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മട്ടാഞ്ചേരിയുടെ കഥകളിലേക്ക്

മട്ടാഞ്ചേരി...കേരളത്തിന്റെ ആതിഥ്യ മര്യാദ അറിയാത്ത വിദേശ രാജ്യങ്ങൾ ഇല്ലെങ്കിലും അതിഥികളായി വന്നവരെ ആതിഥേയൻമാരാക്കിയ ചരിത്രമാണ് മട്ടാഞ്ചേരിയുടേത്. ഇസ്രായേലിൽ നിന്നും കുടിയേറി എത്തി കേരളത്തിന്റെ സ്വന്തമാി മാറിയവരാണ് മട്ടാഞ്ചേരിയിലെ ജൂതൻമാർ. കേരളത്തിനുള്ളിൽ ജീവിക്കുമ്പോഴും മറ്റൊരു രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്കാരവും ജീവിത രീതികളും ഒക്കെ പിന്തുടരുന്നവരാണ് മട്ടാഞ്ചേരിയിലെ ജൂതൻമാർ. കായലിന്റെ മട്ട് അടിഞ്ഞ് രൂപപ്പെട്ട മട്ടാഞ്ചേരിയുടെ ചരിത്രവും കഥകളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മട്ടാഞ്ചേരിയുടെ കഥകളിലേക്ക്

മട്ടാഞ്ചേരി എന്നാൽ

മട്ടാഞ്ചേരി എന്നാൽ

മട്ടാഞ്ചേരി എന്ന പേരുതന്നെയാണേ ഈ നാടിൻറെ ഏറ്റവും വലിയ ആകർഷണം. കൊച്ചി കായലിൽ നിന്നുള്ള ചെളി അഥവാ മട്ട് അടിഞ്ഞു കൂടിയ ഇടം എന്നതിൽ നിന്നുമാണ് മട്ടാഞ്ചേരി രൂപപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ തന്നെ വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടെ അറബികളും മറ്റും വ്യാപാരത്തിനായി എത്തിയിരുന്നു, അവർ ഈ സ്ഥലത്തെ കച്ചവട കേന്ദ്രം എന്ന അര്‍ഥത്തിൽ മത്താജീർ എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങനെ കാലക്രമേണ ഇവിടം മട്ടാഞ്ചേരി എന്നായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ജൂതൻമാരുടെ നാട്

ജൂതൻമാരുടെ നാട്

കേരളത്തിൽ ജൂതന്മാരുടെ നാട് എന്നറിയപ്പെടുന്ന സ്ഥലമാണ് മട്ടാഞ്ചേരി. ഇസ്രായേലിൽ നിന്നും കേരളത്തിലെത്തിയ ജൂതൻമാർ താമസിക്കാനായി തിരഞ്ഞെടുത്ത ഇടമായിരുന്നു ഇവിടം. മട്ടാഞ്ചേരിയിൽ തന്നെയാണ് ജൂതതെരുവും സിനഗോഗും ഒക്കെ സ്ഥിതി ചെയ്യുന്നത്. വിദേശികളടക്കമുള്ളവർ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്.

PC:Aruna

മട്ടാഞ്ചേരി ജൂതപ്പള്ളി

മട്ടാഞ്ചേരി ജൂതപ്പള്ളി

മട്ടാഞ്ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണമാണ് മട്ടാഞ്ചേരി ജൂതപ്പള്ളി. കോമൺവെൽത്ത് രാജ്യങ്ങളിലെ തന്നെ ഏറ്റവും പുരാതനമായ ജൂത സിനഗോഗാണ് മട്ടാഞ്ചേരിയിലുള്ളത്.
കൊച്ചിൻ ജൂതവംശത്തിലെ മലബാർ യൂദർമാർ അഥവാ മാപ്പിള യൂദൻ ആളുകളാണ് 1567 ൽ ഇത് നിർമ്മിച്ചത് എന്നാണ് കരുതുന്നത്. പരദേശി സിനഗോഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. പരദേശി എന്ന വാക്കിനർഥം വിദേശികൾ അഥവാ പുറംനാട്ടുകാർ എന്നാണ്.

PC:Wouter Hagens

 ചരിത്രത്തിന്റെ ശേഷിപ്പുകൾ

ചരിത്രത്തിന്റെ ശേഷിപ്പുകൾ

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സിനഗോഗിൽ അത്ര തന്നെ പഴക്കമുള്ള പല പുരാതന വസ്തുക്കളും കാണുവാൻ സാധിക്കും. പള്ളിക്കു പുറത്തുള്ള കൂറ്റൻ ഘടികാരവും പള്ളിയുടെ ഉള്ളിൽ പാകിയിരിക്കുന്ന ചൈനയിൽ നിന്നും കൊണ്ടുവന്ന തറയോടുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്ന ചെപ്പേടും പൊൻകിരീടവും വെള്ളിവിളക്കുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങള്‍.

PC:wikimedia

മട്ടാഞ്ചേരി കൊട്ടാരം

മട്ടാഞ്ചേരി കൊട്ടാരം

കൊച്ചിയുടെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്ന നിർമ്മിതികളിലൊന്നാണ് മട്ടാഞ്ചേരി കൊട്ടാരം. ഡച്ച് കൊട്ടാരം എന്ന പേരിൽ അറിയപ്പെടുന്ന ഇത് മട്ടാഞ്ചേരി പാലസ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് സമ്മാനമായി നല്കിയ ഈ കൊട്ടാരം പിന്നീട് ഡച്ചുകാരുടെ കീഴിലാവുകയായിരുന്നു. അവർ കുറച്ച് മാറ്റങ്ങൾ ഒക്കെ വരുത്തിയ ഈ കൊട്ടാരം ഡച്ച് കൊട്ടാരം എന്ന പേരിലാണ് അറിയപ്പെടുന്നത്.

PC:Ranjith Siji

അമ്പലത്തിന്റെ രൂപത്തിലുള്ള കൊട്ടാരം

അമ്പലത്തിന്റെ രൂപത്തിലുള്ള കൊട്ടാരം

കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണുന്ന രീതിയിലുള്ള കൊത്തുപണികൾ നിറഞ്ഞ കൊട്ടാരമാണ് ഈ ഡച്ചുകൊട്ടാരം. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഒരു അമ്പലം കൊള്ളയടിച്ച് നശിപ്പിച്ച പോർച്ചുഗീസുകാരോട് കൊച്ചി രാജാവിന് അതൃപ്തിയായിരുന്നുവത്രെ. അതില്ലാതാക്കാനായി പോർച്ചുഗീസുകാർ അദ്ദേഹത്തിന് നിർമ്മിച്ച് നല്കിയതാണ് ഈ കൊട്ടാരം എന്നാണ് ചരിത്രം പറയുന്നത്.

PC:Ranjith Siji

സെന്‍റ് ജോർജ് ഓർത്തഡോക്സ് സൂനൻ കുരിശ് ഓൾഡ് സിറിയൻ ചർച്ച്

സെന്‍റ് ജോർജ് ഓർത്തഡോക്സ് സൂനൻ കുരിശ് ഓൾഡ് സിറിയൻ ചർച്ച്

കൂനൻ കുരിശ് പഴയ സുറിയാനി പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ദേവാലയമാണ് സെന്‍റ് ജോർജ് ഓർത്തഡോക്സ് സൂനൻ കുരിശ് ഓൾഡ് സിറിയൻ ചർച്ച്. മലങ്കര സഭയുടെ കീഴിലുള്ള പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണിത്. ചരിക്ര പ്രസിദ്ധമായ കൂനൻ കുരിശ് സത്യം ഇവിടെ വെച്ചാണ് നടത്തപ്പെട്ടത് എന്നതാണ് ഈ ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മട്ടാഞ്ചേരിയിലെ ഗീവർഗീസ് സഹദായുടെ ഏറ്റവും പഴയ ദേവാലയം കൂടിയാണിത്. കൂനൻ കുരിശ് പള്ളി എന്നും ഇതിനു പേരുണ്ട്.


PC: Koonankurish

ഡച്ച് സെമിത്തേരി

ഡച്ച് സെമിത്തേരി

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി സ്ഥലത്തെ മറ്റൊരു പ്രധാനപ്പെട്ട ചരിത്ര ആകർഷണമാണ് ഡച്ച് സെമിത്തേരി. രാജ്യത്തെ തന്നെ ഏറ്റവും പഴയ സെമിത്തേരികളിൽ ഒന്നായ ഇത് 1724 ലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.

PC:Kalyan Neelamraju

ധര്‍മ്മനാഥ് ജൈനക്ഷേത്രം

ധര്‍മ്മനാഥ് ജൈനക്ഷേത്രം

നിര്‍മ്മാണത്തിലും രൂപകല്പനയിലും ഏറെ വ്യത്യസ്തവും ആകര്‍ഷകവുമാണ് കൊച്ചി മട്ടാഞ്ചേരിയിലെ ധര്‍മ്മനാഥ് ജൈനക്ഷേത്രം. മനോഹരമായ മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന തൂണുകളിലും ചുവരുകളിലും മുഴുവന്‍ കൊത്തുപണികളും അലങ്കാരങ്ങളും കൊണ്ട് സമ്പന്നമാണ് എന്ന് പറയാതെ വയ്യ. പതിനഞ്ചാം തീര്‍ഥങ്കരനായ ധര്‍മ്മനാഥനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

PC: Thorsten Vieth

Read more about: kochi history church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X