Search
  • Follow NativePlanet
Share
» »ഗാന്ധിജിയുടെ നാട്ടിലെ കാഴ്ചകള്‍

ഗാന്ധിജിയുടെ നാട്ടിലെ കാഴ്ചകള്‍

By Elizabath Joseph

മഹാഭാരതത്തോളം പഴക്കമുള്ള ഒരു നഗരം...കഥകൾ തുടങ്ങുന്നത് നൂറ്റാണ്ടുകള്‍ക്കു മുൻപാണെങ്കിലും ഈ നഗരം ചരിത്രത്തിലേക്കുയർന്നു വന്നത് രാഷ്ട്രപിതാവിനൊപ്പമായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല. പോർബന്തർ. ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ നഗരം മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം എന്ന നിലയിലാണ് ചരിത്രത്തിലിടം നേടിയിരിക്കുന്നത്. ശ്രീ കൃഷ്ണന്‍റെ സുഹൃത്തായ ധുധമയുടെ ജന്മസ്ഥലം എന്ന നിലയിലാണ് വിശ്വാസികൾ പോര്‍ബന്തറിനെ കാണുന്നത്. ചരിത്രകാരൻമാർക്കാവട്ടെ ഇവിടം പുരാതനമായ ഹാരപ്പൻ സംസ്കാരത്തിന്റെ വേരുകൾ പടർന്നിറങ്ങിയ ഇടവും. എന്തുതന്നെയായാലും സ‍ഞ്ചാരികൾക്ക് നടന്നു കാണുവാനുള്ള കാഴ്ചകൾ ഇഷ്ടംപോലെ ഇവിടെയുണ്ട്.

കീർത്തി മന്ദിർ

കീർത്തി മന്ദിർ

മഹാത്മാ ഗാന്ധിയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമാണ് കീർത്തി മന്ദിർ. കീർത്തി മന്ദിറിനോട് ചേർന്നാണ് ഗാന്ധിഡി ജനിച്ച ഭവനവും അദ്ദേഹം കുട്ടിക്കാലം ചിലവഴിച്ച ഇടവുമെല്ലാം ഉള്ളത്. ഇന്ന് കീർത്തി മന്ദിർ നില്‍ക്കുന്ന തറയിലായിരുന്നു ഗാന്ധിജിയുടെ ആദ്യകാല ഭവനം ഉണ്ടായിരുന്നത്. പിന്നീട് ഒരു ട്രസ്റ്റ് ഈ സ്ഥലം ഏറ്റെടുത്ത് ഇന്നു കാണുന്ന കീർത്തി മന്ദിർ നിർമ്മിക്കുകയായിരുന്നു. 1950ല ൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അനന്ത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് കീർത്തി മന്ദിർ എന്നിതിനു പേരു നല്കിയത്. പിന്നീടിത് കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

PC:wikipedia

കൃഷ്ണ സുഗമ ക്ഷേത്രം

കൃഷ്ണ സുഗമ ക്ഷേത്രം

ശ്രീ കൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തായ സുധമയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് പോർബന്തറിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കൃഷ്ണ സുഗമ ക്ഷേത്രം. കുട്ടിക്കാലം മുതലേയുള്ല കൃഷ്ണന്റെ സുഹൃത്തായാണ് പുരാണങ്ങളിൽ സുധമയെ അവതരിപ്പിച്ചിരിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. കൃഷ്ണന്റെ സിംഹാസനത്തിനു താഴെ ഇരിക്കുന്ന സുധമയുടെ രൂപയാണ് ഇവിടുത്തെ പ്രതിഷ്ഠ. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തിനെ സ്നേഹത്തോടെ സ്വീകരിച്ച് പരിചരിക്കുന്ന കൃഷ്ണനെയും ഭാര്യ രുക്മിണിയെയും ഇവിടെ കാണാം. ഇവിടെ എത്തി പ്രാർഥിച്ചാൽ ചെയ്തുപോയ എല്ലാ പാപങ്ങൾക്കും പരിഹാരം ലഭിക്കുമെന്നാണ് വിശ്വാസം.

PC:Anonymous

ശ്രീ ഹരി ക്ഷേത്രം

ശ്രീ ഹരി ക്ഷേത്രം

പോർബന്തറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ശ്രീ ഹരി ക്ഷേത്രം. 85 ഏക്കർ സ്ഥലത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇവിടെയെത്തുന്നവർക്ക് ംനോഹരമായ അന്തരീക്ഷമാണ് നല്കുന്നത്. ഏകദേശം അറുപത്തിയഞ്ചോളം തൂണകളിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.

രാധാ സമേതനായ കൃഷ്ണൻ, ഗണേശൻ, ഹനുമാൻ, തുടങ്ങിയവരെ ഇവിടെ ആരാധിക്കുന്നുണ്ട്.

ചൗപാട്ടി ബീച്ച്

ചൗപാട്ടി ബീച്ച്

ഗുജറാത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് പോർബന്തറിനു സമീപം സ്ഥിതി ചെയ്യുന്ന ചൗപാട്ടി ബീച്ച്. പ്രാദേശികമായി ഒട്ടനവധി ആളുകൾ എത്തിച്ചേരുന്ന ഇടം കൂടിയാണിത്. അറബിക്കടലിന്റെ ഭാഗമായ ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകളാണ് പ്രധാന ആകർഷണം. ഗുജറാത്തിൻറെ തനതായ ഭക്ഷണങ്ങൾ രുചിക്കുവാനും ഇവിടെ അവസരങ്ങളുണ്ട്.

രാത്രികാലങ്ങളിൽ ആളുകൾ അപ്രത്യക്ഷരാവുന്ന കടലോരം

പോർബന്തർ പക്ഷി സങ്കേതം

പോർബന്തർ പക്ഷി സങ്കേതം

ഇന്ത്യയിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് പോർബന്തർ പക്ഷി സങ്കേതം. ഒരു കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണ്ണമേ ഉള്ളുവെങ്കിലും ഇവിടുത്തെ പക്ഷികളിടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. പ്രാദേശികമായ പക്ഷികളെ കൂടാതെ ദേശാടനപക്ഷികളെയും ഇവിടെ കാണാം.

നിർമ്മാണം പൂർത്തിയായപ്പോൾ ശില്പിയെ കൊന്ന ചരിത്രം താജ്മഹലിനു മാത്രമല്ല, ഈ കിണറിനുമുണ്ട്!!

ഗുജറാത്ത് ഒരു അത്ഭുതമാണ്

നാലുചുവരുകള്‍ക്കുള്ളിലെ ലക്ഷാധിപതികളുടെ ഗ്രാമം!!

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more