» »രാമന്റെ നഗരത്തില്‍..

രാമന്റെ നഗരത്തില്‍..

Written By: Elizabath

രാമന്‍ ഈശ്വരനായി ഇരിക്കുന്ന രാമേശ്വരം തീര്‍ഥാടകരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്... ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം ടൂറിസ്റ്റുകള്‍ എത്തുന്ന ഈ സ്ഥലത്തിന് രാമായണവുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. സീതയെ രാവണന്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണത്രെ രാമന്‍ ലങ്കയിലേക്ക് പാലം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇപ്പോള്‍ സാംസ്‌കാരികമായും ഏറെ പ്രധാനപ്പെട്ടതാണ് ഓരോ ഇന്ത്യക്കാരനും ഈ നഗരം. ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്‍മസ്ഥലം കൂടിയാണ് ഇവിടം.
രാമേശ്വരത്തും ധനുഷ്‌കോടിയിലുമെത്തുന്ന സഞ്ചാരികള്‍ക്ക് ലിസ്റ്റില്‍ ചേര്‍ക്കാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ അറിയാം.

കലാമിന്റെ ഭവനം

കലാമിന്റെ ഭവനം

ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്ത്രിമാരില്‍ ഒരാളായ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഭവനം സ്ഥിതി ചെയ്യുന്നത് രാമേശ്വരത്താണ്. ഇപ്പോള്‍ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്ന ഇവിടെയാണ് അദ്ദേഹം തന്റെ ചെറുപ്പകാലം ചിലവഴിച്ചത്.

PC: Kaushik Kumar

കോദണ്ഡരാമ സ്വാമി ക്ഷേത്രം

കോദണ്ഡരാമ സ്വാമി ക്ഷേത്രം

ധനുഷ്‌കോടിയിലേക്കുള്ള വഴിയിലാണ് കോദണ്ഡരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്റെ സഹോദരനായ വിഭാഷണന്‍ രാമനു മുന്നില്‍ സ്വയം സമര്‍പ്പിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം.
രാമനോടൊപ്പം സീതയുടെയും ലക്ഷ്മണന്റെയും വിഭീഷണന്റെയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.

 അഗ്നി തീര്‍ഥം

അഗ്നി തീര്‍ഥം

ഇന്ത്യയിലെ 64 വിശുദ്ധ തീര്‍ഥങ്ങളില്‍ ഒന്നാണ് രാമനാഥ സ്വാമി ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നി തീര്‍ഥം. മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനാണ് ആളുകള്‍ ഇവിടെ എത്തുന്നത്. പൗര്‍ണ്ണമി ദിവസം ഇവിടെ എത്തി പ്രാര്‍ഥിക്കുന്നത് ഏറെ പുണ്യകരമായാണ് കണക്കാക്കുന്നത്.

PC: எஸ். பி. கிருஷ்ணமூர்த்தி

Read more about: temples, tamil nadu, epic