Search
  • Follow NativePlanet
Share
» »ഉറുമ്പിൽകൂട്ടിലെ ക്ഷേത്രവും ടിപ്പുവിന്റെ കുടുംബത്തെ തടവിലിട്ട കോട്ടയും-വെല്ലൂരിലെ കാഴ്ചകൾ തീരുന്നില

ഉറുമ്പിൽകൂട്ടിലെ ക്ഷേത്രവും ടിപ്പുവിന്റെ കുടുംബത്തെ തടവിലിട്ട കോട്ടയും-വെല്ലൂരിലെ കാഴ്ചകൾ തീരുന്നില

തമിഴ്നാട്ടിലെ പുരാതന പട്ടണങ്ങളിലൊന്നായ വെല്ലൂർ ക്ഷേത്രങ്ങൾകൊണ്ടും കോട്ടകൾകൊണ്ടും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്

By Elizabath Joseph

പാലാർ നദിയുടെ തീരത്ത് കഴിഞ്ഞു പോയ കാലത്തിന്റെ സ്മരണകളുമായി ഇന്നും ജീവിക്കുന്ന ഒരു നഗരമാണ് വെല്ലൂർ. ഇന്ത്യയിലെ തന്നെ പുരാതന നഗരങ്ങളിലൊന്നായ ഇവിടം ഒട്ടേറെ ഭരണാധികാരികളുടെ പ്രധാന താവളങ്ങളിലൊന്നായിരുന്നു. പല്ലവരും ചോളൻമാരും വിജയനഗര രാജാക്കൻമാരും ബ്രിട്ടീഷുകാരും ഒക്കെ മാറിമാറി ഭരിച്ച് വ്യത്യസ്തമായ സംസ്കാരവുമായി തുടരുന്ന വെല്ലൂർ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. കോട്ടകളും ക്ഷേത്രങ്ങളും കാഴ്ചകളും ഒക്കെയായി എന്നും സ‍ഞ്ചാരികളെ വിളിക്കുന്ന വെല്ലൂരിന്റെ വിശേഷങ്ങൾ

വെല്ലൂർ

വെല്ലൂർ

ചെന്നൈയ്ക്കും ബെംഗളുരുവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് വെല്ലൂർ. ഇവിടെ ധാരാളമായി കാണുന്ന വേലൻ മരങ്ങളുടെ സാന്നിധ്യമാണ് ഈ നഗരത്തിന് വെല്ലൂർ എന്ന പേരു വരാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

PC:Soham Banerjee

വെല്ലൂർ കോട്ട

വെല്ലൂർ കോട്ട

വെല്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ഇവിടുത്തെ വെല്ലൂർ കോട്ട.
പതിനാറാം നൂറ്റാണ്ടിൽ വിജയ നഗര സാമ്രാജ്യത്തിലെ അരവിന്ദു വംശജരാണ് ഈ കോട്ട സ്ഥാപിച്ചത്. പിന്നീട് ഇവിടെ ഭരണത്തിൽ വന്ന മറാത്കളും ബീജാപ്പൂർ സുൽത്താൻമാരും കർണ്ണാടക രാജാക്കൻമാരും ഈ കോട്ടയിൽ ആധിപത്യം പുലർത്തിയെങ്കിലും ഇതിന്റെ ചരിത്രം ഇന്നും നിനനിൽക്കുന്നതാണ്. ശ്രീ ലഭ്കയിലെ രാജകുടുംബത്തെയും ടിപ്പു സുൽത്താന്റെ കുടുംബാംഗങ്ങളെയും തടവിൽ പാർപ്പിച്ച കോട്ട എന്ന നിലയിലാണ് ഇത് പ്രശസ്തമായിരിക്കുന്നത്.ഒരു ക്രിസ്ത്യൻ ദേവാലയവും ഇസ്ലാ ദേവാലയവും ഒരു ക്ഷേത്രവും ഇവിടെ കോട്ടയ്ക്കുള്ളിൽ കാണാം.

PC:rajaraman sundaram

ജലകന്ദേശ്വരർ ക്ഷേത്രം

ജലകന്ദേശ്വരർ ക്ഷേത്രം

വെല്ലൂർ കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ജലകന്ദേശ്വരർ ക്ഷേത്രം വിജയ നഗര കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. കൊത്തുപണികളാൽ സമ്പന്നമായ ഈ ക്ഷേത്രത്തിനു വിചിത്രങ്ങളായ കഥകൾ ധാരാളമുണ്ട്. ഒരു ഉറുമ്പു കൂനയുടെ മുകളിലാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നതെന്നും ഇവിടുത്തെ വിളക്കിൽ കൈവെച്ച് പ്രാർഥിക്കുമ്പോൾ അത് ആളിക്കത്തിയാൽ അവരുടെ ആഗ്രഹം സഫലമാകും എന്നൊക്കെയാണ് ഇവിടുത്തെ വിശ്വാസങ്ങൾ. സർപ്പദോഷം അകലാനായി ഇവിടെ എത്തുന്നവരും കുറവല്ല.

PC:Vaikoovery

ശ്രീ ലക്ഷ്മി സുവർണ്ണ ക്ഷേത്രം

ശ്രീ ലക്ഷ്മി സുവർണ്ണ ക്ഷേത്രം

തമിഴ്നാട്ടിലെ ലോക പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് വെല്ലൂർ ശ്രീപുരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ലക്ഷ്മി സുവർണ്ണ ക്ഷേത്രം. ആയിരത്തിയഞ്ഞൂറ് കിലോയോളം സ്വർണ്ണമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ സുവർണ്ണ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. വെല്ലൂരിലെ തിരുമലൈക്കൊടിയിൽ നൂറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്. മുകളിൽ നിന്നു നോക്കുമ്പോൾ ശ്രീ ചക്രത്തിൻരെ രൂപത്തിൽ തീർത്തിരിക്കുന്ന സ്ഥലത്തിനു നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Dsudhakar555

വെയ്നു ബാപ്പു ഒബ്സർവേറ്ററി

വെയ്നു ബാപ്പു ഒബ്സർവേറ്ററി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ കീഴില്‌ പ്രവർത്തിക്കുന്ന വെയ്നു ബാപ്പു ഒബ്സർവേറ്ററി വെല്ലൂരിലെ ജാവടി കുന്നിനു മുകളിലെ കവലൂരിലാണ് സ്ഥിതി ചെയ്യുന്നത്.
1786ൽ വില്യം പെട്രി എന്ന സായിപ്പ് എഗ്മോറിൽ നിർമ്മിച്ച സ്വകാര്യ ഒബ്സർവേറ്ററിയുടെ പുതുക്കിയ രൂപമാണ് ഇന്ന് കവലൂരിലുള്ളത്. എഗ്മോറിൽ നിന്നും കൊടൈക്കനാലിലേക്കും അവിടെ നിന്നും കവലൂരിലേക്കുമാണ് ഇത് മാറ്റി സ്ഥാപിച്ചത്. രാത്രി കാലങ്ങളിൽ ആകാശത്തെ നിരീക്ഷിക്കാനായി സ്ഥാപിച്ച ഒപ്റ്റിക്കൽ ടെല്സ്കോപ്പാണ് ഇവിടുത്ത ആകർഷണം.

PC:Prateek Karandikar

യേലാഗിരി

യേലാഗിരി

തേയിലത്തോട്ടങ്ങൾക്കും പുൽമേടുകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് യേലാഗിരി. സമുദ്ര നിരപ്പിൽ നിന്നും 1410 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കാണാനായി നിരവധി തടാകങ്ങളുണ്ട്. കൂടാതെ പാരാഗ്ലൈഡിങ്ങിനും ട്രക്കിങ്ങിനുമായി ധാരാളം സഞ്ചാരികളാണ് തമിഴ്നാടിന്റെയും കർണ്ണാടകയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്നത്. കൂടാതെ കേരളത്തിൽ നിന്നും യേലാഗിരിക്ക് ധാരാളം ആരാധകരുണ്ട്.

PC:Coolsangamithiran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X