Search
  • Follow NativePlanet
Share
» »ന്യൂ ഇയർ അടിച്ചു പൊളിക്കാം..കിടിലൻ സ്ഥലങ്ങളിതാ...

ന്യൂ ഇയർ അടിച്ചു പൊളിക്കാം..കിടിലൻ സ്ഥലങ്ങളിതാ...

പുതു വർഷത്തിനായുള്ള കാത്തിരിപ്പും ആഘോഷങ്ങളും ഒരു വശത്ത് പൊടിപൊടിക്കുകയാണ്. ന്യൂ ഇയർ റെസലൂഷ്യനും യാത്രാ പ്ലാനുകളും മറു വശത്തും... പുതുവർഷ രാത്രിയില്‍ രാവു വെളുക്കുവോളം അടിച്ചു പൊളിക്കുവാനുള്ള പരിപാടികൾ മിക്ക നാടുകളിലുമുണ്ടെങ്കിലും യാത്ര ചെയ്ത് പുതുവർഷം കാണുന്നത് പ്രത്യേക അനുഭവം തന്നെയാണ്. എന്നാൽ ന്യൂ ഇയറിന്റെ കൗണ്ട് ഡൗൺ തുടങ്ങിയ സ്ഥിതിക്ക് പ്ലാനുകളെല്ലാം വേഗത്തിൽ തന്നെ വേണം. ഇതാ വലിയ ചെലവുകളില്ലാതെ, പോയി ന്യൂ ഇയർ തകർത്ത് ആഘോഷിക്കുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

പാർട്ടി ക്യാപ്പിറ്റലായ ഗോവ

പാർട്ടി ക്യാപ്പിറ്റലായ ഗോവ

ന്യൂ ഇയർ ആഘോഷമെന്നു കേട്ടാൽ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്ന് ഗോവയാണ്. ആഘോഷങ്ങളും പരിപാടികളും പാർട്ടിയും ബഹളവും ഒക്കെയായി ഒരു ജീവിതകാലം മുഴുവനും ഓർമ്മിച്ചു വയ്ക്കുവാൻ പറ്റിയ ഓർമ്മകൾ നല്കുന്ന ഇടമാണ് ഗോവ. സ്ഥിരം സഞ്ചാരികളുള്ള ഇടമായതിനാൽ ഒട്ടും പേടിക്കാതെ, സുരക്ഷിതമായി പോയി വരുകയും ചെയ്യാം. എപ്പോൾ പോയാലും ഒരു മലയാളി കൂട്ടത്തെയെങ്കിലും ഗോവയിലെ തെരുവുകളിൽ കണ്ടെത്താം എന്ന കാര്യത്തിന് ഒരു സംശയവുമില്ല. പുലരുവോളം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ തന്നെയാണ് ഇവിടേക്ക് ന്യൂ ഇയർ പാർട്ടികൾക്കായി ആളുകളെ കൊണ്ടെത്തിക്കുന്നത്.

വ്യത്യസ്തമായി ആഘോഷിക്കുവാൻ പുഷ്കർ

വ്യത്യസ്തമായി ആഘോഷിക്കുവാൻ പുഷ്കർ

ഇത്തവണത്തെ ന്യൂ ഇയർ വളരെ വ്യത്യസ്തമായി ആഘോഷിക്കണമെങ്കിൽ നേരേ രാജസ്ഥാന് വിടാം. ഇവിടുത്തെ ഓരോ ഇടങ്ങളും ഓരോ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളാണെങ്കിലും അതിൽ തീർത്തും വ്യത്യസ്തമായി നിലകൊള്ളുന്ന ഇടമാണ് പുഷ്കർ. ഒട്ടകങ്ങളാലും തടാകങ്ങളാലും എല്ലാം ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ ഒട്ടേറെ കാര്യങ്ങൾ അനുഭവിച്ചറിയുവാനുണ്ട്. ഒട്ടക സഫാരി മുതൽ ഷോപ്പിങ്ങുംപരമ്പരാഗത രുചികളും കാഴ്ചകലും ഒക്കെയാണ് ഇവിടേക്ക് സഞ്ചാികളെ ആകർഷിക്കുന്നത്. ഇത് കൂടാതെ ഇന്ത്യയിലെ ഏക ബ്രഹ്മാ ക്ഷേത്രവും ഇവിടെയുണ്ട്. ട്രക്കിങ്ങും ബാക്ക് പാക്ക് ട്രിപ്പും ഒക്കെയായാണ് ഇവിടെ സഞ്ചാരികൾ ന്യൂ ഇയർ ആഘോഷിക്കുന്നത്.

സംസ്കാരത്തെ സാംശീകരിക്കുവാൻ വാരണാസി

സംസ്കാരത്തെ സാംശീകരിക്കുവാൻ വാരണാസി

ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആഘോഷിക്കുവാൻ താല്പര്യമുള്ളവർക്ക് വാരണാസി തിരഞ്ഞെടുക്കാം. ഭാരതത്തിലെ ഏഴു വിശുദ്ധ നഗരങ്ങളിലൊന്നായ ഇവിടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിരവധിയുണ്ട്. ഇനിടെയെത്തി മരിച്ചാൽ നേരിട്ട് സ്വര്‍ഗ്ഗഭാഗ്യം ലഭിക്കുമെന്നും ശിവൻ‌റെ വാസസ്ഥലമാണിതെന്നും ഒക്കെ വിശ്വസിക്കപ്പെടുന്നു. തീരെ കുറഞ്ഞ ചിലവിൽ ചുറ്റിയടിക്കുവാൻ കഴിയുന്ന ഇവിടെ വൈകുന്നേരത്തെ ഗംഗാ ആരതിയാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഗംഗയുടെ തീരങ്ങളിലിരുന്ന് കാഴ്ചകൾ കാണുവനാും ഘാട്ടുകളിലൂടെ നടക്കുവാനും ഒക്കെ നിരവധി ആളുകൾ ഇവിടെ എത്തുന്നു

ഫ്രഞ്ച് സ്റ്റൈൽ ആഘോഷങ്ങൾക്കായി പോണ്ടിച്ചേരി

ഫ്രഞ്ച് സ്റ്റൈൽ ആഘോഷങ്ങൾക്കായി പോണ്ടിച്ചേരി

വിദേശത്തു പോകാനായിരുന്നു ന്യൂ ഇയർ പ്ലാനെങ്കിലുംഅത് നടക്കാത്ത വിഷമത്തിലാണെങ്കിൽ സങ്കടം മാറ്റിവയ്ക്കാം... അതിനു പകരമായി പോണ്ടിച്ചേരിയിലേക്ക് ഒരു യാത്ര പോകാം. ഇന്ത്യയിലെ പുതുവർഷവും ക്രിസ്മസും ഒക്കെ വിദേശ സ്റ്റൈലിൽ ആഘോഷിക്കുവാൻ പറ്റിയ ഇടമാണ് പോണ്ടിച്ചേരി. കൊളോണിയൽ മാതൃകയിലുള്ള കെട്ടിടങ്ങളും ബീച്ചിലെ ആഘോഷങ്ങളും കോണ്ടിനെന്‍റൽ ഭക്ഷണ രീതികളും ഒക്കെയായി പുതുമയേറിയ അനുഭവമായിരിക്കും ഇവിടെയുണ്ടാവുക. അരവിന്ദോ ആശ്രമം, ഫ്രഞ്ച് കോളനി, ബീച്ചുകൾ തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.

 കൊടൈക്കനാൽ

കൊടൈക്കനാൽ

തീർത്തും സമാധാനത്തിലൊരു പുതുവർഷത്തെ സ്വാഗതം ചെയ്യുവാനാണ് തീരുമാനമെങ്കിൽ കൊടൈക്കനാലിനു പോകാം. കുതിരയോട്ടവും ബോട്ടിങ്ങും സൈക്ക്ലിങ്ങും മലമുകളിലേക്കുള്ള ട്രക്കിങ്ങും ഒക്കെയായി വലിയ ബഹളങ്ങളൊന്നുമില്ലാതെ ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങളാണ് ഇവിടുത്തെ പ്രത്യേകത.ഇത് കൂടാതെ കൊടൈ സ്പെഷ്യൽ രുചികൾ കൂടി ഇവിടെ പരീക്ഷിക്കാം. ഇവിടുത്തെ സ്പെഷ്യൽ ഹോം മേയ്ഡ് ചോക്ലേറ്റും പ്ലം കേക്കും ഇവിടെ എത്തിയാൽ പരീക്ഷിക്കുവാൻ മറക്കരുത്.

 ബാംഗ്ലൂർ

ബാംഗ്ലൂർ

ന്യൂ ഇയർ ആഘോഷങ്ങള‍്‍ക്ക് ഇന്ത്യ മുഴുവനും എത്തിച്ചേരുന്ന മറ്റൊരിടമാണ് ബാംഗ്ലൂർ. ഇവിടുത്തെ പബ്ബുകളിലെ പാർട്ടികളും റോഡുകളിലെ പരിപാടികളും ഒക്കെയായി ദിവസങ്ങൾക്കു മുൻപേ ന്യൂ ഇയർ ആഘോഷങ്ങൾക്കു ഇവിടെ തുടക്കമാവും. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ ജിവിക്കുന്ന ഇവിടെ ആഘോഷങ്ങളിലും ഈ വ്യത്യസ്തത കാണുവാൻ സാധിക്കും. രാത്രികളിൽ വെറുതേ പുറത്തിറങ്ങി നടന്നാൽ പോലും കാണാൻ ഇഷ്ടംപോലെ കാഴ്തകൾ ഇവിടെയുണ്ട്.

രാജാക്കന്മാരെപോലെ ആഘോഷിക്കുവാൻ ഉദയ്പൂർ

രാജാക്കന്മാരെപോലെ ആഘോഷിക്കുവാൻ ഉദയ്പൂർ

ഒരു ചെറിയ രാജാവിനെപ്പോലെ പുതുവർഷം ആഘോഷിക്കണമെങ്കിൽ ഉദയ്പൂരിന് പോകാം. എത്ര ചെറിയ തുകയിലും എത്ര വലിയ തുക മുടക്കിയും ജീവിതം അർമ്മാദിക്കുവാൻ വേണ്ടതെല്ലാം ഈ നഗരത്തിനു സ്വന്തമായുണ്ട്. പ്രത്യേകിച്ച് സീസണല്ല എങ്കിൽ പോലും സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം ഇന്നും രാജകീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഇത് കണ്ടറിയുവാനും അനുഭവിക്കാനും എത്തിച്ചേരുന്നവരും കുറവല്ല.

ഫോട്ടോഗ്രഫി, ഷോപ്പിങ്ങ് തുടങ്ങിയവയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ. ന്യൂ ഇയറിന്റെ ഭാഗമായി ഇവിടെ മിക്ക ഇടങ്ങളിലും പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കും.

ഷില്ലോങ്

ഷില്ലോങ്

ഇന്ത്യയിലെ സ്കോട്ലൻഡ് എന്നു വിളിപ്പേരുള്ള ഷില്ലോങ്ങിലെ ക്രിസ്മസിനു തുടങ്ങുന്ന ആഘോഷങ്ങൾ ന്യൂ ഇയറിനും തുടരും. പ്രകൃതി സൗന്ദര്യത്തിനു പേരുകേട്ട ഇവിടെ ന്യൂ ഇയർ ആഘോഷിക്കുവാനായി ഒരുപാടാളുകൾ എത്തിച്ചേരുന്നു. എല്ലാ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി പ്രകൃതിയോട് ചേർന്നുള്ള ആഘോഷം തിരയുന്നവർക്കാണ് ഇവിടം കൂടുതൽ യോജിക്കുക.

ബോട്ടിങ്ങ്, ട്രക്കിങ്, വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ.

കസോൾ

കസോൾ

പ്രകൃതി സൗന്ദര്യത്തിനു നടുവിൽ പാർട്ടിയും ബഹളങ്ങളുമായി ഒരു ന്യൂ ഇയർ ആഘോഷിക്കണമെങ്കിൽ വണ്ടി നേരെ കസോളിനു വിടാം. പോസിറ്റീവ് എനർജി മാത്രമല്ല, ട്രിപ്പ് ഡെസ്റ്റിനേഷനുകളും ഇവിടുത്തെ ആകർഷണമാണ്. ഇന്ത്യയിലെ മിനി ഇസ്രായേൽ എന്നും ഇവിടം അറിപ്പെടുന്നു. പാർവ്വതി നദിയുടെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന കസോൾ ഇവിടുത്തെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നു കൂടിയാണ്. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്ന ഇടവും ഇതാണ്.

കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!

ഗോവയിലെ ന്യൂ ഇയർ ഫ്രീയായി ആഘോഷിക്കാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X