» »യാത്രാഭ്രാന്തന്‍മാരേ...ജോലി രാജിവെച്ച് യാത്ര പോകാം...

യാത്രാഭ്രാന്തന്‍മാരേ...ജോലി രാജിവെച്ച് യാത്ര പോകാം...

Written By: Elizabath

ഈ ന്യൂജെന്‍ കാലത്ത് ജോലി രാജിവെച്ച് യാത്രയ്ക്കിറങ്ങുന്ന പിള്ളേര്‍ ഒട്ടും കുറവല്ല. ലേയും ലഡാക്കും കണ്ട് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ കറങ്ങി വീട്ടിലെത്തുന്നവര്‍ ഒത്തിരിയധികമുണ്ട് ഇവിടെ. ലഡാക്കില്‍ പോയാല്‍ മാത്രമേ യാത്ര കംപ്ലീറ്റാകൂ എന്നു കരുതുന്നവരാണ് കൂടുതലും. എന്നാല്‍ അതിലും എത്രയോ മനോഹരമായ സ്ഥലങ്ങള്‍, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, സ്ഥലങ്ങള്‍ ഇവിടെയുണ്ട് എന്നത് പലരും മറന്നുപോകുന്ന കാര്യമാണ്.

ജോലി രാജിവെച്ച് കറങ്ങാന്‍ പോകുന്ന യാത്രാഭ്രാന്തന്‍മാരേ... ഇതാ കറങ്ങി നടക്കാന്‍ ഇന്ത്യയിലെ ബെസ്റ്റ് സ്ഥലങ്ങള്‍...

ലഡാക്ക്

ലഡാക്ക്

ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ലഡാക്ക് ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്. ഹിമാലയത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കേഴ്‌സിന്റെയും റൈഡേഴ്‌സിന്റെയും ഇഷ്ടസ്ഥലങ്ങളിലൊന്നാണ്.

PC: Kiran Jonnalagadda

3500 മീറ്റര്‍ ഉയരം

3500 മീറ്റര്‍ ഉയരം

സമുദ്രനിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കില്‍ താമസ്‌കകാര്‍ അധികമിസ്സ. ഇവിടെ വന്നുപോകുന്നതു കൂടുതലും സഞ്ചാരികളാണ്. സന്യാസികളും ബുദ്ധാശ്രമങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC: Motographer

കാര്‍ഗില്‍

കാര്‍ഗില്‍

ലഡാക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കാര്‍ഗില്‍. പാക്കിസ്ഥാനുമായുള്ള നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Rajesh

മാഗ്നറ്റ് ഹില്‍

മാഗ്നറ്റ് ഹില്‍

ലഡാക്കില്‍ ലേയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മാഗ്നറ്റ് ഹില്‍ ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. ഇവിടുത്തെ റോഡിന് ഗുരുത്വാകര്‍ഷണമുണ്ടെന്നാണ് പറയപ്പെടുന്നത്.

PC: Ashwin Kumar

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ആസ്വദിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി.
മനോഹരങ്ങളായ ബീച്ചുകളും വിദേശ രുചികളും കെട്ടിടങ്ങളും ആശ്രമങ്ങളുമുള്ള ഇവിടം അതിമനോഹരമായ ഇടമാണ്.

PC: Official Site

ഗോകര്‍ണ

ഗോകര്‍ണ

ബീച്ചിനോടും ട്രക്കിങ്ങിനോടും അപാരമായ ഭ്രാന്ത് ഉള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ഗോര്‍ണ. ഒരു തീര്‍ഥാടന കേന്ദ്രം കൂടിയായ ഗോകര്‍ണയിലെ പ്രധാന ബീച്ചുകള്‍ ഓ ബീച്ച്, കുന്‍ഡ്‌ലെ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണവ.

PC: Unknown

ആലപ്പുഴ

ആലപ്പുഴ

മലയാളികള്‍ ലേയും ലഡാക്കും കാണാന്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ വരുന്ന സ്ഥലമാണ് നമ്മുടെ ആലപ്പുഴ. ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഏറെ പ്രശസ്തമായ ഇവിടം വഞ്ചിവീട് യാത്രകള്‍ക്കും കായലിനും ഭക്ഷണങ്ങള്‍ക്കുമാണ് ഏറെ പേരുകേട്ടിരിക്കുന്നത്.

PC: Sarath Kuchi

ഋഷികേശ്

ഋഷികേശ്

യോഗയുടെ തലസ്ഥാനമെന്നു പേരുകേട്ട ഋഷികേശ് ആത്മീയതയും സാഹസികതയും തേടുന്ന സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ്. ഏരെ ആശ്രമങ്ങളും ക്ഷേത്രങ്ങളുമുള്ള ഋഷികേശില്‍ വിദേശത്തു നിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്.

PC: Unknown

ബിര്‍

ബിര്‍

സാഹസികത രക്തത്തില്‍ ഇത്തിരയധികം ഉള്ള സഞ്ചാരികള്‍ തേടിയെത്തുന്ന സ്ഥലമാണ് ബിര്‍. പാരാഗ്ലൈഡിങ്ങിന് പേരുകേട്ട ഇവിടം ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ബിറില്‍ നിന്നും പറന്നുയര്‍ന്ന് ലാന്‍ഡ് ചെയ്യുന്ന സ്ഥലമാണ് ബില്ലിങ്ങ്. അതിനാല്‍ത്തന്നെ ബിര്‍-ബില്ലിങ്ങ് എന്ന ഒറ്റപ്പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അറിയപ്പെടുന്നത്.

PC: Dieter_G

തോഷ്, ഹിമാചല്‍ പ്രദേശ്

തോഷ്, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍പ്രദേശില്‍ പാര്‍വ്വതി വാലിക്ക് സമീപമുള്ളതോഷ് ഇവിടുത്തെ മനോഹരമായ ഉള്‍പ്രദേശങ്ങളില്‍ ഒന്നാണ്. പ്രകൃത സൗന്ദര്യത്തിനു പേരുകേട്ട ഇവിടം അധികമാരും എത്തിപ്പെടാത്ത ഒരിടം കൂടിയാണ്.

PC: Alok Kumar

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...