Search
  • Follow NativePlanet
Share
» »ബെണ്ണ ദോശയുടെ നാട്ടിലെ വിചിത്ര കാഴ്ചകൾ

ബെണ്ണ ദോശയുടെ നാട്ടിലെ വിചിത്ര കാഴ്ചകൾ

കർണ്ണാടകയിലെ അധികം അറിയപ്പെടാത്ത വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദാവൺഗരെ. ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയുവാൻ വായിക്കാം

By Elizabath Joseph

കർണ്ണാടകയുടെ മാഞ്ചസ്റ്റർ എന്നും തനി കർണ്ണാടകൻ രുചിയായ ബെന്നെ ദോശയുടെ കേന്ദ്രം എന്നുമൊക്കെ അറിയപ്പെടുന്ന സ്ഥലമാണ് മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത ദാവൺഗരെ. ശരിക്കും മലയാളികൾ ഈ സ്ഥലത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്നു തന്നെ സംശയമാണ്...കാരണം കർണ്ണാടകയിലെ സഞ്ചാരികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരിടമാണ് ഇതുവരേയ്ക്കും ദാവൺഗരെ.
പ്രകൃതി ഭംഗിക്കും സംസ്കാരത്തിനും ചരിത്രത്തിനും എല്ലാം ഒരുപോലെ പേരു കേട്ടിരിക്കുന്ന ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുവാൻ ഒരു കാരണമെയുള്ളൂ. അത് ഇവിടുത്തെ ഭൂപ്രകൃതിയാണ്. മാത്രമല്ല, ഇവിടുത്തെ രുചികളും സന്ദർശകരെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നു....

ദാവൺഗരെ എന്നാൽ

ദാവൺഗരെ എന്നാൽ

കർണ്ണാടകയിലെ സ്ഥലപ്പേരുകൾ കേട്ട് ഒരിക്കലെങ്കിലും അതിശയിക്കാത്തവർ കാണില്ല. അക്കൂട്ടത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഒരിടമാണ് ദാവൺഗരെ. ദാവൻഗരെ എന്നാൽ ക്ഷീണം തീർക്കാനായി കിണർ കുഴിച്ച സ്ഥലം എന്നാണ് അർഥം. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു വലിയ യാത്രയ്ക്കിടയിൽ ചാലൂക്യൻമാർ ഇവിടെ എത്തിയത്രെ. തങ്ങളുടെ കൂടെയുണ്ടായിരുന്ന കുതിരകളുടെ ദാഹവും ക്ഷീണവും (ദനിവ്)അകറ്റാനായി ഇവിടെ വിശ്രമിച്ചുവെന്നും പിന്നീട് ഒരു തടാകം അഥവാ (കെരെ) കുഴിച്ചുമെന്നാണ് വിശ്വാസം അങ്ങനെ ആദ്യ കാലങ്ങളിൽ ദനിവകരെ എന്നറിയപ്പെട്ടിരുന്ന ഇവിടം പിന്നീട് ദാവൺഗരെ എന്നായിമാറുകയായിരുന്നു എന്നാണ് വിശ്വാസം.

PC:Irrigator

കർണ്ണാടകയുടെ മാഞ്ചസ്റ്റർ

കർണ്ണാടകയുടെ മാഞ്ചസ്റ്റർ

ഒരു കാലത്ത് പരുത്തിയുടെ വാണിജ്യകേന്ദ്രവും ഉല്പാദന കേന്ദ്രവും ഒക്കെയായിരുന്നുവത്രെ ഇവിടം. അങ്ങനെയാണ് കുറേക്കാലം മുൻപേ വരെ ഇവിടം കർണ്ണാടകയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്നീ നഗരത്തിന്റെ ചിത്രം മുഴുവൻ മാറിയിരിക്കുകയാണ് കോട്ടൺ ഉല്പാദനം കാണാന്‍ പോലുമില്ല. പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടെയധികമുള്ളത്.

PC:Balachandra S Suryavanshi

ഹൈദരലിയും അപ്പോജിറാവുവുംടിപ്പു സുൽത്താനും

ഹൈദരലിയും അപ്പോജിറാവുവുംടിപ്പു സുൽത്താനും

ദാവൺഗരെയുടെ ചരിത്രം കർണ്ണാടകയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒന്നാണ്. ഒരു കാലത്ത് വളരെ ചെറിയ നഗരമായിരുന്ന ഇവിടം ദൈഹർ അലി മറാത്ത രാജാവായിരുന്ന അപോജിറാവുവിന് നല്കുന്നതോടെയാണ് ഈ സ്ഥലത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അനന്തരാവകാശികളല്ലാതെ മരിച്ച അപോജിറാവുവിന്‍റെ ഈ സ്ഥലം ടിപ്പു സുൽത്താന്റെ നേതൃത്വത്തിലാണത്രെ ഇന്നു കാണുന്ന രീതിയിലാക്കി മാറ്റിയത്. എന്നാൽ പിന്നീട് ടിപ്പു സുൽത്താനു ശേഷം ബ്രിട്ടീഷുകാർ ഇവിടം ഏറ്റെടുക്കുകയും അവരാണ് ഇന്നു കാണുന്ന രീതിയിൽ നഗരത്തെ വികസിപ്പിക്കുകയും ചെയ്തത്.

PC:Jadhav85

കുണ്ടാവട കാരെ

കുണ്ടാവട കാരെ

ദാവൺഗരെയുടെ യഥാർഥ കഥകൾ തുടങ്ങുന്നത് കുണ്ടാവട കാരെ എന്നയിടത്തു നിന്നുമാണ്. നഗരത്തിന്റെ ദാഹം ശമിപ്പിക്കുന്ന റിസർവ്വോയറും അതിനെ ചുറ്റിയുള്ള കാഴ്ചകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

 ബെണ്ണെ ദോശ

ബെണ്ണെ ദോശ

ദാവൺഗരെയുടെ പേരിനെ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാക്കുന്ന ഒന്നാണ് ഇവിടുത്തെ മാത്രം സ്പെഷ്യൽ രുചിയായ . ബെണ്ണെ ദോശ. ബെണ്ണെ എന്നാൽ വെണ്ണ എന്നാണർഥം. ധാരാളം വെണ്ണ ഉപയോഗിച്ച് പാകം ചെയ്തെടുക്കുന്നതിനാലാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. തേങ്ങാ ചട്നി കൂട്ടി ഈ ദോശ കഴിച്ചാൽ മാത്രമേ ഇതിന്റെ രുചി പൂർണ്ണമാവുകയുള്ളൂ. മസാലദോശയോട് സാദൃശ്യം ഉണ്ടെങ്കിലും വലുപ്പത്തിൽ വളരെ ചെറുതാണിത്.

PC:Irrigator

ഈശ്വർ മന്ദിർ

ഈശ്വർ മന്ദിർ

വിശ്വാസത്തിന്റെ കാര്യത്തിൽ കർണ്ണാടകയിലെ മറ്റു നഗരങ്ങളിൽ നിന്നും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന നഗരമാണ് ദാവൺഗരെ. ക്ഷേത്രങ്ങളുടെ കാര്യത്തിലും ഈ പ്രത്യേകത കാണാം. അത്തരത്തിൽ വിശ്വാസികളെ ആകർഷിക്കുന്ന ഒരിടമാണ് ഈശ്വർ മന്ദിർ. ജീവിതത്തിൽ സൗഭാഗ്യങ്ങളുണ്ടാകുവാൻ ഇവിടെ എത്തി പ്രാര്‍ഥിച്ചാൽ മതി എന്നാണ് വിശ്വാസം. ഇവിടുത്തെ ബാഗൽ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Irrigator

ബാത്തി ഗുഡ്ഡാ

ബാത്തി ഗുഡ്ഡാ

ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടെ കാണേണ്ട മറ്റൊരിടമാണ് ബാത്തി ഗുഡ്ഡാ. യഥാർഥത്തിൽ ഒരു വലിയ കുന്നാണിത്. എന്നാൽ കാഴ്ചകളടെ കാര്യത്തിൽ ഇതിനെ കടത്തിവെട്ടുവാൻ ഇവിടെ മറ്റൊന്നുമില്ല എന്നതാണ് സത്യം. പ്രകൃതി സൗന്ദര്യം മാത്രമല്ല ഇവിടെ കാണുവാനുള്ളത്, അപൂർവ്വങ്ങളായ പക്ഷികൾ എത്തിച്ചേരുന്ന പക്ഷി സങ്കേതം കൂടി ഇവിടുത്തെ കാഴ്ചയാണ്.

PC:Irrigator

ബേത്തൂർ

ബേത്തൂർ

ദാവൺഗരെ ഗ്രാമത്തിൽ വിശ്വാസവും ഐതിഹ്യവും ഒരുപോലെ കുഴഞ്ഞു കിടക്കുന്ന ഇടമാണ് ബേത്തൂർ. ദാവൺഗരെയെലെ ഏറ്റവും പ്രസിദ്ധമായ ഇടമാണിത്. ദാവൺഗരെ-ജഗരൂർ റോഡിൽ ആറു കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടം മധ്യകാലഘട്ടത്തിൽ രാജാക്കൻമാർ ഭരിച്ചിരുന്ന സ്ഥലമായിരുന്നു. ചരിത്രകഥകളിൽ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം കൂടിയാണിത്.

PC: Dineshkannambadi

ബാഗലി

ബാഗലി

ഒൻപതാം നൂറ്റാണ്ടിലെ ഏറെ പ്രസിദ്ധമാ കൈലാസേശ്വർ ക്ഷേത്രത്തിന്റെ സാന്നിധ്യത്താൽ പ്രസിദ്ധമായ ഇടമാണ് ബാഗലി. പഞ്ചലിംഗ ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം വിശ്വാസികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ചുവരിൽ കൊത്തിയിരിക്കുന്ന ഉഗ്ര നരസിംഹയുടെ രൂപമാണ് ഇവിടെ ഏറെ ആകർഷകമായത്.

PC: Dineshkannambadi

സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുംബൈയിൽ...ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾനെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുംബൈയിൽ...ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!! റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X