» »കുഞ്ഞ് വേലായുധന് ചോക്ലേറ്റ് നൽകിയാൽ കുഞ്ഞുങ്ങളുണ്ടാകും

കുഞ്ഞ് വേലായുധന് ചോക്ലേറ്റ് നൽകിയാൽ കുഞ്ഞുങ്ങളുണ്ടാകും

Written By:

കൊടൈക്കനാലിലെ പൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന കുഴന്തൈ വേലപ്പാർ ക്ഷേത്രം അല്ലെങ്കിൽ കുളന്തൈ വേലായുധ തിരുക്കോവിലിന് മൂവായിരം വർഷത്തെ ചരിത്രമുണ്ട് പറയാൻ. പഴനി ദേവാസ്ഥാനത്തിന് കീഴിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൂമ്പാറയേക്കുറിച്ച്

കൊടൈക്കനാലിൽ നിന്ന് 18 കിലോമീറ്റർ അകലെയായി പഴനിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പൂമ്പാറ. സമുദ്രനിരപ്പിൽ നിന്ന് 1920 മീറ്റർ ഉയരത്തിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തേക്കുറിച്ച്

ക്ഷേത്രത്തേക്കുറിച്ച്

കൊടൈക്കനാലിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാ‌ണ് കുളന്തൈ വേലപ്പൻ ക്ഷേ‌ത്രം. ബോഗർ എന്ന സിദ്ധൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.
Photo Courtesy: Cutepraba

ബോഗർ

ബോഗർ

ബോഗർ എന്ന സിദ്ധ‌ന്റെ ജീവിത കാലയളവ് കൃ‌ത്യമായി അറിയില്ല. മൂന്നാം നൂറ്റാ‌ണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം.
Photo Courtesy: Ganthi ind

പഴനി ക്ഷേത്രം

പഴനി ക്ഷേത്രം

പഴനിയിലെ മുരുഗൻ ക്ഷേത്രവും പ്രതിഷ്ഠ നടത്തിയത് ബോഗർ ആണെന്നാണ് വിശ്വാസം. ഔഷധ സിദ്ധിയുണ്ടെന്ന് പറയപ്പെടുന്ന ഒൻപത് ലോഹങ്ങൾ ഉപയോഗി‌ച്ചാണ് പളനിയിലേയും ഇവിടുത്തേയും ‌വിഗ്രഹങ്ങൾ നിർമ്മിക്ക‌പ്പെട്ടത്.
Photo Courtesy: Ranjithsiji

ചോക്ലേറ്റ് വഴിപാട്

ചോക്ലേറ്റ് വഴിപാട്

ഈ ക്ഷേത്രത്തിൽ വഴിപാടായി ചോക്ലേറ്റാണ് നൽകുന്നത്. ഇവിടെ ചോക്ലേറ്റ് നൽകിയാൽ കുഞ്ഞുങ്ങൾ ഉണ്ടാ‌കുമെന്നാണ് വിശ്വാസം. ഈ വിശ്വാസം പ്രചരിക്കാൻ ഒരു കാരണമുണ്ട്.
Photo Courtesy: Shizhao

വിശ്വാസം

വിശ്വാസം

മക്കളില്ലാത്ത ഒ‌ര‌ൾ ഇവിടെ വന്ന് പ്രാർത്ഥിച്ച‌പ്പോൾ കുട്ടികളുണ്ടായി, അതിന്റെ സന്തോഷത്തിൽ അയാൾ തന്റെ സുഹൃത്തുക്കൾക്ക് ചോക്ലേറ്റുകൾ നൽകി. രാത്രിയിൽ മുരുകൻ പ്രത്യക്ഷപ്പെട്ട് എനിക്ക് ചോക്ലേറ്റില്ലേ എന്ന് ഭക്തനോട് ചോദിച്ചു. അത് മുതലാണ് ഇവിടെ വഴിപാടായി ചോക്ലേറ്റ് നൽക്കാൻ ആരംഭി‌‌ച്ചത്.
Photo Courtesy: dhanavant15

കു‌ഴന്തൈ

കു‌ഴന്തൈ

ബാലസുബ്രമണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുഴന്തൈ വേലപ്പൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം വേൽ ആയുധമാക്കിയ കുട്ടി എന്നാണ്. കുളന്തൈ വേലപ്പൻ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയ്അപ്പെടുന്നുണ്ട്.

ആഘോഷം

ആഘോഷം

തൈ‌പൂയം കഴിഞ്ഞുള്ള തൃക്കേട്ട നാളിൽ ആണ് ഇവിടെ ആഘോഷം നടക്കാറുള്ളത്. രഥഘോഷയാണ് ഈ ആഘോഷത്തിലെ ഏറ്റവും ‌പ്രധാന കാഴ്ച.

പൂമ്പാറൈ യാത്ര

പൂമ്പാറൈ യാത്ര

കൊടൈക്കനാലിൽ നിന്ന് മന്നവനൂർ റോഡിലൂടെ പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്യണം പൂമ്പാറയിൽ എത്തിച്ചേരാൻ.

Photo Courtesy: Marcus334

Read more about: tamil nadu, temples, villages
Please Wait while comments are loading...