» »ഇത് പോണ്ടിച്ചേരി കാഴ്ചകള്‍

ഇത് പോണ്ടിച്ചേരി കാഴ്ചകള്‍

Written By: Elizabath

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി. ഒരുകാലത്ത് ഫ്രാന്‍സിന്റെ കോളനിയായിരുന്ന ഇവിടം ഇന്ന് ഒട്ടേറെ സഞ്ചാരികള്‍ അന്വേഷിച്ച് വരുന്ന ഇടമാണ്. തമിഴ് അര്‍ബന്‍ രീതിയിലുള്ള കെട്ടിടങ്ങളും ഫ്രഞ്ച്-തമിഴ് രുചികളുമാണ് ഇവിടുത്തെ പ്രത്യേകതകള്‍.
പോണ്ടിച്ചേരി ടൂറിസത്തിന്റെ പ്രധാന പ്രത്യേകതകള്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളും പള്ളികളും പിന്നെ ബീച്ചുമാണ്.
പോണ്ടിച്ചേരിയിലെ പ്രധാന കാഴ്ചകള്‍ പരിചയപ്പെടാം...

 മനകുള വിനായകാര്‍ ക്ഷേത്രം

മനകുള വിനായകാര്‍ ക്ഷേത്രം

പോണ്ടിച്ചേരിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഗണേശനു സമര്‍പ്പിച്ചിരിക്കുന്ന വിനായകാര്‍ ക്ഷേത്രം. ചെന്നൈയില്‍ നിന്ന് 165 കിലോമീറ്ററും വില്ലുപ്പുരത്തില്‍ നിന്ന് 35 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അകദേശം ഏഴര കിലോയോളം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രഥമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC:Prabhupuducherry

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരിയെ പോണ്ടിച്ചേരിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ് ഇവിടുത്തെ ബീച്ച്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന ഈ ബീച്ച് കാണാതെ ഇവിടെയെത്തുന്ന ആരും മടങ്ങാറില്ല.

PC:Karthik Easvur

യേശുവിന്റെ തിരുഹൃദയ ദേവാലയം

യേശുവിന്റെ തിരുഹൃദയ ദേവാലയം

ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയം ഗോഥിക് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസ് പാനലുകളില്‍ യേശുവിന്റെയും മറ്റ് വിശുദ്ധരുടെയും ജീവചരിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ക്രിസ്തുമസ് സമയങ്ങളില്‍ ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

PC:BishkekRocks

ഒറോവില്‍

ഒറോവില്‍

പോണ്ടിച്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒറോവില്‍ ഇവിടെ എത്തിയാല്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. 49 രാജ്യങ്ങളില്‍ നിന്നായി ഏകദേശം അന്‍പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന ഇവിടം വിശ്വമാനവിക ഗ്രാമമായാണ് അറിയപ്പെടുന്നത്.
അരബിന്ദോയുടെ ശിഷ്യയായ മിറ അല്‍ഫാന്‍സ എന്ന ഫ്രഞ്ച് വനിത 1968ല്‍ ആണ് ഇത് സ്ഥാപിക്കുന്നത്. ആത്മീയതയിലൂടെ മാനവിക ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഒറോവില്‍ സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം.

PC:Nibedit

അരികമേട്

അരികമേട്

പോണ്ടിച്ചേരിയില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അരിക്കമേട് പ്രാചീന റോമന്‍ കേന്ദ്രമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യ-റോമന്‍ വാണിജ്യബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന പല സൂചനകളും ചരിത്രകാരന്‍മാര്‍ക്ക് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

PC:Jayaseerlourdhuraj

 ആയി മണ്ഡപം

ആയി മണ്ഡപം

നെപ്പോളിയന്‍ മൂന്നാമന്റെ കാലത്ത് പണികഴിപ്പിച്ച സ്മാരകങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ആയി മണ്ഡപം. ഭാരതി പാര്‍ക്കിനു നടുവിലായി സ്ഥിതി ചെയ്യുന്ന മണ്ഡപത്തിന് ആയി എന്ന സ്ത്രീയില്‍ നിന്നുമാണ് ഈ പേരു ലഭിക്കുന്നത്.

PC:BishkekRocks

ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍

ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്മാരകമാണ് ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍. 1971 ലാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 14ന് ഇവിടം മനോഹരമായി അലങ്കരിച്ച് സൈനികരെ സ്മരിക്കാറുണ്ട്.

PC:Tapanmajumdar

 ചുനംബര്‍ ബോട്ട് ഹൗസ്

ചുനംബര്‍ ബോട്ട് ഹൗസ്

ബോട്ട് ഹൗസിനും കായലിനും പേരുകേട്ട ചുനംബര്‍ പോണ്ടിച്ചേരിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ചിലും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...