Search
  • Follow NativePlanet
Share
» »ഇരട്ടനഗരങ്ങളുടെ ഇന്ത്യ!

ഇരട്ടനഗരങ്ങളുടെ ഇന്ത്യ!

By Maneesh

ഒരു നഗരം മറ്റൊരു നഗരവുമായി ചേർന്ന് കിടക്കുമ്പോൾ ആ നഗരങ്ങളെ ഇരട്ട നഗരങ്ങൾ എന്നാണ് വിളിക്കുക. ഇന്ത്യയിൽ നിരവധി നഗരങ്ങളുണ്ട് ഇത്തരത്തിൽ. ഹൈദരാബാദും സെക്കാന്ദരാബാദും ഇതിന് പ്രധാന ഉദാഹരണമാണ്. ഇത്തരം നഗരങ്ങളെ നമ്മൾ മഹാനഗരങ്ങളെന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ അത്രയ്ക്ക് വലിപ്പം ഇല്ലെങ്കിലും ഇരട്ട നഗരങ്ങളായ മറ്റ് പലനഗരങ്ങളും ഇന്ത്യയിൽ ഉണ്ട്.

ഇത്തരത്തിൽ ഒന്നിനൊന്നോട് കൂടിച്ചേർന്ന്, ഇരട്ട നഗരങ്ങളെന്ന് പുകഴ്പ്പെട്ട ഇന്ത്യയിലെ ചിലനഗരങ്ങളെ നമുക്ക് പരിചയപ്പെടാം. ഒന്നായി ചേർന്ന് നിൽക്കുന്ന നഗരങ്ങളാണെങ്കിലും രണ്ട് നഗരങ്ങൾക്കും വേറിട്ട ഭാവങ്ങളുണ്ടാവും. എന്നിരുന്നാലും പരസ്പര ആശ്രയിച്ച് കിടക്കുന്നതാണ് ഇത്തരത്തിലുള്ള നഗരങ്ങളെല്ലാം.

ഹൈദരാബാദ്- സെക്കന്ദരാബാദ്, ഹുബ്ലി - ധാർവാദ്, കൊച്ചി - എറണാകുളം, ഗാന്ധിനഗർ - അഹമ്മദാബാദ്, കട്ടക് -ഭുവനേശ്വർ, കൽക്കട്ട - ഹൗറ, തുടങ്ങിയ നഗരങ്ങളാണ് ഇന്ത്യയിലെ പ്രധാന ഇരട്ട നഗരങ്ങൾ.

കൽക്കട്ട - ഹൗറ

കൽക്കട്ട - ഹൗറ

കോളനിഭരണകാലത്ത് തന്നെ ഏറ്റവും പ്രശസ്തമായ നഗരമാണ് കൽക്കട്ട. കൽക്കട്ടയ്ക്കും ഒരു ഇരട്ടനഗരമുണ്ട്. ഹൗറ എന്ന പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. മനുഷ്യാദ്ധ്വാനത്തിന്റെ അപൂര്‍വ കാഴ്ചയായ നാല് പാലങ്ങള്‍ കൊണ്ടാണ് ഹൗറയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിൽ ഹൗറാപാലമാണ് ഏറെ പ്രശസ്തം.
ചിത്രത്തിന് കടപ്പാട് : Mjanich

ഹൈദരാബാദ് - സെക്കന്ദരാബാദ്

ഹൈദരാബാദ് - സെക്കന്ദരാബാദ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഇരട്ടനഗരങ്ങളാണ് ഹൈദരാബാദും സെക്കന്ദരാബാദും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായ ഈ നഗരങ്ങളെ ഒരിക്കലും വേറിട്ട് കാണാൻ കഴിയില്ല. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിന് തൊട്ടടുത്ത് തന്നെയാണ് സെക്കന്ദരബാദും സ്ഥിതി ചെയ്യുന്നത്. ഹുസൈൻ സാഗർ തടാകത്തിന്റെ ഇരുകരകളിലായാണ് ഈ നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട് : Nagesh Jayaraman

ഹുബ്ലി - ധാർവാദ്

ഹുബ്ലി - ധാർവാദ്

ബാംഗ്ലൂർ കഴിഞ്ഞാൽ കർണാടകയിൽ ഏറ്റവും വികസിച്ച് കൊണ്ടിരിക്കുന്ന നഗരമാണ് ഹുബ്ലി. ഹുബ്ലിക്ക് ഒരു ഇരട്ടനഗരമുണ്ട്. ഹുബ്ലിയിൽ നിന്ന് 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ധാർവാദ് ആണ് ഈ ഇരട്ടനഗരം. ഇരുനഗരങ്ങളും വികസിച്ച് അതികം താമസിക്കാതെ തന്നെ ഒറ്റ നഗരമായി തീരും.

ചിത്രത്തിന് കടപ്പാട് : GuruAngadi

കൊച്ചി - എറണാകുളം

കൊച്ചി - എറണാകുളം

കൊച്ചി ഏത് എറണാകുളം ഏത് എന്ന് തിരിച്ചറിയപ്പെടാനാവാതെ കിടക്കുന്ന രണ്ട് നഗരങ്ങളാണ് ഇവ. എന്നാലും പഴയ നഗരം കൊച്ചിയെന്നും പുതുതായി വികസിച്ച് കൊണ്ടിരിക്കുന്ന പ്രാന്താപ്രദേശങ്ങൾ എറണാകുളം എന്നുമാണ് പൊതുവേ അറിയപ്പെടുന്നത്.

ചിത്രത്തിന് കടപ്പാട് : Sanif

ഗാന്ധിനഗർ - അഹമ്മദാബാദ്

ഗാന്ധിനഗർ - അഹമ്മദാബാദ്

വേണമെങ്കിൽ ഇരട്ടനഗരമെന്ന് വിശേഷിക്കാവുന്ന നഗരമാണ് ഗുജറാത്തിലെ ഗാന്ധിനഗറും അഹമ്മദാബാദും. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിനോട് ചേർന്നാണ് ഗുജറാത്തിന്റെ വാണിജ്യ സിരാകേന്ദ്രമായ അഹമ്മദാബാദും സ്ഥിതി ചെയ്യുന്നത്. 26 കിലോമീറ്റർ ആണ് ഇരു നഗരങ്ങൾ തമ്മിലുള്ള അകലം.

ചിത്രത്തിന് കടപ്പാട് : Gaurav Raval

കട്ടക്ക് - ഭുവനേശ്വർ

കട്ടക്ക് - ഭുവനേശ്വർ

ഒറിസയുടെ ഇപ്പോഴത്തേ തലസ്ഥാനമായ ഭുവനേശ്വരിനോട് ചേർന്നാണ് പഴയ തലസ്ഥാനമായ കട്ടക്ക് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ രണ്ട് നഗരത്തേയും ഇരട്ടനഗരങ്ങളെന്ന് വിശേഷിപ്പിക്കാം. ആധുനിക ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമായ ഭുവനേശ്വറും കട്ടക്കും തമ്മിലുള്ള അകലം വെറും 26 കിലോമീറ്റർ ആണ്.

ചിത്രത്തിന് കടപ്പാട് : Daniel Limma

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X