ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിൻ ഏതാണെന്ന് ചോദിച്ചാൽ വന്ദേ ഭാരത് എക്സ്പ്രസ് എന്നായിക്കും പലരുടെയും മനസ്സിലെ ഉത്തരം. ടിക്കറ്റ് നിരക്കും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും ആലോചിക്കുമ്പോൾ ഇതിലും നല്ലൊരുത്തരമില്ല. അതേ സമയം ശതാബ്ദി എക്സ്പ്രസും പ്രീമിയം സർവീസായ രാജധാനിയും ഒക്കെ ഓടുന്ന റൂട്ടുകളില്‍ വന്ദേ ഭാരതിന് മുന്നിലെത്താൻ സാധിക്കുമോ എന്നും സംശയിക്കുന്നവരുണ്ട്.
എന്നാൽ വന്ദേ ഭാരതിനെയും മറ്റു പ്രീമിയം സർവീസുകളെയുമെല്ലാം പിന്നിലാക്കി, വരുമാനത്തിന്‍റെ കാര്യത്തിൽ ഓടിക്കറിയത് മറ്റൊരു ട്രെയിൻ ആണ്. പ്രയാഗ്രാജ് എക്സ്പ്രസ്. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിനും തലസ്ഥാനമായ ഡൽഹിക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് പ്രയാഗ്രാജ് എക്സ്പ്രസ് (12417/12418). സാധാരണ യാത്രക്കാരുടെയും തീർത്ഥാടകരുടെയും ഒപ്പം വിനോസഞ്ചാരികളുടെയും ഇടയിൽ മികട്ട അഭിപ്രായമുള്ള ഈ ട്രെയിന് ആണ് വരുമാനത്തിൽ മുന്നിൽ വന്നിരിക്കുന്നത്.
ഉത്സവ സീസൺ ആയിരുന്ന നവംബർ മാസത്തിലെ കണക്കുകളിൽ ആണ് പ്രയാഗ്രാജ് എക്സ്പ്രസ് ഒന്നാമെത്തിയതെന്ന് ഇന്ത്യാ.കോം റിപ്പോർട്ട് ചെയ്യുന്നു. വരുമാനത്തിന്‍റെ കാര്യത്തിൽ വന്ദേ ഭാരതിനെ മാത്രമല്ല, രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ് എന്നിവയെല്ലാം മറികടക്കാൻ പ്രയാഗ്രാജ് എക്സ്പ്രസിന് സാധിച്ചു.
നവംബർ മാസത്തിൽ 6.6 കോടി രൂപയാണ് പ്രയാഗ്രാജ് എക്സ്പ്രസിന്‍റെ വരുമാനം. ഈ സമയത്ത് പ്രയാഗ്രജിൽ നിന്ന് ഡല്‍ഹിയിലേക്ക് 43,388 യാത്രക്കാരും തിരികെ ഡൽഹിയിൽ നിന്ന് പ്രയാഗ്രജിലേക്ക് 43,388 യാത്രക്കാരും ഇതിൽ സഞ്ചരിച്ചുവെന്നാണ് കണക്ക്. സാധാരണക്കാർക്കിടയിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിലൊന്നൈയി ഈ ട്രെയിനിന്ന മാറാൻ സാധിച്ചുവെന്നതാണ് ഈ അക്കങ്ങൾ വ്യക്തമാക്കുന്നത്.
പ്രയാഗ്രാജ്- ഡൽഹി എക്സ്പ്രസ് (12417)
എല്ലാ ദിവസും രാത്രി 10.10 ന് പ്രയാഗ്രാജ് ജംങ്ഷനിൽ നിന്ന് പുറപ്പെടുന്ന പ്രയാഗ്രാജ് എക്സ്പ്രസ് പിറ്റേന്ന് രാവിലെ 7.00 മണിക്ക് ഡൽഹിയിൽ എത്തും. 8 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 390 രൂപ, എസി ത്രീ ടയറിന് 1020 രൂപ, എസി ടൂ ടയറിന് രൂപ 1430, എസി ഫസ്റ്റ് ക്സാസിന് 2390 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പ്രയാഗ്രാജ് 22:10
ഫത്തേപൂർ - 23:16
കാൻപൂർ സെൻട്രൽ - 00:25
അലിഗഡ് ജംങ്ഷൻ - 04:15
ഗായിസാബാദ് - 06:13
ന്യൂ ഡൽഹി - 07:00 എന്നിങ്ങനെയാണ് സമയക്രമം.
ന്യൂ ഡൽഹി- പ്രയാഗ്രാജ് എക്സ്പ്രസ് (12418)
ന്യൂ ഡൽഹിയിൽ നിന്ന് എല്ലാ ദിവസവും രാത്രി 10.10 ന് പുറപ്പെട്ട് പിറ്റേന്ന് രാവനിലെ 7.00 മണിക്ക് പ്രയാഗ്രാജ് ജംങ്ഷനിൽ എത്തും.
ന്യൂ ഡൽഹി - 22:10
ഗായിസാബാദ് - 22:42
അലിഗഡ് ജംങ്ഷൻ - 23:55
കാൻപൂർ സെൻട്രൽ - 03:50
ഫത്തേപൂർ - 04:50
പ്രയാഗ്രാജ് - 07:00 എന്നിങ്ങനെയാണ് സമയക്രമം.
ഈ റൂട്ടിലെ മറ്റു പ്രധാന സർവീസുകളായ വന്ദേ ഭാരത് എക്സ്പ്രസിന് 1420 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. യാത്രാ സമയം ആറു മണിക്കൂറോളവും ഉണ്ട്. ആർഎൻസി ഗരീബ് രഥിൽ 730 രൂപയും രാജധാനിക്ക് 1860 രൂപയിലുമാണ് ടിക്കറ്റ് തുടങ്ങുന്നത്. ഏഴ് മണിക്കൂറോളം യാത്രാ സമയമെടുക്കുന്ന തേജസ് എക്സ്പ്രസിൽ 1940 രൂപയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














