Search
  • Follow NativePlanet
Share
» »ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കാം ഈ യാത്രാ നിർദ്ദേശങ്ങൾ

ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കാം ഈ യാത്രാ നിർദ്ദേശങ്ങൾ

വ്യക്തിയുടെ വാക്സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഫിഫ ലോകകപ്പിനായി ഖത്തറിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ചില കോവിഡ്-19 പരിശോധനാ നടപടികൾ ആവശ്യമാണ്. വിശദമായി വായിക്കാം

ലോക ഫൂട്ബോൾ മാമാങ്കത്തിന് ഇനി ആഴ്ചകളുടെ കാത്തിരിപ്പേയുള്ളൂ. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഖത്തറിലേക്കാണ്. ലക്ഷക്കണക്കിന് ആരാധകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തറിലേക്ക് ലോകകപ്പ് കാണുവാൻ പോകുവാനുള്ള ഒരുക്കത്തിലാണ്. ഈ അവസരത്തിൽ ഖത്തറിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ കോവിഡ്-19 ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയാണ്.
വ്യക്തിയുടെ വാക്സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഫിഫ ലോകകപ്പിനായി ഖത്തറിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ചില കോവിഡ്-19 പരിശോധനാ നടപടികൾ ആവശ്യമാണ്. വിശദമായി വായിക്കാം

കൊവിഡ് പരിശോധനാ ഫലം നിർബന്ധം

കൊവിഡ് പരിശോധനാ ഫലം നിർബന്ധം

ഖത്തർ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെത്തുന്ന സന്ദർശകരുടെ കൊവിഡ് നിലയാണ്. ആറും അതിനുമുകളിലും പ്രായമുള്ള ഏതൊരു സന്ദർശകനും പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിൽ കൂടുതൽ എടുക്കാത്ത ഔദ്യോഗിക കോവിഡ്-19 പിസിആർ പരിശോധനാ ഫലമോ അല്ലെങ്കിൽ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിൽ കൂടാത്ത ഔദ്യോഗിക നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) ഫലമോ ഹാജരാക്കേണ്ടതുണ്ട്. ഈ ഫലം പ എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറിൽ യാത്രക്കാർ സമർപ്പിക്കേണ്ടതുണ്ട്. സ്വയം നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലങ്ങൾക്ക് സർക്കാർ സാധുത നല്കിയിട്ടില്ല.

PC:Rowen Smith

വാക്സിനേഷനും ക്വാറന്‍റൈനും

വാക്സിനേഷനും ക്വാറന്‍റൈനും

ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഖത്തറിലേക്ക് വരുന്നതിനു മുൻപായി മുമ്പ് നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് സമർപ്പിക്കുന്നതിൽ നിന്നും രാജ്യം ഒഴിവാക്കിയിട്ടുണ്ട്

മറ്റൊന്ന് വരുന്ന സന്ദർശകരുടെ വാക്സിനേഷൻ നിലയോ രാജ്യമോ ഒന്നും പരിഗണിക്കാതെതന്നെ എല്ലാവർക്കും ക്വാറന്‍റൈൻ ഒഴിവാക്കിയിട്ടുണ്ട്. അതാ.ത് ഖത്തറിൽ എത്തുന്ന ആളുകൾക്ക് ക്വാറന്റൈനിൽ പോകേണ്ടതില്ല.

PC:Arkin Si

ഖത്തറിൽവെച്ച് കൊവിഡ് ബാധിച്ചാല്‍

ഖത്തറിൽവെച്ച് കൊവിഡ് ബാധിച്ചാല്‍

ഖത്തറിൽ എത്തിയ ശേഷം സന്ദർശകർ കോവിഡ്-19 ടെസ്റ്റ് നടത്തേണ്ടതില്ല എന്നാണ് നിലവിലെ വ്യവസ്ഥ. എന്നിരുന്നാലും, ഖത്തറിൽ വെച്ച് കൊവിഡ്-19 പോസിറ്റീവ് ആവുകയാണെങ്കിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്.
ഖത്തറിലേക്ക് വരുന്നതിന് ഒരു യാത്രക്കാരും കോവിഡ് -19 ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല.
എന്നിരുന്നാലും, യാത്രക്കാർ അവരുടെ ലക്ഷ്യസ്ഥാന രാജ്യത്തിന്റെ ആവശ്യകതകൾ പരിശോധിക്കുകയും അവരുടെ നിർദ്ദിഷ്ട കോവിഡ്-19 യാത്രാ ആവശ്യകതകൾ പാലിക്കുകയും വേണം

PC:Elissar Haidar

ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

ഖത്തറിൽ മാസ് നിർബന്ധാക്കിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നാണ് നിയമം പറയുന്നത്.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾക്കുള്ളിലും
പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്.

EHTERAZ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷൻ ആണ് ഖത്തർ യാത്രയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. 18 വയസും അതിൽ കൂടുതലുമുള്ള ഖത്തറിലെ എല്ലാ സന്ദർശകരും രാജ്യത്തേക്ക് എത്തുമ്പോൾ അവരുടെ മൊബൈൽ ഫോണുകളിൽ EHTERAZ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും ഇൻഡോർ സ്‌പെയ്‌സുകളിൽ പ്രവേശിക്കുന്നതിന് പച്ച EHTERAZ സ്റ്റാറ്റസ് ആവശ്യമാണ്. ഉപയോക്താവിന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

PC:Safwan Mahmud

ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് വരും മുന്‍പ് ശ്രദ്ധിക്കാം - വിസ ഓണ്‍ അറൈവല്‍ മുതല്‍ ഹയ്യ കാര്‍ഡ് വരെഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് വരും മുന്‍പ് ശ്രദ്ധിക്കാം - വിസ ഓണ്‍ അറൈവല്‍ മുതല്‍ ഹയ്യ കാര്‍ഡ് വരെ

ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...

FAQ's
  • ഫിഫ വേള്‍ഡ് കപ്പ് 2022 നടക്കുന്ന തിയതി

    ഖത്തറിലെ എട്ടു സ്റ്റേഡിയങ്ങളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ വേള്‍‍‍ഡ് കപ്പ് നടക്കുന്നത്.  ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത്. 2026-ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക.

Read more about: world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X