ഫുട്ബോൾ മാമാങ്കത്തിൻറെ അവസാനവട്ട ഒരുക്കങ്ങളിലാണ് ഖത്തർ. മത്സരങ്ങൾ കാണുവാനായി ഖത്തറിന്റെ ആതിഥ്യം സ്വീകരിക്കുവാൻ ഫുട്ബോൾ പ്രേമികളും സന്ദര്‍ശകരെ സ്വീകരിക്കുവാൻ ഖത്തറും തയ്യാറായിക്കഴിഞ്ഞു. നേരത്തെ രാജ്യത്തെത്തുന്ന സന്ദർശകർക്കായി നിരവധി പ്രവേശന നിയന്ത്രണണങ്ങളും നിയമങ്ങളും രാജ്യം മുന്നോട്ടുവെച്ചിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കോവിഡ്-19 മായി ബന്ധപ്പെട്ട ഭൂരിഭാഗം യാത്രാ നിയന്ത്രണങ്ങളും ഖത്തർ സർക്കാർ എടുത്തു മാറ്റിയിരിക്കുകയാണ്. വിശദമായി വായിക്കാം
കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം വേണ്ട
സർക്കാർ ആപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലങ്ങൾ ഹാജരാക്കുകയോ ചെയ്യേണ്ടതില്ല.മാത്രമല്ല, ഖത്തറിലെ ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കണമെങ്കിൽ മാത്രമേ എഹ്‌തെറാസിൽ ഹരിത ആരോഗ്യ നില ഇപ്പോൾ ആവശ്യമുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.
ഹയ്യാ കാർഡ് നിർബന്ധം
നവംബർ 1 മുതൽ എത്തുന്ന എല്ലാ സന്ദർശകർക്കും ഹയ്യാ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഹയ്യ കാർഡ് ഇല്ലാത്ത ആർക്കും രാജ്യത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കളിക്കാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, മാധ്യമങ്ങൾ, ടിക്കറ്റ് ഉടമകൾ, അവരുടെ അതിഥികൾ എന്നിവർക്ക് കാർഡ് നിർബന്ധമാണ്. മാത്രമല്ല, വിദശസന്ദർശകർക്ക് സാധുതയുള്ള ഹയ്യാ കാർഡ് കൈവശമുണ്ടെങ്കിൽ വിസ ആവശ്യമില്ല. ഹയ്യ കാർഡുകൾ ഉള്ളവർക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ തങ്ങുവാനും അനുമതിയുണ്ട്.
ഹയ്യാ കാർഡിന് എങ്ങനെ അപ്ലൈ ചെയ്യാം?
രജിസ്റ്റർ ചെയ്യുമ്പോൾ മാച്ച് ടിക്കറ്റ് അപേക്ഷാ നമ്പർ, വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, വീട്ടുവിലാസം എന്നിവയും അപേക്ഷിക്കുന്ന ആൾ 18 വയസ്സിൽ താഴെയുള്ള ആളാണെങ്കിൽ രക്ഷിതാക്കളുടെ വിവരങ്ങളും കാർഡില്‍ ഉള്‍പ്പെടുത്തണം.
മത്സരത്തിനു പോകുമ്പോൾ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












