» »ഇന്ത്യയിലെ ഏറ്റവും പഴയ കോട്ടയുടെ വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും പഴയ കോട്ടയുടെ വിശേഷങ്ങള്‍

Written By: Elizabath

കോട്ടകള്‍ കഥപറയുന്ന നാടാണ് നമ്മുടേത്... രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടകള്‍ സമ്പന്നമായ ഭൂതകാലത്തിന്റെയും സൈനികശക്തിയുടെയുമൊക്കെ കഥ പറയുന്നവയാണ്. നാട്ടുരാജ്യങ്ങള്‍ തുടങ്ങി അധിനിവേശ ശക്തികള്‍ വരെ പണിത കോട്ടകള്‍ ഇവിടെയുണ്ട്. പറയാന്‍ ഒരായിരം കഥകളുള്ള ഈ കോട്ടകള്‍ എന്നും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
അത്തരത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട കോട്ടകളില്‍ ഒന്നാണ് പഞ്ചാബില്‍ സ്ഥിതി ക്വില മുബാറക്ക് എന്ന കോട്ട. ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴയ കോട്ടയായ ക്വില മുബാറക്കിന് 1400 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മരുഭൂമിക്ക് നടുവിലെന്നപോലെ സ്ഥിതി ചെയ്യുന്ന ക്വില മുബാറക്കിന്റെ വിശേഷങ്ങള്‍!!

ഇന്ത്യയിലെ ഏറ്റവും പഴയ കോട്ട

ഇന്ത്യയിലെ ഏറ്റവും പഴയ കോട്ട

ചരിത്രകാരന്‍മാരുടെ അഭിപ്രായപ്രകാരം ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന കോട്ടകളില്‍ ഏറ്റവും പഴയതാണ് പഞ്ചാബിലെ ബാതിന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ക്വില മുബാറക്. എഡി 90 നും 110 നും ഇടയില്‍ നിര്‍മ്മിച്ചു എന്നു കരുതുന്ന ഈ കോട്ടയ്ക്ക് പ്രത്യേകതകള്‍ ധാരാളമുണ്ട്. പതിറ്റാണ്ടുകളായി പഞ്ചാബിലെ വിനോദ സഞ്ചാര രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരിടമാണ് ഈ കോട്ട എന്നത് സംശയമില്ലാത്ത കാര്യമാണ്.

PC:Guneeta

ചരിത്രപ്രാധാന്യമുള്ള സ്മാരകം

ചരിത്രപ്രാധാന്യമുള്ള സ്മാരകം

പഞ്ചാബിന്റെ ചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ കൂടി ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ക്വില മുബാറക്ക്. പഞ്ചാബില്‍ ഒരു കാലത്ത് നടന്ന അധികാര തര്‍ക്കങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഒക്കെ പ്രധാനപ്പെട്ട പങ്ക് ഈ കോട്ടയ്ക്കുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

PC:Nitin544

തബാര്‍-ഇ-ഹിന്ദ്

തബാര്‍-ഇ-ഹിന്ദ്

വിശേഷണങ്ങള്‍ ധാരാളമുള്ള ഒരു കോട്ടയാണ് ഇത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തബാര്‍-ഇ-ഹിന്ദ് എന്ന വിശേഷണം. ഇന്ത്യയിലേക്കുള്ള കവാടം എന്നാണ് തബാര്‍-ഇ-ഹിന്ദ് എന്ന വാക്കിനര്‍ഥം. പഞ്ചാബിനും ഇന്ത്യയ്ക്കും വേണ്ടി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്വില മുബാറക്ക് വലിയ പങ്ക് ആണ് വഹിച്ചിരുന്നത്. സിന്ധ്, ലാഹോര്‍ ,ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാനുള്ള വഴിയായിരുന്നുവത്രെ ഇത്. അതിനാലാണ് ഇവിടം തബാര്‍-ഇ-ഹിന്ദ് അഥവാ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത്.

PC:Guneeta

 നിര്‍മ്മാണം

നിര്‍മ്മാണം

ഇന്ത്യയിലെ മറ്റ് കോട്ടകള്‍ക്കൊന്നും കാണാത്ത രീതിയിലുള്ള നിര്‍മ്മാണ ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാജാ ഡാബിന്റെ കാലത്ത് എഡി 90 നും 110നും ഇടയില്‍ ആണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. കനിഷ്‌കന്റെ കാലത്തുള്ള ഇഷ്ടികള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ രാജാക്കന്‍മാരുടെ ഭരണകാലത്തില്‍ കോട്ട നിരവധി മാറ്റങ്ങള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും വിധേയമായ ശേഷമാണ് ഇന്നുള്ള രൂപത്തില്‍ എത്തിയിരിക്കുന്നത്.

PC:wikipedia

 റസിയ സുല്‍ത്താന തടവില്‍കിടന്ന ഗുഹ

റസിയ സുല്‍ത്താന തടവില്‍കിടന്ന ഗുഹ

ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലീം വനിതാ ഭരണാധികാരിയായിരുന്നു ദില്ലിയിലെ റസിയ സുല്‍ത്താന. മംലൂക്ക രാജവംശത്തില്‍ പെട്ട ഇവര്‍ കുറച്ചുനാളുകള്‍ കടവില്‍ കിടന്ന കോട്ടയാണ് പഞ്ചാബിലെ ക്വില മുബാറക്ക്. കഥകളനുസരിച്ച് റസിയ സുല്‍ത്താന കോട്ടയുടെ ബാല്‍ക്കണിയില്‍ ചാടിക്കയറി പുറത്തു നിന്ന തന്റെ സൈന്യത്തെ ഒരുമിപ്പിച്ച് ശത്രുക്കള്‍ക്കെതിരെ പോരാടി എന്നാണ് പറയപ്പെടുന്നത്. പിന്നീടേ അവരെ ഇതേ കോട്ടയില്‍ തന്നെ തടവിലാക്കുകകയും ചെയ്തുവത്രെ.

PC:Kaiser Tufail

ഗുരു ഗോബിന്ദ് സിങ് സന്ദര്‍ശിച്ചയിടം

ഗുരു ഗോബിന്ദ് സിങ് സന്ദര്‍ശിച്ചയിടം

സിക്ക് മതത്തിലെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങ് ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. 1705 ലാണ് അദ്ദേഹം ഇവിടം സന്ദര്‍ശിക്കുന്നത്. അദ്ദേഹം ക്വില മുബാറക്ക് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായി കോട്ടയോട് ചേര്‍ന്ന് ഒരു ഗുരു ദ്വാരയും പണികഴിപ്പിച്ചിട്ടുണ്ട്.

PC:varun Bajaj

ഉയരംകൂടിയ കോട്ട

ഉയരംകൂടിയ കോട്ട

ഇന്ത്യയില്‍ ഇന്നു നിലവില്‍ക്കുന്ന കോട്ടകളില്‍ ഉയരം കൂടിയ ഒന്നാണത്രെ ക്വില മുബാറക്ക്. എന്നാല്‍ വളരെ ചെറിയ ഇഷ്ടികകളാണ് കോട്ടയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

PC:Guneeta

കോട്ടയ്ക്കുള്ളിലെ ആകര്‍ഷണങ്ങള്‍

കോട്ടയ്ക്കുള്ളിലെ ആകര്‍ഷണങ്ങള്‍

വിനോദസഞ്ചാരികള്‍ക്കും ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്കും മണിക്കൂറുകള്‍ നടന്നു കാണാനുള്ള കാഴ്ചകള്‍ ഈ കോട്ടയിലുണ്ട്. രണ്ട് ഗുരുദ്വാരകള്‍, റസിയ സുല്‍ത്താനയെ തടവിലാക്കാന്‍ വേണ്ടി നിര്‍മ്മിച്ച തടവറ, കോട്ടയ്ക്കുള്ളിലെ മുറികള്‍, മറ്റു നിര്‍മ്മാണങ്ങള്‍, ഒക്കെയും ഈ കോട്ടയ്ക്കകത്തെ ആകര്‍ഷണങ്ങളാണ്.

PC:Nitin544

നിരവധി രാജവംശങ്ങള്‍

നിരവധി രാജവംശങ്ങള്‍

ഇന്ത്യയുടെ ചരിത്രത്തിലെ നിരവധി രാജവംശങ്ങള്‍ കടന്നു പോയിട്ടുള്ള ഒരു കോട്ടയാണിത്. മുഹമ്മദ് ഗസാനി, സുല്‍ത്താന റസിയ, രാജാ ഡാബ്, കനിഷ്‌കന്‍ തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.

PC:Lavish Thakkar

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഫെബ്രുവരി, മാര്‍ച്ച്, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളാണ് പഞ്ചാബാ സന്ദര്‍ശിക്കാന്‍ ഉത്തമം. മിക്കപ്പോഴും ചൂട് അനുഭവപ്പെടുന്ന ഇവിടെ ഈ മാസങ്ങലില്‍ മിതമായ കാലാവസ്ഥ ആയിരിക്കും. ക്വില മുബാറക്ക് സന്ദര്‍ശിക്കുമ്പോള്‍ വെയില്‍ കുറഞ്ഞ വൈകുന്നേരങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.

PC:Parminderbarnala

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പഞ്ചാബിലെ ബാത്തിന്ത എന്ന സ്ഥലത്താണ് ക്വില മുബാറക്ക് സ്ഥിതി ചെയ്യുന്നത്. ബാത്തിന്ത്യയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ കോട്ടയിലേക്കുള്ളൂ.
അമൃത്സറില്‍ നിന്നും ക്വില മുബാറക്കിലേക്ക് 191 കിലോമീറ്റര്‍ ദൂരമുണ്ട്. ലുധിയാനയില്‍ നിന്നും ഇവിടേക്ക് 145 കിലോമീറ്ററുണ്ട്.

Read more about: punjab, monument, forts, history