» »വലിയ സില്‍ക്ക് കൊക്കൂണ്‍ മാര്‍ക്കറ്റായ രാമനഗരയിലൂടെ

വലിയ സില്‍ക്ക് കൊക്കൂണ്‍ മാര്‍ക്കറ്റായ രാമനഗരയിലൂടെ

Posted By: Elizabath Joseph

മൈസൂര്‍-ബെഗളുരു റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ എവിടെയങ്കിലും വെല്‍കം ടു ദ സില്‍ക് സിറ്റി ഓഫ് രാമനഗര എന്ന ബോര്‍ഡ് എന്ന ബോര്‍ഡ് കണ്ടിട്ടുണ്ടോ
ഏഷ്യയിലെ ഏറ്റവും വലിയ സില്‍ക്ക് കൊക്കൂണ്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത് മൈസൂര്‍-ബെഗളുരു റോഡിലുള്ള രാമനഗരയിലാണ്.

പട്ടിന്റെ പ്രതാപവും ആഡംബരവും ഒട്ടുമില്ലാത്ത ഈ സ്ഥലമെങ്ങനെ പട്ടിന്റെ നഗരമായി എന്ന സംശയം സ്വാഭാവീകമാണ്. ഒരു ചെറിയ നഗരവും വളരെക്കുറച്ച് സന്ദര്‍ശകരും മാത്രമുള്ള ഒരു സ്ഥലം.

ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ഷംലേരാബാദ് എന്നായിരുന്നുവത്രെ രാമനഗര അറിയപ്പെട്ടിരുന്നത്.

പട്ടിന്റെ നഗരമായ രാമനഗരയിയില്‍ നിന്നാണ് പ്രശസ്തമായ മൈസൂര്‍ സില്‍ക്ക് ഉല്‍പാദിപ്പക്കുന്നതിനാവശ്യമായ പട്ട് നല്കുന്നത്. ഒരു ദിവസം ഏകദേശം അമ്പത് ടണ്ണോളം സില്‍ക്ക് കൊക്കൂണിന്റെ വ്യാപാരം ഇവിടെ നടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പട്ടിന്റെ ഉല്‍പാദനം കണ്ടറിയുക എന്നതിലുപരി മറ്റുപലതുമുണ്ട് ഇവിടെ കാണാന്‍

സന്ദര്‍ശന സമയം

സന്ദര്‍ശന സമയം

എല്ലായ്‌പ്പോഴും നല്ല കാലാവസ്ഥയുള്ള നഗരമാണ് രാമനഗര. അതിനാല്‍ വര്ഞഷത്തില്‍ എല്ലാ ദിവസവും ഇവിടം സന്ദര്‍ശന യോഗ്യമാണ്.
pc:Ian Armstrong

രാമനഗരയിലെത്താന്‍

രാമനഗരയിലെത്താന്‍

ബെംഗളുരുവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ രാമനഗര സ്ഥിതിചെയ്യുന്നത്. ഇതുവഴി എല്ലായ്‌പ്പോഴും ബസ് സര്‍വ്വീസ് ഉണ്ട്.

രാമനഗര റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കര്‍ണ്ണാടകയിലെ എല്ലാ നഗരങ്ങളിലേക്കും ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാണ്.
pc: Vikas Rana

3.ജനപദ ലോക ഫോക്‌സ് ആര്‍ട് മ്യൂസിയം

3.ജനപദ ലോക ഫോക്‌സ് ആര്‍ട് മ്യൂസിയം

കര്‍ണ്ണാടകയിലെ ഗ്രാമീണ സംസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്ന ജനപദ ലോക ഫോക്‌സ് ആര്‍ട് മ്യൂസിയം അവരുടെ മഹത്തായ പാരമ്പര്യത്തിന്റെ അടയാളമാണ്.

അയ്യായിരത്തോളം കരകൗശല കലാശില്പമാതൃകകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പാചകം, കൃഷി, മൃഗപരിപാലനം, പാവകള്‍, മുഖംമൂടി, യക്ഷഗാനം , മറ്റു പാരമ്പര്യ കലാരൂപങ്ങള്‍ തുടങ്ങിയയുമായി ബന്ധപ്പെട്ട കലാശില്പമാതൃകള്‍ ഇവിടെ കാണാന്‍ കഴിയും.
pc: Nvvchar

4. രാമദേവര ബേട്ടാ വള്‍ച്ചര്‍ സാങ്ച്വറി

4. രാമദേവര ബേട്ടാ വള്‍ച്ചര്‍ സാങ്ച്വറി

ഇരുപതോളം വ്യത്യസ്ത ഇനത്തിലുള്ള കഴുകന്‍മാരെ കാണാന്‍ പറ്റിയ സ്ഥലമാണ് രാമദേവര ബേട്ടാ വള്‍ച്ചര്‍ സാങ്ച്വറി. വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാനായി 2012 ലാണ് സാങ്ച്വറി സ്ഥാപിക്കുന്നത്.

തേന്‍കരടി, മഞ്ഞത്തലയന്‍ ബുള്‍ബുള്‍, വ്യത്യസ്ഥ ഇനത്തിലുള്ള പക്ഷികള്‍ എന്നിവയെയും ഇവിടെ കാണാന്‍ സാധിക്കും.
pc: Vaibhavcho

രാമദേവര ബേട്ടാ ഹില്‍സിലേക്കൊരു ട്രക്കിങ്

രാമദേവര ബേട്ടാ ഹില്‍സിലേക്കൊരു ട്രക്കിങ്

അമിതാഭ് ബച്ചന്‍ തകര്‍ത്തഭിനയിച്ച ഷോലെ സിനിമയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്ത രാമദേവര ബേട്ടാ ഹില്‍സിലെ ട്രക്കിങ് കിടിലന്‍ അനുഭവമായിരിക്കും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രാനൈറ്റ് ഫോര്‍മേഷനായ ഇവിടെ മഴക്കാലത്ത് മുകളിലേക്കുള്ള കയറ്റം അനുവദിക്കില്ല.
pc: L. Shyamal

കൊക്കൂണ്‍ മാര്‍ക്കറ്റ്

കൊക്കൂണ്‍ മാര്‍ക്കറ്റ്

പട്ടുനൂല്‍പുഴു വളര്‍ത്തലിന്റെ പര്യായമായി മാറിക്കഴിഞ്ഞ രാമനഗരയില്‍ ടൗണിന്റെ മധ്യഭാഗത്തായാമ് കൊക്കൂണ്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും ബഹളം നിറഞ്ഞ ഇവിടെ സര്‍ക്കാര്‍ വ്യാപാരങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാറുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകുമെന്ന ഭീതിയില്ല.

കുറച്ചുകൂടി ഉള്ളിലേക്ക് കടന്നാല്‍ ചെറുകിട വ്യാപാരികളെ കാണാന്‍ സാധിക്കും. കൊക്കൂണുകളെ പട്ടുനൂലാക്കി മാറ്റുന്നതും പട്ടുസാരിയുടെ നിര്‍മ്മാണവുമൊക്കെ നേരിട്ട് മനസ്സിലാക്കാന്‍ ഈ യാത്ര സഹായിക്കും
pc: Kiranravikumar