Search
  • Follow NativePlanet
Share
» »ധോണിയാണോ റാഞ്ചിയാണോ കൂടുതല്‍ പ്രശസ്തം

ധോണിയാണോ റാഞ്ചിയാണോ കൂടുതല്‍ പ്രശസ്തം

By Maneesh

മഹിയെന്ന് വിളിപ്പേരുള്ള മഹേന്ദ്ര സിങ് ധോണിയേക്കുറിച്ച് കേട്ടിട്ടില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? സച്ചിനെ അറിയില്ലാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ തന്നെയാണ് ധോണിയെ അറിയാത്തവര്‍ ഉണ്ടോ എന്ന ചോദ്യവും. ധോണിയെ അറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലവും അറിയാം.

മെയ്ക്ക് മൈ ട്രിപ്പില്‍ ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 15% ലാഭം നേടാം

ധോണിയും റാഞ്ചിയും

1981 ജൂലൈ 7ന് റാഞ്ചിയില്‍ ആണ് ധോണിയുടെ ജനനം. ധോണി ജനിക്കുമ്പോള്‍ റാഞ്ചി ബിഹാറി‌ലെ ചെറിയ ഒരു പട്ടണമായിരുന്നു. എന്നാല്‍ പിന്നീട് ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപികരിച്ചപ്പോള്‍ അതിന്റെ തലസ്ഥാനമായി നില്‍ക്കാനുള്ള ഭാഗ്യം റാഞ്ചിക്ക് ലഭിച്ചു. ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പ്രശസ്തനായി തീര്‍ന്നതോടെയാണ് റാഞ്ചിയും പേരെടുത്തത്.

യുവരാജിന്റേയും കപിലിന്റേയും നാട് പരിചയപ്പെടാംയുവരാജിന്റേയും കപിലിന്റേയും നാട് പരിചയപ്പെടാം

റാഞ്ചിയിലെ കാലവസ്ഥ

ഏത് സമയത്തും നല്ല കാലവസ്ഥ ആയിരു‌ന്നു റാഞ്ചിയുടെ പ്രത്യേത. അതിനാല്‍ തന്നെ ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ റാഞ്ചിയെ ഒരു ഹില്‍സ്റ്റേഷന്‍ ആയി കരുതിയിരുന്നു. ജനസംഖ്യ ക്രമാതീതമായി ഉയര്‍ന്നതും വ്യാവസായിക വത്‌കരണവും റാഞ്ചിയിലെ കാലാവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. ശരാശരി താപനിലയില്‍ വര്‍ദ്ധന വന്നിട്ടുണ്ട്‌. ഇതിന്റെ ഫലമായി ഹില്‍സ്റ്റേഷന്‍ പദവി റാഞ്ചിയ്‌ക്ക്‌ നഷ്‌ടമായി.

വെള്ളച്ചാട്ടങ്ങളും തടാകങ്ങളും

വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന റാഞ്ചി ഝാര്‍ഖണ്ഡിലെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ നഗരം കൂടിയാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2140 അടി ഉയരത്തില്‍ നില്‍ക്കുന്ന റാഞ്ചി പ്രകൃതിഭംഗിയാലും മനുഷ്യ നിര്‍മ്മിതികളാലും അതിമനോഹരമായ നഗരമാണ്‌. നിരവധി വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും മലനിരകളും വ്യാവസായിക സമുച്ചയങ്ങളും നിറഞ്ഞ നഗരമാണിത്‌. വിശദമായി വായിക്കാം

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

വെള്ളച്ചാട്ടങ്ങളുടെയും തടാകങ്ങളുടെയും നഗരം എന്നറിയപ്പെടുന്നറിയപ്പെടുന്ന റാഞ്ചിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്‌. വിശമായി വായിക്കാം
Photo Courtesy: Sankara Subramanian

ഹന്ദ്രു വെള്ളച്ചാട്ടം

ഹന്ദ്രു വെള്ളച്ചാട്ടം

റാഞ്ചി നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ്‌ ഹന്ദ്രു വെള്ളച്ചാട്ടം. റാഞ്ചി പുരുലിയ ദേശീയപാതയിലാണ്‌ ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം
Photo Courtesy: Smeet Chowdhury

ജോനാ വെള്ളച്ചാട്ടം

ജോനാ വെള്ളച്ചാട്ടം

ഗൗതം ധാര എന്നു കൂടി അറിയപ്പെടുന്ന ജോനാ വെള്ളച്ചാട്ടത്തില്‍ ബുദ്ധ ദേവന്‍ കുളിച്ചിട്ടുണ്ടെന്നാണ്‌ വിശ്വിസിക്കുന്നത്‌. രാജ ബാല്‍ദേവദാസയുടെ മകന്‍ പണികഴിപ്പിച്ച ബുദ്ധക്ഷേത്രവും ആശമവും മലമുകളിലുണ്ട്‌. എല്ലാ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ഇവിടെ നടക്കുന്ന മേള വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്‌തമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Smeet Chowdhury

ദാസ്സം വെള്ളച്ചാട്ടം

ദാസ്സം വെള്ളച്ചാട്ടം

റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള തായ്‌മറ ഗ്രാമത്തിലാണ്‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌. കാഞ്ചി നദി 144 അടി ഉയരത്തില്‍ നിന്നുമാണ്‌ ഇവിടെ പതിക്കുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Subhojit.sil

ഹിരണി വെള്ളച്ചാട്ടം

ഹിരണി വെള്ളച്ചാട്ടം

റാഞ്ചിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ്‌ ഹിരണി ഡാം സ്ഥിതി ചെയ്യുന്നത്‌. മലമുകളിലെ നിരീക്ഷണഗോപുരത്തില്‍ നിന്നും നോക്കിയാല്‍ വെള്ളച്ചാട്ടവും താഴെയുള്ള വനവും കാണാന്‍ കഴിയും. വിശദമായി വായിക്കാം
Photo Courtesy: Skmishraindia

സീതാ വെള്ളച്ചാട്ടം

സീതാ വെള്ളച്ചാട്ടം

ജോനാ വെള്ളച്ചാട്ടത്തില്‍ നിന്ന് 6 കിലോമീറ്റര്‍ യാത്ര ചെയ്തല്‍ സുന്ദരമായ ഈ വെള്ളച്ചാട്ടം കാണാന്‍ കഴിയും.
Photo Courtesy: Skmishraindia

പഹരി മന്ദിര്‍

പഹരി മന്ദിര്‍

സമുദ്ര നിരപ്പില്‍ നിന്നും 2140 അടി മുകളിലായി റാഞ്ചി മലയില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ്‌ പഹരി മന്ദിര്‍.

Photo Courtesy: Biswarup Ganguly

പഹരി മന്ദിര്‍

പഹരി മന്ദിര്‍

ഈ ക്ഷേത്രത്തിന്‌ 300 പടികളുണ്ട്‌. റാഞ്ചി നഗരത്തെ പൂര്‍ണമായി കാണാന്‍ ഇവിടെ നിന്നും പറ്റും. വിശദമായി വായിക്കാം
Photo Courtesy: Biswarup Ganguly

വിദൂര ദൃശ്യം

വിദൂര ദൃശ്യം

പഹരി ക്ഷേത്രത്തില്‍ നിന്നുള്ള റാഞ്ചി നഗരത്തിന്റെ വിദൂര കാഴ്ച
Photo Courtesy: Biswarup Ganguly

കാന്‍കെ ഡാം

കാന്‍കെ ഡാം

ഗോണ്ട മലയ്‌ക്ക്‌ താഴെ പ്രകൃതി മനോഹരമായ സ്ഥത്താണ്‌ കാന്‍കെ ഡാം സ്ഥിതി ചെയ്യുന്നത്‌. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ളതാണ്‌ ഡാം എന്നാണ്‌ വിശ്വാസിക്കപ്പെടുന്നത്‌. ശാന്തമായ അന്തരീക്ഷം, മലിനമാകാത്ത വായു, മനോഹരമായ പ്രകൃതി എന്നിവ ഡാമിലേക്ക്‌ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Biswarup Ganguly

ഗോണ്ടാ ഹില്‍സ്

ഗോണ്ടാ ഹില്‍സ്

റാഞ്ചി നഗരത്തില്‍ 4 കിലോമീറ്റര്‍ അകലെയായി റാഞ്ചി കാങ്കെ റോഡിലാണ് ഗോണ്ട ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ റോക്ക് ഗാര്‍ഡനും തൂക്കുപാലവും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Biswarup Ganguly
ജഗനാഥപൂര്‍

ജഗനാഥപൂര്‍

റാഞ്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജഗന്നാഥപൂര്‍ പതിനേഴാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രമാണ്‌. ബര്‍ക്കഘട്ട്‌ ജഗന്നാഥപൂര്‍ മണ്ഡലത്തിലെ താക്കൂര്‍ അനി നാഥ്‌ ഷാഹ്‌ദിയോ 1691 പണികഴിപ്പിച്ചതാണ്‌ ക്ഷേത്രം. വിശദമായി വായിക്കാം
Photo Courtesy: Rshahdeo

നക്ഷത്ര വനം

നക്ഷത്ര വനം

നഗരഹൃദയത്തില്‍ ഗവര്‍ണര്‍ ഹൗസിന്റെ സമീപത്തായിട്ടാണ്‌ നക്ഷത്ര വനം സ്ഥിതി ചെയ്യുന്നത്‌. മുഷ്യ നിര്‍മ്മിതമായ ഒരു വനം സമീപ പ്രദേശത്തുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ 2003 ലാണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. വിശദമായി വായിക്കാം
Photo Courtesy: ranchi.nic.in

സയന്‍സ് സെന്റര്‍

സയന്‍സ് സെന്റര്‍

റാഞ്ചിയി‌ലെ സയന്‍സ് സെന്റര്‍

Photo Courtesy: Biswarup Ganguly

നഗരം

നഗരം

ചെറുപട്ടണമായിരുന്ന റാഞ്ചി ഇപ്പോള്‍ വന്‍ നഗരമായി വികസിച്ചിട്ടുണ്ട്.

Photo Courtesy: Biswarup Ganguly

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ദേശീയത പാത 33 ഉം 23 ഉം റാഞ്ചിയിലൂടെയാണ്‌ കടന്നു പോകുന്നത്‌. വിവിധ ഭാഗങ്ങളിലേയ്‌ക്ക പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളും സ്വകാര്യ ബസുകളുമുണ്ട്‌. കൊല്‍ക്കത്തയിലേയ്‌ക്കും മറ്റ്‌ നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളുണ്ട്‌. എല്ലാ ദേശീയപാതകളും ആറ്‌ വരിയും എട്ട്‌ വരിയുമായി മാറ്റി കൊണ്ടിരിക്കുകയാണ്‌.

Photo Courtesy: Smeet Chowdhury

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X