India
Search
  • Follow NativePlanet
Share
» »കലകളിൽ താല്പര്യമുണ്ടോ...എങ്കിൽ തീര്‍ച്ചയായും രൺകപൂർ സന്ദർശി ക്കണം...

കലകളിൽ താല്പര്യമുണ്ടോ...എങ്കിൽ തീര്‍ച്ചയായും രൺകപൂർ സന്ദർശി ക്കണം...

By Elizabath Joseph

രൺകപൂർ..രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം...രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് ഇവിടവും. രാജാക്കൻമാരും ചരിത്രപുരുഷൻമാരും ചേര്‍ന്ന് കഥകളൊരുക്കിയിരിക്കുന്ന ഇവിടുത്ത ക്ഷേത്രങ്ങളും സ്മാരകങ്ങളും ഒക്കെ മനോഹരമായ വാസ്തുവിദ്യയാൽ ഒരുക്കിയിരിക്കുന്നു.ഇവിടുത്തെ ക്ഷേത്രങ്ങൾ കാണുവാനും പഠിക്കുവാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ ആളുകൾ ഇവിടെ എത്തുന്നു.
ചരിത്രത്തെയും കലയെയും സ്നേഹിക്കുന്നവർക്ക് രാജസ്ഥാനിൽ സന്ദർശിക്കുവാൻ പറ്റിയ ഏറ്റവും മികച്ച ഇടം കൂടിയാണ് രൺകപൂര്‍. ഒട്ടേറെ പ്രത്യേകതകളുള്ള, പാലിയിലെ പ്രശസ്ത കലാഗ്രാമമായ രൺകപൂറിനെക്കുറിച്ച് കൂടുതലറിയാം...

രൺകപൂറിലെ ജൈനക്ഷേത്രം

രൺകപൂറിലെ ജൈനക്ഷേത്രം

രൺകപൂറിലേക്കുള്ള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ഇവിടുത്തെ ജൈനക്ഷേത്രങ്ങൾ. നിർമ്മാണ ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ മാതൃക കൊണ്ടും കൊത്തുപണികൾകൊണ്ടും ലോകം മുഴുവന്റെയും ശ്രദ്ധ പിടിച്ചുപറ്റുവാൻ ഈ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഇത് ധർനാ ഷാ എന്നു പേരായ ഒരു വ്യാപാരിയാണ് പണികഴിപ്പിച്ചത്. തനിക്ക് ലഭിച്ച ഒരു ദിവ്യദർശനത്തെത്തുടർന്നാണ് ധര്‌‍നാ ഷാ ഇത് നിർമ്മിച്ചതെന്നാണ് വിശ്വാസം.
മാർബിളുകളാൽ നിർമ്മിച്ചിരിക്കുന്ന തൂണുകളാണ് ഇവിടുത്തെ മറ്റൊരാകർൽമം. പുരാതന വാസ്തുവിദ്യാരീതിയിൽ നിർമ്മിച്ചതാണെങ്കിലും ഒരു ആധുനികതയ്ക്കും ഇതിന്റെ ഭംഗിയെ മാറ്റുവാനായിട്ടില്ല. ക്ഷേത്രത്തെക്കുറിച്ച് അറിയുവാനും ഇതിനെക്കുറിച്ച് പഠിക്കുവാനുമായി ധാരാളം ഗവേഷകരും വിദ്യാർഥികളും ഇവിടെ എത്താറുണ്ട്. മാത്രമല്ല, ജൈനമതവുമായി ബന്ധപ്പെട്ട തീർഥാടകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.

PC: Nagarjun Kandukuru

 സൂര്യനാരായണ ക്ഷേത്രം

സൂര്യനാരായണ ക്ഷേത്രം

ജൈനക്ഷേത്രത്തോടൊപ്പം ഇവിടെ സന്ദർശിച്ചിരിക്കേണ്ട മറ്റൊരു സ്ഥലമാണ് സൂര്യദേവനു സമർപ്പിച്ചിരിക്കുന്ന സൂര്യനാരായണ ക്ഷേത്രം. ഇതിനെ ഒരു അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല, കാരണം നിർമ്മാണം കൊണ്ട് ഒരു അത്ഭുതം തന്നെയാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല. ഈ അത്ഭുത ക്ഷേത്രം കാണുവാനായി ദൂരദേശങ്ങളിൽ നിന്നുപേലും ഭക്തരും സഞ്ചാരികളും ഇവിടെ എത്തുന്നു. രൺകപൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നുകൂടിയാണിത്. ക്ഷേത്രത്തിന്റെ ചുവരുകളിലെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്ന ഒന്നാണ്. പുരാണങ്ങളുമായു ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ട ധാരാളം കഥാസന്ദർഭങ്ങൾ ഇവിടുത്തെ ചുവരുകളിൽ കാണാം. സമാധാനവും ശാന്തതയുമുള്ള അന്തരീക്ഷമാണ് ക്ഷേത്രത്തിനു ചുറ്റിലും ഉള്ളത്. കലയെ സ്നേഹിക്കുന്നവർക്ക് ഇവിടം സന്ദർശിച്ചിട്ടില്ലെങ്കിൽ വലിയൊരു നഷ്ടം തന്നെയായിരിക്കും.

PC- Acred99

സദ്രി നഗർ

സദ്രി നഗർ

രൺകപൂറിൽ സന്ദർശിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ നഗരമായ സദ്രിനഗർ. ക്ഷേത്രനഗരമെന്ന് ഇവിടം വിളിക്കപ്പെടുവാനുള്ള പ്രധാന കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന എണ്ണമറ്റ ക്ഷേത്രങ്ങളാണ്. ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന ഇവിടെ ഒരുകാലത്ത് ഭരിച്ചിരുന്നത് സിന്ധൽ റാത്തോർ എന്നു പേരായ ഒരു ഭാരണാധികാരിയായിരുന്നു. സമീപത്തുള്ള നഗരമായ മാർവാടിനെ സംബന്ധിച്ചെടുത്തോളം ഇവിടം അവരുടെ നഗരത്തിലേക്കുള്ള ഒരു പ്രവേശന കവായമായാണ് പ്രവർത്തിച്ചിരുന്നത്. ഹൈന്ദവ വിശ്വാസികളോടൊപ്പം ജൈനമതക്കാർക്കും ഇവിടം ഒരു പുണ്യനഗരം തന്നെയാണ്.

PC- Nizil Shah

മുച്ഛൽ മഹാവീർ ക്ഷേത്രം

മുച്ഛൽ മഹാവീർ ക്ഷേത്രം

പാലിയിലെ മറ്റൊപു പ്രസിദ്ധ സ്ഥലമാണ് മുച്ഛൽ മഹാവീർ ക്ഷേത്രം. മഹാവീരന് സമർപ്പിച്ചിരിക്കുന്ന ഒരു ജൈന തീർഥാടന കേന്ദ്രം കൂടിയാണിത്. സിഇ 1020 ൽ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. ധ്യാനരൂപത്തിലിരിക്കുന്ന മഹാവീരനെയാണ് ഇവിടെ ആരാധിക്കുന്നത്. ഇതുകൂടാതെ മറ്റു വേറെയും ശില്പങ്ങൾ ഇവിടെ കാണാം. അതൊക്കയും ക്ഷേത്രത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നവയാണ്. രൺകപൂറിലേക്കുള്ള വഴിയിൽ ഖരാനോ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്.

എങ്ങനെ എത്താം

എങ്ങനെ എത്താം

രാജസ്ഥാനിലെ പാലി ജില്ലയിൽ സദരി നഗറിനു സമീപത്തുള്ള ദേസൂരി തഹ്സീൽ എന്ന സ്ഥലത്തിനു അടുത്താണ് രൺകപൂർ സ്ഥിതി ചെയ്യുന്നത്.ജോധ്പൂരിയും ഉദയ്പൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇടമാണിത്. ജോധ്പൂരിൽ നിന്നും 162 കിലോമീറ്ററും ഉദയ്പൂരിൽ നിന്നും 91 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ഫാൽനയാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.ഉദയ്പൂരിൽ നിന്നും ഇവിടേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാം.

PC- Nomo

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X