മുന്നൂറിലധികം ദ്വീപുകളുടെ സമൂഹമായ ആന്‍ഡമാൻ നിക്കോബാർ സഞ്ചാരികൾക്ക് അന്നും ഇന്നും എന്നും പുതുമ നഷ്ടപ്പെടാത്ത ഒരു സ്വർഗ്ഗമാണ്. മെല്ലെ വന്നുപോകുന്ന തിരമാലകളും അതിനെ തഴുകുന്ന പഞ്ചാരമണലും ദൂരെയങ്ങോ നിന്ന് വെളിച്ചം തരുന്ന സൂര്യനും ഇവിടുത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും ഒക്കെ ചേരുമ്പോൾ ഇവിടം ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ല എന്നതാണ് സത്യം. എല്ലാ തരത്തിലും ഒരു രക്ഷപെടലാണ് ആൻഡമാനിലേക്കുള്ള ഓരോ യാത്രകളും.
ആൻഡമാനിലേക്ക് ചെലവു കുറഞ്ഞൊരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതിനു ഏറ്റവും പറ്റിയ സയമം ജൂൺമാസമാണ്.
എന്തുകൊണ്ടാണ് ജൂൺ മാസം ആൻഡമാൻ യാത്ര ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നതെന്നറിയുമോ?

ആന്‍ഡമാനിലെ ഏറ്റവും തിരക്കു കുറഞ്ഞ സമയം
വർഷത്തിലെ മിക്ക മാസങ്ങളിലും വളരെ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹം. എന്നാൽ മൺസൂണിന്റെ വരവോടെ ഇവിടുത്തെ തിരക്ക് വളരെ കുറയാറുണ്ട്. ആൻഡമാനിൽ ബീച്ചുകളൊക്കെ ആളൊഴിഞ്ഞു കിടക്കുന്ന സമയം കൂടിയാണ് ജൂൺ മാസം. തിരക്കുകളിൽ പെടാതെ ആന്ഡജമാൻ സമാധാനമായി കണ്ടു തീർക്കണമെന്ന് ആഗ്രഹിക്കുന്ന യാത്രികർക്ക് ഒരു സംശയവും കൂടാതെ ജൂൺ മാസം തിരഞ്ഞെടുക്കാം.
PC:Mike Behnken

വളരെ കുറഞ്ഞ ചിലവിൽ സ്കൂബാ ഡൈവിങ്
ആൻഡമാനിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇവിടുത്തെ സ്കൂബാ ഡൈവിങ്. സീസണിൽ എത്തുന്ന സഞ്ചാരികൾക്ക് അല്പം കാശെറിഞ്ഞ് മാത്രമേ ഇതിൽ പങ്കെടുക്കുവാൻ സാധിക്കു. എന്നാൽ ഓഫ് സീസണിലാണെത്തുന്നതെങ്കിൽ സാധാരണ നിരക്കിനെക്കാളും കുറഞ്ഞ നിരക്കിൽ ജൂൺ മാസത്തിൽ ഇവിടെ സ്കൂബാ ഡൈവിങ്ങ് നടത്താം.
PC:Derek Keats

ആൻഡമാന്റെ നൈറ്റ് ലൈഫ്
രാത്രികളിലെ സഞ്ചാരം ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണെങ്കിൽ ജൂൺ മാസം ആൻഡമാനെ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സമയമായിരിക്കും. താരതമ്യേന തിരക്ക് കുറവനുഭവപ്പെടുമെങ്കിലും നൈറ്റ് പാർട്ടകൾക്കും ആഘോഷങ്ങൾക്കും ഒരു കുറവും അനുഭവപ്പെടുകയില്ല.
PC:Arun Katiyar

കാടുകളിലേക്കുള്ള ട്രക്കിങ്ങ്
ജൂൺ മാസത്തിലെ ആന്‍ഡമാൻ യാത്ര ഓഫർ ചെയ്യുന്ന ഒരു പ്രധാന കാര്യം ഇവിടുത്തെ തിരക്കു കുറവുകൾ തന്നെയാണ്. സാധാരണയായി ദ്വീപ് യാത്രകൾക്കും ട്രക്കിങ്ങിനും അഡ്വഞ്ചർ ആക്ടിവിറ്റികൾക്കുമെല്ലാം തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ജൂണിൽ എല്ലാം അല്പം ഒന്ന് അടങ്ങിയ നിലയിലായിരിക്കും,. അതുകൊണ്ടു തന്നെ വളരെ സുഖമായി, ഒരു തിരക്കിലും പെടാതെ ട്രക്കിങ്ങും മറ്റും നടത്താം.

നേരത്തേ ബുക്ക് ചെയ്താൽ
മുൻകൂട്ടി ഇവിടുത്തെ താമസവും മറ്റും ബുക്ക് ചെയ്യുകയാണെങ്കിൽ താരിഫിൽ വളരെ കുറഞ്ഞ തുക മാത്രമേ ചിലവാകുകയുള്ളൂ. ജൂണിൽ കുറേക്കൂടി കിഴിവുകളും മറ്റും ലഭിക്കുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് യാത്രാചെലവ് വലിയ രീതിയിൽ കുറയ്ക്കുവാൻ സഹായിക്കും.

വാട്ടർ സ്പോർട്സുകൾ
മഴക്കാലങ്ങളില്‍ ആൻഡമാനിലേക്ക് യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം മൺസൂൺ ഒന്നു ശക്തിയിൽ വന്നാൽ പ്ലാനുകളെല്ലാം അവതാളത്തിലാകുമെന്ന്. സാധാരണയായി ജൂൺ മാസക്കെടുതികൾ അങ്ങനെ അനുഭവപ്പെടുന്ന ഒരു സ്ഥലമല്ല ആൻഡമാൻ. അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാലും പ്ലാൻ ചെയ്തതുപോലെ എല്ലാം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മാന്‍ഗ്രൂവ് കയാക്കിങ്
ആൻഡമാനില്‍ ചെയ്യേണ്ട സാഹസിക പ്രവർത്തികളിൽ ഒന്നാണ് മാൻഗ്രൂവ് കയാക്കിങ്.തിങ്ങി നിറഞ്ഞു കിടക്കുന്ന കണ്ടൽകാടുകൾക്കുള്ളിലൂടെ കയാക്കിങ് നടത്തുക എന്ന കിടിലൻ അനുഭവമാണ് ഇത്. ആൻഡമാനിലെ മായാബന്തറിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഇന്ത്യയിലെ കണ്ടലിന്റെ അഞ്ചിലൊന്ന് ഭാഗവും കാണപ്പെടുന്നത് ആന്‍ഡമാനിലാണ്. സീ കയാക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു വിനോദം. എന്നാല്‍ ഇപ്പോള്‍ മാന്‍ഗ്രൂവ് കയാക്കിങാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തം. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
PC: Arun Katiyar