Search
  • Follow NativePlanet
Share
» » ഇനിയും പോകാത്തവര്‍ക്കായി ഇതാ കൂര്‍ഗ് സന്ദര്‍ശിക്കാന്‍ അഞ്ച് കാരണങ്ങള്‍

ഇനിയും പോകാത്തവര്‍ക്കായി ഇതാ കൂര്‍ഗ് സന്ദര്‍ശിക്കാന്‍ അഞ്ച് കാരണങ്ങള്‍

കാപ്പിയുടെയും ഓറഞ്ചിന്റെയും സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന കൂര്‍ഗ്ഗ് സന്ദര്‍ശിക്കാനുള്ള കാരണങ്ങള്‍ പരിചയപ്പെടാം.

By Elizabath

ഓമനപ്പേരുകള്‍ ഒട്ടേറെയുണ്ട് നമ്മുടെ അയല്‍ക്കാരനായ കൂര്‍ഗ്ഗിന്. ഇന്ത്യയുടെ സ്‌കോട്‌ലന്‍ഡ് എന്നും കര്‍ണ്ണാടകത്തിന്റെ കാശ്മീരെന്നും ഒക്കെ അറിയപ്പെടുന്ന കൂര്‍ഗ്ഗ് വശ്യസുന്ദരിയായി സഞ്ചാരികളെ കാത്തിരിക്കുകയാണ്. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കൂര്‍ഗ്ഗ്. ഏതു സമയത്തും പോയികാണാവുന്ന ഒരിടമാണെങ്കിലും മഞ്ഞുകാലത്താണ് ഇവിടെ എത്തേണ്ടത്.
കാപ്പിയുടെയും ഓറഞ്ചിന്റെയും സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന കൂര്‍ഗ്ഗ് സന്ദര്‍ശിക്കാനുള്ള കാരണങ്ങള്‍ പരിചയപ്പെടാം.

Cover PC: Srichakra Pranav

 നിസര്‍ഗ്ഗദമയുടെ വശ്യമായ സൗന്ദര്യം

നിസര്‍ഗ്ഗദമയുടെ വശ്യമായ സൗന്ദര്യം

മുളമരക്കൂട്ടങ്ങളും ചന്ദനമരങ്ങളും തേക്കിന്‍കൂട്ടങ്ങളും ഒക്കെച്ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന എക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗ്ഗദമ. പാര്‍ക്ക് എന്നതിലുപരിയായി ഒരപ ദ്വീപുകൂടിയാണിത്. 35 ഏക്കറിലായി കിടക്കുന്ന ആ പാര്‍ക്കിനെ കരയുമായി യോജിപ്പിക്കുന്നത് ഒരു തൂക്കുപാലമാണ്.

PC:Rameshng

ആനസവാരിയും ബോട്ടിങ്ങും

ആനസവാരിയും ബോട്ടിങ്ങും

ആനസവാരിയും ബോട്ടിങ്ങും ഏറുമാടങ്ങളും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കൂടാതെ ഹണിമൂണിനായി ധാരാളം ദമ്പതികളും ഇവിടെ എത്താറുണ്ട്. ഫോട്ടോഗ്രാഫിയിലും ഷൂട്ടിങ്ങിലും താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലം കൂടിയാണിത്.

PC:Tinucherian

 ഗദ്ദിഗയുടെ സൗന്ദര്യം

ഗദ്ദിഗയുടെ സൗന്ദര്യം

കൊടക് രാജാക്കന്‍മാരുടെ ശവകൂടീരങ്ങള്‍ നിലനില്‍ക്കുന്ന ഈ ഭൂമി ഒരു പാര്‍ക്കായാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. ഇസ്ലാമിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കുടീരങ്ങളാണ് ഇവിടെയുള്ളത്. വീരരാജേന്ദ്രന്റെയും അദ്ദേഹത്തിന്റെ പത്‌നിയായ മഹാദേവി അമ്മയുടെയും സ്മരണയ്ക്കായാണ് നടുവിലെ കുടീരമുള്ളത്. ഇതിനു രണ്ടു വശവുമായി മരുമകന്‍ ലിംഗരാജേന്ദ്രന്റെയും രാജഗുരു രുദ്രപ്പയുടെയും കുടീരങ്ങള്‍ കാണാന്‍ സാധിക്കും.

PC: pranav.ashok

രാജാസീറ്റിലെ സൂര്യസ്തമയം

രാജാസീറ്റിലെ സൂര്യസ്തമയം

കൊടക് രാജാക്കന്‍മാരുടെ സായാഹ്നങ്ങള്‍ ചിലവഴിച്ചിരുന്ന രാജാസീറ്റ് ഇന്ന് ഇവിടെയെത്തുന്ന സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണ്. സൂര്യാസ്തമയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടെ നിന്നും കാണുന്ന താഴ്‌വാരത്തിന്റെ ഭംഗി ആസ്വദിക്കാനായി ധാരാളം ആളുകള്‍ എത്താറുണ്ട്. കുട്ടികള്‍ക്കായി ഒരു ഉദ്യാവനും കളിത്തീവണ്ടിയുമൊക്കെ ഇവിടെയുണ്ട്.

PC: Navin Sigamany

ടിബറ്റിന്റെ പരിഛേദം കാണാന്‍ ബൈലക്കുപ്പ

ടിബറ്റിന്റെ പരിഛേദം കാണാന്‍ ബൈലക്കുപ്പ

ഇന്ത്യയിലെ ഏറ്റവും വലിയ ടിബറ്റന്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലൊന്നായാണ് ബൈലക്കുപ്പ അറിയപ്പെടുന്നത്. ബുദ്ധസന്യാസികളും കുടിയേറ്റ കുടുംബങ്ങളും താമസിക്കുന്ന ഇവിടെ ചെറിയൊരു ടിബറ്റിനെ കാണാന്‍ സാധിക്കും.
ആശ്രമങ്ങളും സ്‌കൂപങ്ങളും പ്രാര്‍ഥനകളേന്തിയ പതാകകളും ഒക്കെച്ചേര്‍ന്നാണ് ബൈലക്കുപ്പയെ ഒരു ചെറിയ ടിബറ്റാക്കി മാറ്റുന്നത്. ഗോള്‍ഡന്‍ ടെംപിള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Sahyadri H S

 ഇനിയും പോകാത്തവര്‍ക്കായി ഇതാ കൂര്‍ഗ് സന്ദര്‍ശിക്കാന്‍ അഞ്ച് കാരണങ്ങള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധപഠന കേന്ദ്രങ്ങളിലൊന്നായ ഇവിടെ രണ്ട് ക്യാംപുകളില്‍ ബുദ്ധസന്യാസികളും പത്തോളം ക്യാംപിലായി അഭയാര്‍ഥി കുടുംബങ്ങളുമാണ് താമസിക്കുന്നത്.

PC: Mind meal

ആനകളെ കാണാം തൊടാം..ഇത് ദുബാരെ

ആനകളെ കാണാം തൊടാം..ഇത് ദുബാരെ

കാവേരി നദിയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ദുബാരെ എന്നറിയപ്പെടുന്നത്. കര്‍ണ്ണാടക വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ഇവിടുത്തെ ആകര്‍ഷണം. ആനകളെ പരിശീലിപ്പിക്കുന്നതും ആനകളുടെ ജീവിതചര്യകളും ഒക്ക അടുത്ത് നിന്ന് കാണാന്‍ ഇവിടെ സാധിക്കും.

PC: Navin Sigamany

Read more about: coorg karnataka pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X