Search
  • Follow NativePlanet
Share
» »സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ

സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ

കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിക്കുന്ന പല അടയാളങ്ങളും ഇവിടെയുണ്ട്. ഇതാ കേരളത്തിലെ പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടാം

ഭാരതത്തിന്റെ ചരിത്രത്തോടും സ്വാതന്ത്ര്യ സമരത്തോടും ചേര്‍ത്തു വായിക്കേണ്ട നാടാണ് കേരളവും, ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍റെയും ഏകാധിപത്യത്തിന്‍റെയും നിരവധി അടയാളങ്ങള്‍ അങ്ങ് കാസര്‍കോഡ് മുതല്‍ ഇങ്ങ് തിരുവനന്തപും വരെ കാണുവാനുണ്ട്, അതുകൊണ്ടു തന്നെ കേരളത്തിലെ യാത്രകളില്‍ കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കും വേറെയും ചില കഥകള്‍ പറയുവാനുണ്ടാകും.കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിക്കുന്ന പല അടയാളങ്ങളും ഇവിടെയുണ്ട്. ഇതാ കേരളത്തിലെ പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടാം

ഹില്‍ പാലസ്

ഹില്‍ പാലസ്

ഇന്ത്യയിലെ ആദ്യത്തെ ഹെറിറ്റേജ് മ്യൂസിയം ആണ്തൃപ്പൂണിത്തുറയിലെ ഹില്‍ പാലസ്. കൊച്ചിന്‍ രാവസംശം നിര്‍മ്മിച്ച് അവര്‍ താമസിച്ചിരുന്ന ഈ കൊട്ടാരം 1980 ലാണ് സര്‍ക്കാരിന്റെ കൈവശമെത്തുന്നത്. കൊച്ചി മഹാരാജാവംശത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇവിടം ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം കൂടിയാണ്. 56 ഏക്കര്‍സ്ഥലത്തായി പരന്നു കിടക്കുന്ന കൊട്ടാരച്ചിനോട് ചേര്‍ന്ന് വേറെയും 49 പ്രധാന കെട്ടിടങ്ങള്‍ കാണുവാന്‍ സാധിക്കും. ശില്പങ്ങള്‍, പെയിന്റിംഗുകള്‍. ആയുധങ്ങള്‍, അക്കാലത്തെ വാഹനങ്ങള്‍, രാജകീയ വസ്ത്രങ്ങള്‍, നാണയങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചി‌ട്ടുണ്ട്.
PC:Captain

പത്മനാഭപുരം പാലസ്

പത്മനാഭപുരം പാലസ്

തമിഴ്നാട്ടില്‍ കേരളാ സര്‍ക്കാരിന്റെ അധീനതയിലുള്ള പ്രസിദ്ധമായ കൊട്ടാരമാണ് പത്മനാഭപുരം പാലസ്. 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം അതിശയകരമായ ഒരു നിര്‍മ്മിതി കൂടിയാണ്. തിരുവിതാംകൂര്‍ മഹാരാജവംശത്തിന്റെ പ്രൗഢി എടുത്തു കാണിക്കുന്ന നിര്‍മ്മിതിയാണിത്.

PC: Nicholas.iyadurai

ഡച്ച് പാലസ്

ഡച്ച് പാലസ്

പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചെങ്കിലും അറിയപ്പെടുന്നച് ഡച്ച് പാലസ് എന്നാണ് എന്നതാണ് ഡച്ച് പാലസിന്റെ സവിശേഷത. യഥാര്‍ത്ഥത്തില്‍ കൊട്ടാരത്തിന്റെ അറ്റുകുറ്റപ്പണികളും കുറച്ചു മിനുക്കു പണികളും മാത്രമാണ് ഡച്ചുകാര്‍ ചെയ്തത്. മട്ടാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഫോര്‍‌ട്ട് കൊച്ചിയിലെ പ്രധാന കാഴ്ചകളിലൊന്നും കൂടിയാണ്. മട്ടാഞ്ചേരി പാലസ് എന്നറിയപ്പെടുന്ന ഡച്ച് കൊട്ടാരം 1555 ല്‍ പോര്‍ച്ചുഗീസുകാരാണ് പണികഴിപ്പിച്ചത്. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന വീരകേരള വര്‍മ്മയ്ക്ക് ഈ കൊട്ടാരം കൈമാറി എന്നു ചരിത്രം പറയുന്നു. ക്ഷേത്രം നശിപ്പിച്ചതിന്റെ പ്രാശ്ചിത്തമായ പണിത കൊട്ടാരത്തില്‍് സാധാരണ അമ്പലങ്ങളില്‍ കാണുന്ന കൊത്തുപണികള്‍ ധാരാളം കാണാന്‍ സാധിക്കും.

PC:Ranjith Siji

അഞ്ച് തെങ്ങുകോട്ട

അഞ്ച് തെങ്ങുകോട്ട

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കോട്ടകളിലൊന്നാണ് അഞ്ചുതെങ്ങു കോട്ട. നൂറ്റാണ്ടുകള്‍ മുന്‍പുള്ള പോരാട്ടങ്ങളുടെ ഇന്നും കെടാത്ത അഗ്നിയാണ് ഈ കോട്ടയില്‍ കാണുവാന്‍ സാധിക്കുക.ഈസ്ററ് ഇന്ത്യ കമ്പനിക്ക് വ്യപാര ആവശ്യങ്ങൾക്ക് വേണ്ടി ആറ്റിങ്ങൽ മഹാറാണി പതിച്ചുനൽകിയ പ്രദേശത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ മലബാര്‍ തീരത്തെ താവാളമായാണ് ഈ കോട്ട ഉപയോഗിച്ചിരുന്നത്. കോട്ട പണിതത് 1695-ലാണ്

PC:Prasanthvembayam

ബേക്കല്‍ കോട്ട

ബേക്കല്‍ കോട്ട

കേരളത്തില്‍ ഏറ്റവും മനോഹരമായ രീതിയില്‍ സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണ് ബേക്കല്‍ കോട്ട. ഏകദേശം 300 വര്‍ഷത്തിലധികം പഴക്കമുള്ല ഈ കോട്ട കാസര്‍കോഡ് ജില്ലയില്‍ ബേക്കല്‍ കടല്‍ത്തീരത്താണ് നിലകൊള്ളുന്നത്. ഏകദേശം 40 ഏക്കറിലധികം സ്ഥലത്താണ് കോട്ട പരന്നു കിടക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കോട്ട കൂടിയാണിത്.

 സിനഗോഗ് എറണാകുളം

സിനഗോഗ് എറണാകുളം

ഇന്ത്യയില്‍ ജൂതവംശജര്‍ക്ക് സ്വാധീനമുള്ല അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. പരദേശി സിനഗോദ് അഥവാ ജൂത സിനഗോഗ് ഇവിടുത്തെ പ്രധാന ചരിത്ര കാഴ്ചകളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ല സിനഗോഗുകളില്‍ ഒന്നു കൂടിയാ. ഇതിന് വളരെ വ്യത്യസ്തമായ നിര്‍മ്മാണരീതി കൂടിയാണുള്ളത്, മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.

PC:jeem

പാലക്കാട് കോട്ട

പാലക്കാട് കോട്ട

കേരള ചരിത്രത്തിലെ പ്രധാന കോട്ടകളില്‍ ഒന്നാണ് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പാലക്കാട് കോട്ട. ടിപ്പുവിന്റെ കോട്ട എന്നാണിത് അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് ടിപ്പുവിന്റെ ജാതകം എഴുതിയത് എന്നാണ് ചരിത്രം പറയുന്നത്. നിരവധി യുദ്ധതന്ത്രങ്ങള്‍ക്ക് സാക്ഷിയായ പാലക്കാ‌ട്കോട്ടയുടെ ആദ്യരൂപം നിര്‍മ്മിക്കുന്നത് ടിപ്പുവിന്റെ പിതാവായ ഹൈദരാലി ആയിരുന്നു, സൈനിക ബുദ്ധിയുടെ അടയാളമായി നിര്‍മ്മിക്കപ്പെട്ട ഈ കോട്ട ടിപ്പുവിന്റെ പല പുറപ്പാടുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൈസൂർ സൈന്യത്തിന്‍റെ ഹൈദരി എന്നു പേരായ നാണയം അടിച്ചിരുന്ന കമ്മട്ടമായും ഈ കോട്ട പ്രവര്‍ത്തിച്ചിട്ടുണ്ട്.
കിടങ്ങോടു കൂടിയാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്.
PC:Me haridas

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

കണ്ണൂരിലെ ചരിത്രപ്രസിദ്ധ നഗരമായ തലശ്ശേരിയിലിലാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലായി സ്ഥിതി ചെയ്യുന്ന കോട്ട ഒട്ടേറെ ചരിത്രങ്ങളാല്‍ സമ്പന്നമാണ്. മലബാര്‍ തീരത്ത് ബ്രിട്ടീഷുകാരുടെ സൈനികാസ്ഥാനമായിരുന്നു ഇവിടം. കൊളോണിയലിസത്തിന്റെ അടയാളമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് നിര്‍മ്മിച്ചത്. ഭൂഗര്‍ഭഅറകളും തുരങ്കങ്ങളും കൊത്തുപണി നിറഞ്ഞ വാതിലുകളും ഒക്കെയായി മലിന ഒരു നിര്‍മ്മിതി തന്നെയാണിത്,

PC:Abbas.hr

 കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

കേരളത്തിലെ കൊട്ടാരങ്ങളിലും ചരിത്രസ്മാരകങ്ങളിലും പ്രസിദ്ധമായതാണ് കൃഷ്ണപുരം കൊട്ടാരം.ഇന്നും വിസ്മയിപ്പിക്കുന്ന കാഴ്ചകളും ചരിത്രവുമാണ് കൃഷ്ണപുരം പാലസിലുള്ളത്. കായംകുളം രാജവംശത്തിന്റെയും തിരുവിതാംകൂര്‍ രാജവംശത്തിന്റെയുമെല്ലാം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ കൊട്ടാരം. കാലങ്ങളോളം സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയിാണ് കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്
പതിനാറുകെട്ടും നാലു നടുമുറ്റവും ആയ ഗംഭീരമായാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളുംഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും

സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!

ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X