» »മതിമറന്ന് പ്രണയിക്കാൻ 10 റിസോർട്ടുകൾ

മതിമറന്ന് പ്രണയിക്കാൻ 10 റിസോർട്ടുകൾ

Posted By: Staff

നിങ്ങളുടെ പ്രണയ സങ്കൽപ്പം എന്താണ്. കാമുകിയുമൊത്ത് എങ്ങനെ സമയം ചിലവിടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ സങ്കൽപ്പവും ആഗ്രഹങ്ങളും എന്ത് തന്നെയായാലും അതിനുള്ള സൗകര്യം ഒരുക്കുന്ന നിരവധി റിസോർട്ടുകൾ ഇന്ത്യയിൽ ഉണ്ട്.

പ്രകൃതിയുടെ മാന്ത്രിക സ്പർശമേറ്റ് സമയം ചിലവഴിക്കാൻ, മെഴുകുതിരി വെളിച്ചത്തിൽ അത്താഴം കഴിക്കാൻ, ബീച്ചിലൂടെ കൈകോർത്ത് നടക്കാൻ നിങ്ങൾ എന്ത് ആഗ്രഹിക്കുന്നോ, ആ ആഗ്രഹങ്ങളെല്ലാം ഈ റിസോർട്ടിൽ ലഭ്യമാണ്.

പ്രശസ്തമായ ഹണിമൂ‌ൺ കേന്ദ്രങ്ങളായ ഉദയ്പ്പൂർ, ഗോവ, ആൻഡമാൻ പോണ്ടിച്ചേരി തുടങ്ങി പത്തോളം സ്ഥലങ്ങളിലെ പത്ത് മികച്ച ഹോട്ടലുകൾ നമുക്ക് പരിചയപ്പെടാം.

സുരി വൈറ്റ് സാൻഡ്സ്, ഗോവ

സുരി വൈറ്റ് സാൻഡ്സ്, ഗോവ

ഗോവയിൽ ചെന്നാൽ നിങ്ങൾക്ക് പങ്കാളിയോടൊത്ത് ആനന്ദിക്കാൻ പറ്റിയ സ്ഥലമാണ് സുരി വൈറ്റ് സാൻഡ്സ്. സംഗീതത്തിന്റെയും നൃത്തത്തിന്റേയും അകമ്പടിയോടെ നിങ്ങൾക്ക് പങ്കാളിയോടോത്ത് പ്രണയം പങ്കിടാം. കൂടുതൽ ചിത്രങ്ങൾ

ബെയർ ഫൂട്ട്, ആൻഡമാൻ

ബെയർ ഫൂട്ട്, ആൻഡമാൻ

ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആൻഡമാനിൽ വച്ച് ഏറ്റവും മികച്ച റൊമാന്റിക്ക് റിസോർട്ട് ആണ് ബെയർ ഫൂട്ട്. നിങ്ങളുടെ പങ്കാളിയോടൊപ്പം ആൻഡമാനിൽ എത്തിയാൽ ഇവിടെ സമയം ചിലവിടാൻ മറക്കരുത്.

കുമരകം ലേക്ക് പാലസ്

കുമരകം ലേക്ക് പാലസ്

ബ്രിട്ടീഷ് രാജകുമാരന്റെ അറുപത്തഞ്ചാം പിറന്നാൾ ആഘോഷിച്ച കുമരകം ലേക്ക് പാലസിനെ വ്യത്യസ്തമാക്കുന്നത് വേമ്പനാട് കായലിന്റെ സൗന്ദര്യമാണ്. കൂടുതൽ ചിത്രങ്ങൾ

താജ് ലേക്ക് പാലസ് ഉദയ്പ്പൂർ

താജ് ലേക്ക് പാലസ് ഉദയ്പ്പൂർ

മാർബിളിൽ തീർത്ത വിസ്മയമാണ് ഉദയ്പ്പൂരിലെ താജ് ലേക്ക് പാലസ്. ഉദയ്പ്പൂരിലെ സിറ്റി പാലസിന്റെയും ആരവല്ലി മലനിരകളുടേയും സാമിപ്യമാണ് ഈ റിസോർട്ടിനെ വ്യത്യസതമാക്കുന്നത്. ആഡംബര പൂർണമായ, കൊട്ടാര സദൃശ്യമായ ഈ റിസോർട്ടിൽ സമയം ചിലവഴിക്കുക എന്നത് സ്വപ്നതുല്യമായ ഒരു കാര്യമായിരിക്കും. ഹോട്ടൽ ബുക്ക് ചെയ്യാം

സെറായി, ചിക്കമഗളൂർ

സെറായി, ചിക്കമഗളൂർ

നാടോടിക്കഥകളിലേതു പോലുള്ള വിചിത്രമായ പ്രണയാനുഭവമാണോ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് പറ്റിയ ഇടം ചിക്കമഗളൂരിലെ സെറായി ഹോട്ടലാണ്. പ്രണയിക്കാൻ നിരവധി സാധ്യതകളാണ് ഇവിടെ. മെഴുകുതിരി വെളിച്ചെത്തിൽ. ആൽമരച്ചുവട്ടിൽ, കുളക്കടവിൽ, അങ്ങനെ പ്രണയിക്കാൻ നിരവധി സ്ഥലങ്ങളാണ് ഈ ഹോട്ടലിൽ. കൂടുതൽ ചിത്രങ്ങൾ

ദി ഡ്യൂൺ, പോണ്ടിച്ചേരി

ദി ഡ്യൂൺ, പോണ്ടിച്ചേരി

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഇക്കോ റിസോർട്ട് ആണ് ദി ഡ്യൂൺ. പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പ്രണയം അനുഭവിക്കാനുള്ള ഒരു അവസരമാണ് ഈ റിസോർട്ടിൽ ഒരുക്കി വച്ചിരിക്കുന്നത്. ഹോട്ടൽ ബുക്ക് ചെയ്യാം.

എസ്റ്റൂറി അയലൻഡ്, പൂവാർ

എസ്റ്റൂറി അയലൻഡ്, പൂവാർ

കായലിന്റെ ശാന്തതയും, കടലിന്റെ സൗന്ദര്യവും അനുഭവിച്ച് അറിഞ്ഞ് പ്രണയം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് പൂവാറിലെ എസ്റ്റൂറി അയലൻഡ്. കൂടുതൽ ചിത്രങ്ങൾ

കുറുമ്പ വില്ലേജ് റിസോർട്ട്, കുന്നൂർ

കുറുമ്പ വില്ലേജ് റിസോർട്ട്, കുന്നൂർ

സ്പൈസി റൊമാന്റിക്ക് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണ് തമിഴ്നാട്ടിലെ കുന്നൂർ. ഇവിടുത്തെ സുഗന്ധ വ്യഞ്ജന തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കുറുമ്പ വില്ലേജ് ആണ് ഇതിന് പറ്റിയ സ്ഥലം. ഹോട്ടൽ ബുക്ക് ചെയ്യാം

ദി കാൾട്ട‌ൺ, കൊടൈക്കനാൽ

ദി കാൾട്ട‌ൺ, കൊടൈക്കനാൽ

കൊടൈക്കനാൽ എത്തിയാൽ തങ്ങാൻ പറ്റിയ മികച്ച ഒരു റൊമാന്റിക്ക് ഹോട്ടലാണ് കാൾട്ടൺ. കൊടൈക്കനാലിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് നിങ്ങളുടെ പ്രണയ ദിനങ്ങൾ സുന്ദരമാക്കാൻ എന്നതാണ് ഇതിന്റെ പ്രത്യേകത. ഹോട്ടൽ ബുക്ക് ചെയ്യാം

ഒബ്റോയ് സീസിൽ, ഷിംല

ഒബ്റോയ് സീസിൽ, ഷിംല

സമുദ്രനിരപ്പിൽ നിന്ന് 8,250 അടി ഉയരത്തിൽ ഷിംലയിലാണ് ഒബ്റോയ് സീസിൽ സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ പ്രണയ ദിനങ്ങൾ സുന്ദരമാക്കാൻ നിരവധി അവസരങ്ങളാണ് ഈ ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...