» »റോസ് ദ്വീപിന്റെ മരണം; അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ

റോസ് ദ്വീപിന്റെ മരണം; അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ

Posted By: Staff

ആൻഡമാനിലെ പോർട്ട് ബ്ലയറി‌ലെ അബേർദീൻ ബോട്ട് ജെട്ടിയിൽ നിന്ന് 10 മിനുറ്റ് ബോട്ടി‌ൽ യാത്ര ചെയ്യണം റോസ്സ് ഐലന്റിൽ എത്തി‌ച്ചേരാൻ. റോസ് ഐലന്റിന്റെ തീരത്തേക്ക് നിങ്ങൾ കാലെടുത്ത് വയ്ക്കുമ്പോൾ, കിഴക്കിന്റെ പാരീസ് എന്ന് ഒരുകാലത്ത് ലോകം വാഴ്ത്തിപ്പാടിയ സുന്ദര ലോകത്തിന്റെ ശ്മ‌ശാനം മാത്രമേ കാണാൻ കഴിയു.

അതുകൊണ്ടാണ് ഇന്ത്യയിലെ ‌പ്രേതനഗരങ്ങളുടെ പട്ടികയിൽ സഞ്ചാരികൾ ഈ ദ്വീപിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. റോസ് ഐലന്റ് എന്ന ‌പ്രേത ദ്വീപിനേക്കുറിച്ച് വിശദമായി വായിക്കാം.

ഡാനിയേൽ റോസ്

ഡാനിയേൽ റോസ്

ഡാനിയേൽ റോ‌സ് എന്ന് പേരുള്ള മറൈൻ സർവേയറുടെ പേരിൽ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗ സ്മരണകൾ ഇരമ്പുന്ന ഒരു സ്ഥലം കൂടിയാ‌ണ് ഇവിടെ. സ്വാതന്ത്ര്യ സമരത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടവർ നിർമ്മിച്ച നിർവധി കെട്ടിടങ്ങൾ ഇവിടെയുണ്ടായിരുന്നു.

Photo Courtesy: Sankara Subramanian

ജപ്പാൻ അധിനിവേശം

ജപ്പാൻ അധിനിവേശം

1942ൽ ഈ കൊച്ചു ദ്വീപിൽ ജപ്പാന്റെ അധിനി‌വേശമുണ്ടായപ്പോൾ, പറഞ്ഞറിയിക്കാൻ പറ്റാത്തവണ്ണമുള്ള പീഢകളാണ് തദ്ദേശിയർ അനുഭവിച്ചത്. എന്നാൽ ഒപ്പോൾ അതൊക്കെ ഓർമ്മകൾ മാത്രം. ഓർമ്മിക്കാൻ നേരാം വണ്ണമുള്ള ഒരു കെട്ടിടം പോലും ഇല്ല. ശരിക്കും ഒരു പ്രേത ദ്വീപ്.
Photo Courtesy: Aliven Sarkar

അബെർദീൻ ജെട്ടിയിൽ നിന്ന്

അബെർദീൻ ജെട്ടിയിൽ നിന്ന്

അബേർദീൻ ജെട്ടിയിൽ നിന്ന് എട്ടര മുതൽ ഒൻപത് മണി വരേ ഈ ദ്വീപിലേക്ക് ബോട്ടുകൾ പുറപ്പെടുന്നുണ്ട്. ഉ‌ച്ച തിരിഞ്ഞ് രണ്ട് മണി വരെ നിങ്ങൾക്ക് ഈ പ്രേത ദ്വീപിൽ ചെലവിടാം. എന്നാൽ രണ്ട് മണി കഴിഞ്ഞും തിരിച്ച് പോകാത്തവരാണ് സഞ്ചാരികളിൽ ഭൂരിഭാഗം പേരും.
Photo Courtesy: Srijan Kundu

ദ്വീപിലേക്ക്

ദ്വീപിലേക്ക്

ബോട്ടിൽ നിന്ന് ദ്വീപിൽ ഇറങ്ങുമ്പോൾ തന്നെ നിങ്ങൾ പ്രവേ‌ശന ഫീസ് നൽകണം. വലിയ സൈൻ ബോർഡും ജപ്പാൻ ബങ്കറുമാണ് ദ്വീപിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഉള്ളിലേക്ക് കയറുമ്പോൾ ഒരു മാപ്പും നിങ്ങൾക്ക് കാണാൻ കഴിയും.
Photo Courtesy: Stefan Krasowski

ഇളനീരുകൾ

ഇളനീരുകൾ

ദ്വീപ് സന്ദർശനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇളനീർ കച്ചവടക്കാർ നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. ദ്വീപ് ചുറ്റിയടിച്ച് കാണുന്നതിന് മുൻപെ ഒരു ഇളനീർ കുടിച്ച് ക്ഷീണം മാറ്റുന്നത് നല്ലതാണ്. ദ്വീപ് മുഴുവൻ സന്ദർശിക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കിലു കയ്യിൽ ഒരു വാട്ടർ ബോട്ടിൽ കരുതാൻ മറക്കരുത്.
Photo Courtesy: Stefan Krasowski

ബീച്ചുകൾ

ബീച്ചുകൾ

മുന്നോട്ടു‌ള്ള യാത്രയ്ക്കിടെ സുന്ദരമായ ബീച്ചുകൾ നിങ്ങളുടെ കണ്ണിൽപ്പെടാം. ബീ‌ച്ചിൽ നിന്ന് കടലിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അവിടെ വച്ചിരിക്കുന്ന വലിയ ബോർഡ് ഒന്ന് വായിക്കുന്നത് നല്ലതാണ്. കടലിൽ നീന്തുന്ന കർശനമായി നിരോധിച്ചിരിക്കുന്നു. കാരണം ഈ ഭാഗത്ത് കടലിൽ ഇറങ്ങുന്നത് അത്ര സുരക്ഷിതമല്ല.
Photo Courtesy: Snap®

ഒന്നാം സ്വാതന്ത്ര്യ സമരം

ഒന്നാം സ്വാതന്ത്ര്യ സമരം

1857ൽ നടന്ന ഒന്നാം സ്വാ‌തന്ത്ര്യ സമരത്തിൽ പങ്കെടുത്ത‌വരെ പാർപ്പിച്ചിരുന്ന ദ്വീപായിരുന്നു റോസ് ദ്വീപ്. 1858 മാർ‌ച്ച് 10നാണ് ഇവരെ ഇവിടെ പാർപ്പിച്ചത്. 773 സ്വാതന്ത്ര്യ സമ‌ര സേനാനികളെ പിന്നീ വൈപെർ ദ്വീപിലെ ആദ്യത്തെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Photo Courtesy: Unknownwikidata:Q4233718

നടപ്പാത

നടപ്പാത

ദ്വീപ് മുഴുവനായി കരിങ്കൽ പാകിയ നടപ്പാതയുണ്ട്, ഈ നട‌പ്പാതയിലൂടെ യാത്ര ചെയ്താൽ റോസ് ദ്വീപിലെ എല്ലാ കെട്ടിടങ്ങളും സന്ദർശിക്കാൻ കഴിയും.
Photo Courtesy: Sanyam Bahga

യാത്ര

യാത്ര

മരങ്ങളുടെ വേരുകൾ നിറഞ്ഞ ഓഫീസേഴ്സ് ക്വാട്ടേഴ്സിനും ബാസറിനും ഇടയിലായാണ് ഈ നടപ്പാത ആരംഭിക്കുന്നത്. മുന്നോ‌ട്ട് നടക്കുമ്പോ‌ൾ ഒന്ന് രണ്ട് പുതിയ ഗസ്റ്റ് ഹൗസുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. കൂടാതെ ചെറിയ ഒരു മ്യൂസിയവും നിങ്ങൾക്ക് കാണാൻ കഴിയു.
Photo Courtesy: Stefan Krasowski

നാശമായ ദേവാലയം, ആശുപത്രി

നാശമായ ദേവാലയം, ആശുപത്രി

നശിച്ച് തുടങ്ങിയ ദേവാലയം, ആശുപത്രി ജപ്പനീസ് ബങ്കറുകൾ തുടങ്ങിയവയാണ് മുന്നോട്ടുള്ള യാത്രയിൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത്.
Photo Courtesy: Pulkit Sinha

പവർ ഹൗസ്

പവർ ഹൗസ്

റോസ് ഐലന്റിലെ കാഴ്ചകളിലൂടെ. റോസ് ദ്വീപിലെ പവർ ഹൗസ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് തടവിലാക്കിയവരെ ഉപയോഗിച്ചാണ് ഇവിടുത്തെ കെട്ടിടങ്ങളെല്ലാം ബ്രിട്ടീഷുകാർ നി‌ർമ്മിച്ചത്.

Photo Courtesy: Ankur P

ജനറേറ്റർ

ജനറേറ്റർ

റോസ് ഐലന്റിലെ കാഴ്ചകളിലൂടെ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് തടവിലാക്കിയവരെ ഉപയോഗിച്ചാണ് ഇവിടുത്തെ കെട്ടിടങ്ങളെല്ലാം ബ്രിട്ടീഷുകാർ നി‌ർമ്മിച്ചത്.


Photo Courtesy: Ankur P

പ്രിന്റിംഗ് പ്രസ്

പ്രിന്റിംഗ് പ്രസ്

റോസ് ദ്വീപിലെ പ്രിന്റിംഗ് പ്രസ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് തടവിലാക്കിയവരെ ഉപയോഗിച്ചാണ് ഇവിടുത്തെ കെട്ടിടങ്ങളെല്ലാം ബ്രിട്ടീഷുകാർ നി‌ർമ്മിച്ചത്.

Photo Courtesy: Ankur P

ബോട്ട് ജെട്ടി

ബോട്ട് ജെട്ടി

ബോട്ട് ജെട്ടിയിൽ നിന്ന് റോസ് ദ്വീപിലേക്ക് പ്രവേശിക്കാൻ നിർച്ച കവാടം.

Photo Courtesy: Ankur P

ദ്വീ‌പിന്റെ നാശം

ദ്വീ‌പിന്റെ നാശം

1941ൽ ഉണ്ടായ ഭൂകമ്പത്തിലാണ് ഈ ദ്വീപിൽ ഉണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും തകർന്ന് പോയത്. അതിന് ശേഷമാണ് ഈ ദ്വീപ് ജപ്പാൻ കൈവശമാക്കിയത്. 1943ൽ നേതാജി സുഭാഷ് ചന്ദ്രബോസ് ഈ ദ്വീപിൽ ത്രിവർണ്ണ പതാക ഉയർത്തി.
Photo Courtesy: Stefan Krasowski

Read more about: islands andaman port blair

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...