Search
  • Follow NativePlanet
Share
» »ശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളും

ശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളും

മകര സംക്രമ നാളിൽ അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നും ശബരിമല സന്നിധാനത്തേയ്ക്ക് ആഘോഷമായി കൊണ്ടു പോകുന്നതാണ് തിരുവാഭരണ ഘോഷയാത്ര

തിരുവാഭരണ ഘോഷയാത്ര.... മകര വിളക്ക് കാലത്ത് ശബരിമലയിലെ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്....
മകര സംക്രമ നാളിൽ അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നും ശബരിമല സന്നിധാനത്തേയ്ക്ക് ആഘോഷമായി കൊണ്ടു പോകുന്ന തിരുവാഭരണ ഘോഷയാത്ര ഒരു നാടിന്‌‍റെ മാത്രമല്ല, വിശ്വാസികളുടെയും ഭക്തി നിറഞ്ഞ ആഘോഷങ്ങളിലൊന്നാണ്. പന്തളം കൊട്ടാരത്തിൽ നിന്നും മൂന്ന് വലിയ പെട്ടികളിലായി കൊണ്ടു പോകുന്ന അയ്യപ്പന്റെ ആടയാഭരണങ്ങൾ വഴിനീളെ പ്രാർഥനകളേറ്റു വാങ്ങി അയ്യപ്പ സന്നിധിയിൽ എത്തിക്കുന്ന ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുണ്ട്...അറിയാം തിരുവാഭരണ ഘോഷയാത്രയുടെ വഴികളും വിശേഷങ്ങളും

തിരുവാഭരണ ഘോഷയാത്ര

തിരുവാഭരണ ഘോഷയാത്ര

അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം മഹാരാജാവ് അയ്യപ്പന് നല്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ആടയാഭരണങ്ങളാണ് തിരുവാഭരണം. സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ഈ ആഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത്.
ഇത് മകര വിളക്ക് ദിവസം കൊട്ടാരത്തിൽ നിന്നും കാൽനടയായി ഘോഷയാത്രയുടെ അകമ്പടിയോടെ ശബരിമലയിൽ കൊണ്ടുവരുന്ന ചടങ്ങാണ് തിരുവാഭരണ ഘോഷയാത്ര എന്നറിയപ്പെടുന്നത്. മൂന്നു വലിയ പേടകങ്ങളിലായി തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ തുടങ്ങിയവയാണുള്ളത്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

പന്തളത്തു തമ്പുരാൻ അയ്യപ്പനായി പണികഴിപ്പിച്ച ആഭരണങ്ങളാണല്ലോ തിരുവാഭരണം എന്നറിയപ്പെടുന്നത്. മണികണ്ഠനായ അയ്യപ്പനെ യുവരാജാവായി അഭിഷേകം ചെയ്തതു കാണുവാൻ പന്തളം രാജാവിന് കഴിഞ്ഞിരുന്നില്ല. അതിനു പകരമായി രാജാവ് രാജകീയ വേഷത്തിൽ അയ്യപ്പനെ വർഷത്തിലൊരിക്കലെങ്കിലും കാണുവാൻ സാധിക്കണം എന്ന് അയ്യപ്പനോട് പ്രാർഥിക്കുകയുണ്ടായി. അതിനായാണ് രാജാവ് ഈ ആഭരണങ്ങൾ പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം. പന്തളത്ത് രാജാവിന് അയ്യപ്പന്റെ പിതാവിന്‌‍റെ സ്ഥാനമാകയാൽ അദ്ദേഹം ശബരിമലയ്ക്ക വന്നാൽ അയ്യപ്പൻ എഴുന്നേറ്റ് നിന്ന് വണങ്ങേണ്ടി വരുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പകരക്കാരനായി രാജപ്രതിനിധിയെയാണ് അയക്കുക.

പന്തളത്തു നിന്നും തുടങ്ങി

പന്തളത്തു നിന്നും തുടങ്ങി

ജനുവരി 13ന് പന്തളത്തു നിന്നും ആരംഭിച്ച് മതര വിളക്ക് ദിവസം അതായത് ജനുവരി 15 ന് ശബരി മലയിൽ എത്തുന്ന വിധത്തിലാണ് തിരുവാഭരണ ഘോഷയാത്ര നടക്കുന്നത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ വലിയ ക്ഷേത്രത്തിൽ എത്തിക്കുന്നതോടുകൂടി യാത്രയ്ക്ക് തുടക്കമാവും. ശ്രീകോവിലിനു മുന്നിൽ എത്തിക്കുന്ന തിരുവാഭരണം ദർശിക്കുന്നതിനും വിശ്വാസികൾക്ക് സൗകര്യമുണ്ടായിരിക്കും. പിന്നീട് പൂജകൾക്കും ചടങ്ങുകൾക്കും ശേഷം തിരുവാഭരണം പുറത്തേക്കെഴുന്നള്ളിച്ച് ഘോഷയാത്രയ്ക്ക് തുടക്കമാവും.

ശരണം വിളികളോടെ

ശരണം വിളികളോടെ

പന്തളം രാജകുടുംബത്തിന്‍റെ രാജപ്രതിനിധിയോടൊപ്പം മൂന്നു പേടകങ്ങളുമായി യാത്ര തുടങ്ങും. പരമ്പരാഗത പാതയിലൂടെയാണ് തിരുവാഭരണം കൊണ്ടുള്ള യാത്ര പോകുന്നത്. 83 കിലോമീറ്ററാണ് തിരുവാഭരണ പാതയുടെ ദൂരം. പുത്തൻമേട തിരുമുറ്റത്തു നിന്നും തുടങ്ങി കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കുളനട ദേവീ ക്ഷേത്രം, അവിടുന്ന ഉള്ളന്നൂർ വഴി പറയങ്കര ഗുരുമന്ദിത്തിലെത്തും. ഇവിടുന്ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിലെത്തും. പിന്നീട് കൂടുവെട്ടിക്കൽ, കാവുംപടി, കിടങ്ങന്നൂർ, ആറൻമുള,വഴി പുതിയകാവു ദേവീക്ഷേത്രത്തിലെത്തും.
ഇതിൽ കുളനട ദേവീ ക്ഷേത്രം, കുറിയാനിപ്പള്ളി ക്ഷേത്രം, പാമ്പാടിമണ്ണ്, പുതിയകാവു ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ തിരുവാഭരണ ദർശനം ഉണ്ടായിരിക്കും.

രണ്ടാം ദിനം

രണ്ടാം ദിനം

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിന് അയിരൂരിൽ നിന്നും തുടക്കമാവും. അയിരൂരിൽ നിന്നും ഇടപ്പാവൂർ, പേരൂർച്ചാൽ, ആയിക്കൽകുന്ന്, ഇടക്കുളം വഴി വടശേരിക്കരയിലെത്തും. യാത്ര പിന്നെയും തുടർന്ന് പ്രയാർ ക്ഷേത്രം, അവിടുന്ന് പൂവത്തുംമൂട് എത്തി യാത്ര തുടർന്ന് പെരുന്നാട് ശാസ്താ ക്ഷേത്രം,പെരുനാട് രാജേശ്വരി ഭജന മണ്ഡപം എന്നിവിടങ്ങളിലെത്തും. അന്നേ ദിവസത്തെ വിശ്രമം ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ്.

 മൂന്നാം ദിനം

മൂന്നാം ദിനം

ളാഹയിൽ നിന്നു തുടരുന്ന തിരുവാഭരണ ഘോഷയാത്ര അന്ന് തന്നെ സന്നിധാനത്തിലെത്തും. പ്ലാപ്പള്ളി, ഇലവുംകൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, വെള്ളച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി ശബരിമല സന്നിധാനത്ത് എത്തുന്ന വിധത്തിലാണ് മൂന്നാം ദിവസത്തെ യാത്ര. വൈകിട്ടോടുകൂടി ശബരീപീഠത്തിലെത്തുന്ന തിരുവാഭരണയാത്രയെ തുടർന്ന് ശരംകുത്തിയിൽ നിന്നും സ്വീകരിച്ച് സന്നിധാനത്തേയ്ക്ക് കൊണ്ടുപോകും. വൈകിട്ട് പൂജയുട സമത്ത് തിരുവാഭരണം അയ്യപ്പന് ചാർത്തി ദീപാരാധനയും തുടർന്ന് മകര ജ്യോതിയും കാണുന്നതാണ് ചടങ്ങ്. പിന്നീട് മൂന്ന് ദിവസങ്ങൾക്കു ശേഷം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.

2020 ലെ തിരുവാഭരണ ഘോഷയാത്ര

2020 ലെ തിരുവാഭരണ ഘോഷയാത്ര

മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി
2022 ലെ തിരുവാഭരണ ഘോഷയാത്രയ്ക്ക് ജനുവരി 13 ന് തുടക്കമാവും. ഘോഷയാത്ര ജനുവരി 13ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പരമ്പരാഗത പാതകളിലൂടെയാണ് യാത്ര പോകുന്നത്. 2022 ലെ മകര വിളക്ക് ജനുവരി 15നാണ്.

കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്രകരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

ശബരിമലയിലേക്ക് പോകും മുൻപേ...അറിഞ്ഞിരിക്കാം ഈ വിശ്വാസങ്ങളും ആചാരങ്ങളുംശബരിമലയിലേക്ക് പോകും മുൻപേ...അറിഞ്ഞിരിക്കാം ഈ വിശ്വാസങ്ങളും ആചാരങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X