» »യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവും

യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവും

Posted By: Anupama Rajeev

ദുര്‍ഗാ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. അസാമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നീലാചല്‍ എന്ന മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തി‌ലെ യോനി ‌പ്രതിഷ്ഠയും ആര്‍ത്തവ നാളുകളിലെ ആഘോഷവുമാണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത്.

എത്തി‌ച്ചേരാന്‍

ഗുവാഹത്തി നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് ടാക്സിയിലോ ബസിലോ ക്ഷേത്രത്തില്‍ എത്തിച്ചേരാം. റെയി‌‌‌‌‌ല്‍വേ സ്റ്റേഷനും വിമാനത്താവളവും ഗുവാഹത്തിയില്‍ ഉള്ളതിനാല്‍ ഇന്ത്യയിലെ ഏത് ഭാഗത്ത് നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.

വ്യത്യസ്തമായ ചില ശിവലിംഗങ്ങള്‍

കൂടുതൽ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം

01. യോനി പ്രതിഷ്ഠയുള്ള ക്ഷേത്രം

01. യോനി പ്രതിഷ്ഠയുള്ള ക്ഷേത്രം

കാമാഖ്യ ദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ചെറിയ ഒരു ഗുഹയ്ക്കുള്ളി‌ലെ ഒരു കല്ലിനേയാണ് യോനിയായി സങ്കല്‍പ്പിച്ചിരിക്കുന്നത്.

Photo Courtesy: Raymond Bucko, SJ

02. താന്ത്രിക ആരാധന കേന്ദ്രം

02. താന്ത്രിക ആരാധന കേന്ദ്രം

താന്ത്രികാരാധനയുടെ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ചുവ‌ന്ന പൂക്കളും ചുവന്ന ചാന്തുമാണ് ഇവിടെ പൂജയ്ക്ക് ഉപയോഗിക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അസമീസുകള്‍ മാത്രമല്ലാ ഇന്ത്യയ്ക്ക് അകത്ത് നിന്നും അയല്‍ രാജ്യങ്ങളായ നേ‌പ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവിടെ ആളുകള്‍ എത്താറുണ്ട്.

Photo Courtesy: Subhashish Panigrahi -

03. ആര്‍ത്തവ നാളുകളിലെ ആഘോഷം

03. ആര്‍ത്തവ നാളുകളിലെ ആഘോഷം

കാമാ‌ഖ്യ ദേവിയുടെ ആര്‍ത്തവ നാളുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സമയത്താണ് ഇവിടെ ആഘോഷം നടത്തപ്പെടുന്നത്. അമ്പുബാച്ചി മേള എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്.
Photo Courtesy: Subhashish Panigrahi

04. ആഘോഷം പുറത്ത്

04. ആഘോഷം പുറത്ത്

ദേവിയുടെ ആര്‍ത്തവ സമയമായതിനാല്‍ ഈ സമയം ക്ഷേത്രം അടച്ചിടും. ക്ഷേത്രത്തിന് പുറത്താണ് ആഘോഷങ്ങള്‍ നടക്കുക.

Photo Courtesy: Ankur Jyoti Das

05. അമ്പുബാച്ചി മേള

05. അമ്പുബാച്ചി മേള

അമ്പുബാച്ചി മേളയ്ക്ക് നിരവധി സന്യസിമാര്‍ എത്താറുണ്ട്. അതിനാല്‍ തന്നെ കുഭമേളയോട് ഈ ആഘോഷം ഉപമിക്കാവുന്നതാണ്. പൂജകള്‍ നിര്‍ത്തിവച്ച് അടച്ചിട്ട ക്ഷേത്രം ഉത്സവത്തിന്റെ നാലാം ദിവസമാണ് തുറക്കപ്പെടുന്നത്. പിന്നീട് പൂജകള്‍ ആരംഭിക്കും. വിശദമായി വായിക്കാം

Photo Courtesy: shyamal baruah

06. ചുവപ്പിന്റെ ആഘോഷം

06. ചുവപ്പിന്റെ ആഘോഷം

ഇവിടെ എത്തുന്ന ഭക്തര്‍ക്കെല്ലാം ചെറിയ കഷണം ചുവന്ന തുണി വിതരണം ചെയ്യുക പതിവാണ്. ദേവിയുടെ ആര്‍ത്തവ രക്തം സൂചിപ്പിക്കാനാണ് ചുവന്ന തുണി നല്‍കുന്നത്. ഈ തുണി സൂക്ഷിച്ചാല്‍ ആ വര്‍ഷം അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.
Photo Courtesy: Raymond Bucko, SJ

07. മൃഗ ബലി

07. മൃഗ ബലി

മൃഗബലി ഇന്ത്യയില്‍ മൃഗബലി നടക്കാറുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ആണ്‍മൃഗങ്ങളെ മാത്രമേ ഇവിടെ ബലിയര്‍പ്പിക്കാറുള്ളു.
Photo Courtesy: Deeporaj

08. തകര്‍ക്കപ്പെട്ട ക്ഷേത്രം

08. തകര്‍ക്കപ്പെട്ട ക്ഷേത്രം

പതിനാറാം നൂറ്റാണ്ടില്‍ തക‌ര്‍ക്കപ്പെട്ടതാണ് ഈ ക്ഷേത്രം. കൂച്ച് ബിഹാറിലെ രാജാവായ നര നാരയണ ‌രാജാവാണ് ഈ ക്ഷേത്രം പുതു‌‌ക്കി നിര്‍മ്മിച്ചത്.
Photo Courtesy: Kunal Dalui

09. ഐ‌തിഹ്യം

09. ഐ‌തിഹ്യം

ശിവ പത്നിയായ സതി ദേവിയുടെ പിതാവാണ് ദക്ഷന്‍. ദക്ഷന് ശി‌വനോട് ഒരു അനിഷ്ഠം ഉണ്ടായിരുന്നു. അതിനാല്‍ ദക്ഷന്‍ ഒരു യാഗം നട‌ത്താന്‍ തീരുമാനിച്ചപ്പോള്‍ സതിയെ അറിയിച്ചില്ല. എങ്കിലും പിതാവ് നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ ശിവനേയും കൂട്ടി സതി യാത്ര ചെയ്തു.

Photo Courtesy: chandrashekharbasumatary

10. അപമാനിക്കപ്പെട്ട ശിവന്‍

10. അപമാനിക്കപ്പെട്ട ശിവന്‍

എന്നാല്‍ യാഗവേദിയില്‍ എത്തിയ ശി‌വനേയും സതിയേയും യക്ഷന്‍ അപമാനി‌ച്ച് വിടുകയാ‌യിരുന്നു. ഇതില്‍ മനം നൊന്ത് സതി യാഗാഗ്നിയില്‍ എടുത്ത് ചാടി. ഇതില്‍ കലിപൂണ്ട ശിവന്‍ സതിദേവിയുടെ മൃതദേ‌ഹവുമായി ശിവ തണ്ഡവം ആടി.
Photo Courtesy: Unknownwikidata:Q4233718

11. ശക്തിപീഠങ്ങള്‍

11. ശക്തിപീഠങ്ങള്‍

ഇത് ലോകത്തിന് ആപത്താണെന്ന് മനസിലാക്കിയ വിഷ്ണു സതിയുടെ മൃതദേഹം സുദര്‍ശന ചക്രം ഉപയോഗിച്ച് ഭാഗിച്ചു. ഇ‌ത് ലോകത്തിന്റെ പ‌ല ഭാഗത്തായി വന്ന് പതി‌ച്ചു. ഈ സ്ഥലങ്ങളാണ് ശക്തിപീ‌‌‌‌ഠങ്ങള്‍ എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Sripat Srikhanda

12. യോനി ഭാഗം

12. യോനി ഭാഗം

ദേവിയുടെ യോനി ഭാഗം വന്ന് വീണ സ്ഥലം കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് എന്നാണ് വിശ്വാസം‌. അതിനാലാണ് ഇവിടെ യോനി പ്രതിഷ്ഠിച്ചത്.

Photo Courtesy: Khương Việt Hà

Read more about: assam temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...