Search
  • Follow NativePlanet
Share
» »നാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകം

നാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകം

അത്ഭുതങ്ങളും നിഗൂഢതകളും ഒളിപ്പിച്ചുവെക്കുന്ന നാടാണ് ഹിമാചല്‍ പ്രദേശ്. മഞ്ഞുമൂടിക്കിടക്കുന്ന താഴ്വരകള്‍ ഒളിച്ച വച്ചിരിക്കുന്ന കാഴ്ചകള്‍ കണ്ടുതീര്‍ക്കണമെങ്കില്‍ ഒരു ജന്മം പോരാതെ വരും! ഇത്തരത്തിലുള്ള നിരവധി ഇടങ്ങള്‍ ഹിമാചലില്‍ കാണാം. അതിലൊന്നാണ് സെരോല്‍സര്‍ തടാകം. നിഗൂഢതകളും അത്ഭുതങ്ങളും ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ തടാകത്തെക്കുറിച്ച് നിരവധി കഥകളുണ്ട്.

സെരോല്‍സര്‍ തടാകം

സെരോല്‍സര്‍ തടാകം

ഹിമാചല്‍ പ്രദേശിലെ കാഴ്ചകളും യാത്രകളും ഇഷ്ടപ്പെടുന്നവര്‍ അല്പം ബുദ്ധിമുട്ടിയാണെങ്കിലും പോയി കണ്ടിരിക്കേണ്ട സ്ഥലമാണ് സെരോല്‍സര്‍ തടാകം. പൈന്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഇരുണ്ട കാടിനുള്ളിലൂടെ ചെന്നെത്തുന്ന ഇവിടം അഭൗമീകമായ സൗന്ദര്യമാണ് മുന്നില്‍ നിറയ്ക്കുന്നത്. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ സെരാജ് താഴ്‌വരയിൽ 10,496 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന സെറോൾസർ തടാകം വിവരിച്ചാല്‍ തീരാത്തത്രയും കഥകളും പ്രത്യേകതകളുമുണ്ട്.

3199 മീറ്റർ ഉയരത്തില്‍

3199 മീറ്റർ ഉയരത്തില്‍

സമുദ്ര നിരപ്പില്‍ നിന്നും 3199 മീറ്റർ ഉയരത്തിലാണ് സെറോൾസർ തടാകം സ്ഥിതി ചെയ്യുന്നത്. ആൽപൈൻ വനങ്ങളുടെ കട്ടിയുള്ള സസ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടെ അവയുടെ ഇരുണ്ട നിഴല്‍ തടാകത്തിലെ ജവത്തില്‍ തെളിയുന്നത് മനോഹരമായ ദൃശ്യമാണ്.

ജല സ്ഫടികം പോലെ

ജല സ്ഫടികം പോലെ

തടാകത്തിലെ ജലം സ്ഫടികം പോലെ തെളിഞ്ഞതാണ്. എല്ലായ്പ്പോഴും ഇത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതു സംബന്ധിച്ച് ഒരു വിശ്വാസം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കാടുകള്‍ക്കു ന‌ടുവിലായി സ്ഥിതി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും തടാകത്തിലേക്ക് ഇലകള്‍ വീഴുവാനുള്ള സാഹചര്യമുണ്ട്. അങ്ങവെ വീഴുന്ന മാത്രയില് തന്നെ ഇവി‌ടുള്ള പക്ഷികള്‍ ആ ഇല തടാകത്തില്‍ നിന്നും കൊത്തിയെടുത്ത് മാറ്റുമത്രെ. അങ്ങനെ എല്ലായ്പ്പോഴും തടാകം കരടും കരിയിലകളും ഒന്നുമില്ലാതെ ശുദ്ധമായി കിടക്കുന്നു എന്നാണ് വിശ്വാസം. മാത്രമല്ല, തടാകത്തിലെ വെള്ളത്തിമ് ഔഷധ ഗുണങ്ങളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ബുദ്ധി നാഗിനിയും തടാകവും

ബുദ്ധി നാഗിനിയും തടാകവും

ഇവിടുത്തെ വിശ്വാസങ്ങള്‍ അനുസരിച്ച് തടാകത്തില്‍ ബുദ്ധി നാഗിനി ദൈവം വസിക്കുന്നു എന്നാണ് വിശ്വാസം. തടാകം വളരെ ആഴമുള്ളതാണെന്നും ബുധി നാഗിൻ തന്നെ തടാകത്തിന്റെ അടിഭാഗത്തുള്ള ഒരു സ്വർണ്ണ കൊട്ടാരത്തിലാണ് താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു. തടാകത്തിന്റെ ഒരു വശത്ത് ബുദ്ധ നാഗിനിയുടെ ഒരു ചെറിയ ക്ഷേത്രം കാണാന്‍ സാധിക്കും. ഭക്തർ ആരാധിക്കുകയും ദേവന് നെയ്യ് അർപ്പിക്കുകയും ചെയ്യുന്നു.

 ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ഹിമാചലിലെ എല്ലാ നാഗദൈവങ്ങളുടെയും അമ്മയായ ബുധി നാഗിന്റെ വസതിയാണ് ഈ തടാകം എന്നാണ് വിശ്വാസം. ഷെഷ്നാഗ്, കമ്രുനാഗ്, ഗുണ്ടനാഗ്, മഹുനാഗ് എന്നിങ്ങനെ എല്ലാ നാഗങ്ങളുടെയും മാതാവാണ് ബുദ്ധി നാഗ്. ഒരിക്കല്‍ അടുത്തുള്ള ഗ്രാമത്തില്‍ നിന്നും ഒരു ബ്രാഹ്മണന്‍ ഇവിടെയെത്തി. തടാകത്തിനു കരയിലൂടെ നടക്കുമ്പോള്‍ അദ്ദേഹം കാല്‍ വഴുതി ആഴത്തിലേക്ക് വീണു. എന്തെങ്കിലും സംഭവിക്കുന്നതിനു മുന്‍പ് ബുദ്ധി നാഗി എത്തുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. കൂടാതെ തന്റെ സ്വര്‍ണ്ണക്കൊട്ടാരത്തില്‍ താമസിക്കുവാനുള്ള അനുമതിയും നാദി അയാള്‍ക്കു നല്കി. അങ്ങനെ അവിടെ എല്ലാ സുഖങ്ങളിലും ജീവിച്ചു 3 വര്‍ഷമായപ്പോള്‍ ബ്രാഹ്മമണന് വീട്ടില്‍ പോകണമെന്ന തോന്നല്‍ കലശലായി. അദ്ദേഹം ഇക്കാര്യം ബുദ്ധി നാഗിയെ അറിയിച്ചപ്പോള്‍ അവര്‍ അനുമതി നല്കുകയും എന്നാല്‍ ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന കാര്യം പുറത്തുപറയരുത് എന്ന് കല്പിക്കുകയും ചെയ്തു. അങ്ങനെ നാട്ടിലെത്തിയ അദ്ദേഹത്തെ കണ്ടപ്പോള്‍ വീട്ടുകാര്‍ അത്ഭുതപ്പെടുകയും എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും ചെയ്തു. ആദ്യമാദ്യം ചോദ്യങ്ങളില്‍ നിന്നും ബ്രാഹ്മണന്‍ ഒഴിഞ്ഞു മാറിയെങ്കിലും അവസാനം അടുത്ത ബന്ധുക്കളോട് താന്‍ എവിടെയായിരുന്നു എന്ന കാര്യം വെളിപ്പെടുത്തി. പറഞ്ഞു കഴിഞ്ഞ ഉടനേ അദ്ദേഹം മരിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം അറിയുവാന്‍ വേണ്ടി അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം തടാകത്തിലേക്ക് പോയെങ്കിലും വഴിയില്‍ അപകടത്തില്‍ പെട്ട് അവര്‍ മരിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരെങ്കിലും തടാകത്തിലേക്ക് പോകുവാനിറങ്ങിയാല്‍ മരണപ്പെടുമെന്നും അത് ബുദ്ധി നാഗിനിയുടെ ശാപമാണെന്നുമാണ് വിശ്വാസം.

തടാകത്തിലിറങ്ങില്ല

തടാകത്തിലിറങ്ങില്ല

ഇന്നും ഇവിടെ എത്തുന്ന ആരും തടാകത്തിലിറങ്ങുന്നത് ദേവിക്ക് ഇഷ്ടമല്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാധാരണ സമയങ്ങളില്‍ തടാകത്തിലിറങ്ങുവാനോ തണുപ്പു കാലത്ത് വെള്ളം ഉറഞ്ഞു നില്‍ക്കുമ്പോള്‍ അതിനു മുകളില്‍ നില്‍ക്കുവാനോ ആരെയും അനുവദിക്കില്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നത് പ്രദേശവാസികള്‍ അവരെ അപമാനിക്കുന്നതിനു തുല്യമായാണ് കണക്കാക്കുന്നത്.

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

 സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ശൈത്യകാലത്ത്, സെറോൾസറിന് 5 മുതല്‍ 8 അടി വരെ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു. വേനൽക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം . ഈ സ്ഥലം സന്ദർശിക്കുന്ന ആളുകൾ അവര്‍ക്കാവശ്യമായ ഭക്ഷണവും ആവശ്യമായ കമ്പിളി വസ്ത്രങ്ങളുമായി വരേണ്ടതാണ്. നിർദ്ദേശിക്കുന്നു. സന്ദർശകർക്ക് താമസസൗകര്യമൊരുക്കുന്നതിനായി ഇപ്പോൾ ചെറിയ വിശ്രമ കേന്ദ്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. അതിരാവിലെ ആരംഭിച്ചാൽ കുളുവിൽ നിന്നുള്ള ഏകദിന യാത്രയായി ഈ സ്ഥലം സന്ദർശിക്കാം.

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കുളുവിൽ നിന്ന് 78 കിലോമീറ്ററും മണ്ഡിയിൽ നിന്ന് 84 കിലോമീറ്ററും, ബഞ്ചറിൽ നിന്ന് 25 കിലോമീറ്ററും ആണ് സെരോല്‍സര്‍ തടാകത്തിലേക്കുള്ള ദൂരം. ഷോജയിൽ നിന്ന് 10 കിലോമീറ്റർ അകലെമേയുള്ളു തടാകത്തിലേക്ക്, ജലോറി ചുരത്തിൽ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ഷോജയിൽ നിന്നും ജലോരി ചുരത്തിൽ നിന്നും ഇവിടേക്ക് പാതയുണ്ട്. ജലോരി പാസില്‍ നിന്നും നടന്നാണ് ഇവിടേക്ക് എത്തേണ്ടത്.

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും<br />വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X