Search
  • Follow NativePlanet
Share
» »നമുക്ക് ദ്വീപുകളിൽ പോയി രാപ്പാർക്കാം

നമുക്ക് ദ്വീപുകളിൽ പോയി രാപ്പാർക്കാം

By Maneesh

നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്തെയാണല്ലോ ദ്വീപുകൾ എന്ന് പറയുന്നത്. ഇന്ത്യയെന്ന വിശാല രാജ്യത്തെക്കുറിച്ച് വിശാലമായി അങ്ങ് ചിന്തിച്ചാൽ നമുക്കാകെ രണ്ട് ദ്വീപ് സമൂഹങ്ങളാണ് ആ‌ൻഡമാൻ നിക്കോബാറും, ലക്ഷദ്വീപും. ഈ ദ്വീപ് സമൂഹം എന്ന് പറഞ്ഞാൽ തന്നെ മനസിലാക്കാല്ലോ ഒന്നിൽ കൂടുതൽ ദ്വീപുകൾ അങ്ങനെ കിടക്കുകയാണ് കടലിൽ കൂണുമുളച്ചത് പോലെ.

എന്നാൽ ദ്വീപുകൾ എന്ന പേരിൽ ഈ ദ്വീപുകൾ അല്ലാതെ വേറേക്കുറേ ദ്വീപുകളും നമുക്കുണ്ട്. എന്നാൽ അവയൊന്നും മേൽപ്പറഞ്ഞ ദ്വീപുകളേ പോലെ അത്രയ്ക്ക് അങ്ങ് ആഢ്യത്തമുള്ള ദ്വീപുകളൊന്നുമല്ല. നദികൾക്കും തടാകങ്ങൾക്കും നടുവിലായി ഉയർന്ന് നിൽക്കുന്ന ചെറുദ്വീപുകൾ. നമുക്ക് അതിനെ തുരുത്തെന്നും വിശേഷിപ്പിക്കാം.

ഈ പറഞ്ഞ് വരുന്നത്, നമ്മുക്ക് പോകാൻ പറ്റുന്ന ചില വ്യത്യസ്ത സ്ഥലങ്ങളേക്കുറിച്ചാണ്. വ്യത്യസ്തമെന്ന് പറഞാൽ ചില ദ്വീപുകൾ തന്നെ. രസകരമായ ചില ദ്വീപുകളിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ?

അപ്പോൾ നിങ്ങൾ നിങ്ങളൂടെ ആ സ‌ൺഗ്ലാസ് എടുത്തോളൂ, പിന്നെ ബീച്ചിൽ പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളും, നമ്മൾ അടിച്ച് പൊളിക്കാൻ പോകുവാ...

വൈപ്പി‌ൻ തുരുത്ത്

വൈപ്പി‌ൻ തുരുത്ത്

കേരളത്തിലാണെങ്കിൽ അധികം ചിലവില്ലാതെ പോകാൻ പറ്റുന്ന ദ്വീപാണ് വൈപ്പിൻ തുരുത്ത്. കൊച്ചിയിലാണ് വൈപ്പിൻ തുരുത്ത് സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള നിരവധി നിർമ്മിതികൾ കൊണ്ട് സമ്പന്നമാണ് ഈ ദ്വീപ്.

Photo Courtesy: Arnab J Deka

ബട്ടർഫ്ലൈ അയലൻഡ്, ഗോവ

ബട്ടർഫ്ലൈ അയലൻഡ്, ഗോവ

ഗോവൻ ആഘോഷം എന്നാൽ എപ്പോഴും ബീച്ചിൽ തന്നെയു‌ള്ള ആഘോഷമാണെന്ന് കരുതെണ്ട. ഗോവയിലും ആഘോഷിക്കാൻ ഒരു ദ്വീപുണ്ട്. അധികം പേരൊന്നും കേട്ടിട്ടില്ലാത്ത ഒരു കൊച്ചു ദ്വീപ്. ബട്ടർഫ്ലൈ അയലൻഡ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. പാലോലെം ബീച്ചിൽ നിന്ന് ബോട്ടിൽ ഈ തുരുത്തിലേക്ക് വരാം. ഡോൾഫിനുകളെ കാണാൻ പറ്റിയ സ്ഥലമാണ് ഈ ബീച്ച്.

Photo Courtesy: Gili Chupak

നേത്രാണി അയലൻഡ്

നേത്രാണി അയലൻഡ്

അറബിക്കടലി‌ൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ച് ദ്വീപിനേക്കുറിച്ചും അധികം ആളുകൾക്ക് അറിയില്ല. കർണാടകയിലെ മുരുഡേശ്വരയിൽ നിന്ന് 9 നോട്ടിക്കൽ മൈൽ അകലേയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പീജിയൻ അയലൻഡ് എന്നും ഈ ദ്വീപ് അറിയപ്പെടുന്നുണ്ട്.

Photo Courtesy: Chetansv

രാമേശ്വരം

രാമേശ്വരം

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്കിലാണ് രാമേശ്വരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് രാമേശ്വരം. പ്രശസ്തമായ പാമ്പാൻപാലത്തിലൂടെയാണ് രാമേശ്വരത്തിലേക്ക് പോകുന്നത്.

Photo Courtesy: tn.nic

പവിത്രമായ ദ്വീപുകൾ

പവിത്രമായ ദ്വീപുകൾ

കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ദ്വീപുകളെ പവിത്രമായ ദ്വീപുകൾ എന്നാണ് അറിയപ്പെടുന്നത്. ശ്രീരംഗപട്ടണം, ശിവാനസമുദ്ര, ശ്രീരംഗം എന്നീ സ്ഥലങ്ങളിലാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ആദി രംഗ, മധ്യ രംഗ, അന്ത്യ രംഗ എന്നിങ്ങനെയാണ് ഈ ദ്വീപുകൾ അറിയപ്പെടുന്നത്. ഇവയിൽ ശ്രീരംഗം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്. മറ്റ് രണ്ടും കർണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rockuzz

ആൻഡമാൻ നിക്കോബാർ

ആൻഡമാൻ നിക്കോബാർ

ദ്വീപുകളുടെ പൂരപ്പറമ്പാണ് ആൻഡമാനി‌ൽ ഒന്നും രണ്ടൊന്നുമല്ല. ഏകദേശം 572 ദ്വീപുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. നീണ്ട ലീവെടുത്തെ ഈ ദ്വീപിൽ സന്ദർശിക്കാൻ കഴിയു. കാരണം കാണാൻ കാഴ്ചകൾ നിരവധിയാണ്. ഹാവ്‌ലോക്ക് ദ്വീപും, വൈപ്പെർ ദ്വീപുമാണ് ഇവയിൽ പ്രശസ്തം.
Photo Courtesy: Venkatesh K

ലക്ഷ ദ്വീപ്

ലക്ഷ ദ്വീപ്

36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. കേരളത്തിൽ ഉള്ളവർക്ക് എളുപ്പം പോകാൻ കഴിയുന്ന ദ്വീപാണ് ഇത്. എളുപ്പം പോകാം എന്ന് പറയുമ്പോൾ നീന്തിച്ചെല്ലാം എന്നൊന്നും കരുതരുത്.

Photo Courtesy: Lenish Namath

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X