Search
  • Follow NativePlanet
Share
» »സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

സഞ്ചാരികൾ ഇനിയും ചെന്നു കയറിയിട്ടില്ലാത്ത ഇടങ്ങള്‍ കൊണ്ട് സമ്പന്നമായ നാടാണ് ഹിമാചൽ പ്രദേശ്. പുറംനാട്ടുകാരെ കണ്ടിട്ടില്ലാത്ത ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളും ഒക്കെയായി ചെന്നുകയറുവാൻ പ്രയാസമുള്ള ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. മഞ്ഞുമൂടി പുറംലോകത്തു നിന്നും വേർപെട്ടു കിടക്കുന്ന ഇത്തരം സ്വര്‍ഗ്ഗസമാനമായ ഇടങ്ങളിൽ ഒന്നാണ് ഷോജ. ഷിംലയ്ക്കും കുളുവിനും ഇടയിലായി കിടക്കുന്ന ഷോജയെന്ന ഹിമാലയൻ സ്വർഗ്ഗത്തിന്റെ വിശേഷങ്ങൾ

കാണാമറയത്തെ സ്വര്‍ഗ്ഗം

കാണാമറയത്തെ സ്വര്‍ഗ്ഗം

ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ. കുളുവും മണാലിയും ഷിംലയുമൊന്നും പോലെ സഞ്ചാരികൾക്കിടയിൽ അത്ര കേട്ടുകേൾവിയില്ലാത്ത ഇടമാണ് ഷോജ. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളും ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങളും ദേവദാരു മരങ്ങളും പാറക്കൂട്ടങ്ങളും കുത്തിയൊലിച്ച് പാറക്കെട്ടിലൂടെ ഇറങ്ങുന്ന ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ഷോജയുടെ പ്രത്യേകത.

PC: Ankitwadhwa10

ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം

ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം

ഒറ്റ കാഴ്ചയിൽ പച്ചപരവതാനി വിരിച്ചതുപോലെ തോന്നിക്കുന്ന ഇവിടം പ്രശസ്തമായ ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം കൂടിയാണ്. അറ്റമില്ലാതെ കിടക്കുന്ന പച്ചപ്പാണ് ഇതിൻരെ മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്ന്‌ 2368 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്.

PC: Travelling Slacker

വാട്ടർഫാൾ പോയന്റ്

വാട്ടർഫാൾ പോയന്റ്

ഷോ‍ജയിലെ ഏറ്റവും പ്രശസ്തമായ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് വാട്ടർഫാൾ പോയന്റ്. കാടിനു നടുവിൽ നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരിടത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

PC: Sumeet Jain

ജലോരി പാസ്

ഹിമാചൽ പ്രേദശിലെ പ്രശസ്തമായ മലയിടുക്കുകളിൽ ഒന്നാണ് ജലോരി പാസ്. സമുദ്ര നിരപ്പിൽ നിന്നും 3134 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സെറാജ് വാലിയോട് ചേർന്നാണുള്ളത്. ഒന്നു രണ്ടു മണിക്കൂർ സമയമാണ് ഇവിടെ എത്താനായി നടക്കേണ്ടത്. ഇതിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ലോകം മുഴുവനും കാൽച്ചുവട്ടിലാക്കിയ ഒരനുഭവമായിരിക്കും ഇവിടെ നിന്നാൽ ലഭിക്കുക.

സരോൽസാർ തടാകം

തിങ്ങിനിറഞ്ഞു വളരുന്ന ഓക്ക് മരങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു തടാകമാണ് സരോൽസാർ തടാകം. ഇവിടുത്തെ ജലോരി ചുരത്തില്‍ നിന്ന്‌ അഞ്ച് കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ഇവിടുള്ളവർ ആരാധിക്കുന്ന ബുധി നാഗിൻ ദേവിയുടെ ഒരു ചെറിയ ക്ഷേത്രവും ഇതിനു സമീപത്തായി കാണാം.

രഘുപൂർ കോട്ട

രഘുപൂർ കോട്ട

ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപെടുവാനായി മാണ്ടി രാജാക്കന്മാർ നിർമ്മിച്ച കോട്ടയാണ് രഘുപൂർ കോട്ട. ഷോജയിലെ ഏക ചരിത്ര സ്മാരകം കൂടിയാണിത്. വലിയ കിടങ്ങുകളും മീനുകള്‍ വളരുന്ന കുളവും കോട്ടയുടെ പ്രത്യേകതകളാണ്‌. ഇതിൻരെ മുകളിൽ നിന്നും തീർഥൻ വാലിയുടെ കാഴ്ചകൾ കാണാം..

PC: Nathan Pratyksh Khanna

തീർഥൻ താഴ്വര

ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗമായ തീർഥൻ താഴ്വരയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. നദിയിൽ നിന്നും ചൂണ്ടയിടലാണ് ഇവിടെ എത്തുന്നവരുടെ പ്രധാന വിനോദം.

സന്ദർശിക്കുവാൻ പറ്റിയ സമയം

മിതമായ കാലാവസ്ഥയായിതിനാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാം. എങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമായിരിക്കും ഏറ്റവും യോജിച്ചത്.

 എവിടെയാണിത്

എവിടെയാണിത്

കുളുവിനും ഷിംലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഷോജ കുളുവിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിക്കപ്പോഴും ഹിമാചലിലെത്തുന്ന സഞ്ചാരികൾ കുളുവും മണാലിയും പാർവ്വതി വാലിയും കസോളും ബാരറ്റും ഒക്കെ കണ്ട് അറിയാതെ ഷോജ വിട്ടുപോകാറുണ്ട്. എന്നാൽ ഈ സ്ഥലത്തെ അറിഞ്ഞതിനു ശേഷം ഇവിടെ പോയില്ല എന്നുണ്ടെങ്കിൽ അത് വലിയ നഷ്ടമായിരിക്കും.

എത്തിച്ചേരുവാന്‍

കുളുവിൽ നിന്നും ഇവിടെ എത്തിച്ചേരുവാൻ എളുപ്പമാണ്. മിക്ക സമയത്തും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്. ട്രെയിനിനു വരുവാനാണ് താല്പര്യമെങ്കിൽ ജോഗീന്ദർ നദർ റെയിൽവേ സ്റ്റേഷനാണ് സമീപത്തുള്ളത്. . 164 കിലോമീറ്ററാണ്‌ ഷോജയിൽ നിന്നും ഇവിടേക്ക്. ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം കുളു മണാലി എയര്‍പോര്‍ട്ടാണ്‌. ഇത്‌ ഭുണ്ടാര്‍ എയര്‍പോര്‍ട്ടെന്നും അറിയപ്പെടുന്നു. ഷോജയില്‍ നിന്ന്‌ 80 കിലോമീറ്റര്‍ അകലെയാണ്‌ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്‌.

ഇന്ത്യയിലെ മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിൻ, വിമാന സർവ്വീസുകൾ ലഭ്യമാണ്.

ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍

ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

ഒളിഞ്ഞിരിക്കുന്ന അസുരന്‍കുണ്ട് മുതൽ തുടങ്ങുകയാണ് തൃശൂർ കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more