» »മനസ്സിനെ തണുപ്പിക്കാന്‍ ചെറു യാത്രകള്‍

മനസ്സിനെ തണുപ്പിക്കാന്‍ ചെറു യാത്രകള്‍

Written By: Elizabath

റോഡ് ട്രിപ്പുകള്‍ ആഗ്രഹിക്കാക്കവര്‍ ആരും കാണില്ല. കാറ്റിനെയും മരങ്ങളെയും പിന്നിലാക്കിക്കൊണ്ടുള്ള യാത്രകള്‍ തരുന്ന സ്വാതന്ത്രവും സന്തോഷവും മറ്റൊന്നിനും നല്കാന്‍ സാധിക്കില്ല.
ഒഫീസും ജോലിത്തിരക്കുകളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് ഇതുവരെ തോന്നിയില്ലേ.. കുറച്ചു ദിവസങ്ങള്‍ മാത്രം അവധി കിട്ടുമ്പോള്‍ കിടിലന്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്താലോ... സന്തോഷത്തിലേക്കുള്ള യാത്രയ്ക്ക് പറ്റിയ കുറച്ച് അടിപൊളി റൂട്ടുകള്‍ പരിചയപ്പെടാം...

അനന്ത്‌നാഗ് മുതല്‍ പഹല്‍ഗാം വരെ

അനന്ത്‌നാഗ് മുതല്‍ പഹല്‍ഗാം വരെ

കാശ്മീരിന്റെ ഭംഗി ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്കായുള്ളതാണ് അനന്ത്‌നാഗ് മുതല്‍ പഹല്‍ഗാം വരെ 40 കിലോമീറ്റര്‍ നീളമുള്ള യാത്ര. ഒരു ക്യാനവാസില്‍ വരച്ച ചിത്രങ്ങള്‍ പോലെ മനോഹരമായ റോഡുകളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങളും പച്ചക്കാടുകളും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.

PC: Kreativeart

മൈസൂരില്‍ നിന്നും കൂനൂരിലേക്ക

മൈസൂരില്‍ നിന്നും കൂനൂരിലേക്ക

മൈസൂരില്‍ നിന്നും കൂനൂരിലേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം ഇതിന്റെ റൂട്ടാണ്. ഊട്ടി വഴിയുള്ള യാത്രയില്‍ ഡബിള്‍ ബോണസാണ് ലഭിക്കുന്നത്. മൈസൂരിന്റെ പ്രതാപവും കൊട്ടാരവും കണ്ട് കൂനൂരിന്റെ ഭംഗിയിലേക്കുള്ള യാത്ര ഏറെ മനോഹരമായിരിക്കും എന്നതില്‍ സംശയമില്ല.

PC: Thangaraj Kumaravel

അഹമ്മദാബാദ് മുതല്‍ കച്ച് വരെ

അഹമ്മദാബാദ് മുതല്‍ കച്ച് വരെ

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേകതള്‍ ധാരാളമുള്ള സ്ഥലമാണ് ഗുജറാത്ത്. സംസ്‌കാരങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കിടയിലൂടെയുള്ള യാത്ര ആദ്യാവസാനം അടിപൊളി ആയിരിക്കും എന്നതില്‍ സംശയമില്ല.

PC: Unknown

ബെംഗളുരുവിന്റെ തിരക്കില്‍ നിന്നും ചിക്കമംഗളുരുവിലേക്ക്

ബെംഗളുരുവിന്റെ തിരക്കില്‍ നിന്നും ചിക്കമംഗളുരുവിലേക്ക്

കര്‍ണ്ണാടകയില്‍ നിന്നും നടത്താന്‍ കഴിയുയ്യ യാത്രകളില്‍ ഏറ്റവും ഭംഗിയുള്ള ഒന്നാണ് ബെംഗളുരുവില്‍ നിന്നും ചിക്കമംഗളുരുവിലേക്കുള്ളത്. ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കാന്‍ തോന്നാത്തവിധം എത്രയും പെട്ടന്ന് എത്താന്‍ വിളിച്ചുകൊണ്ടിരിക്കുന്ന ചിക്കമംഗളൂര്‍ ആരെയും കൊതിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

PC: prashantby

ദല്‍ഹൗസി ടു കില്ലാര്‍

ദല്‍ഹൗസി ടു കില്ലാര്‍

ഹിമാലയത്തിന്റെ സൗന്ദര്യം കൂടൂതല്‍ അറിയാന്‍ താല്പര്യമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് ദല്‍ഹൗസിയില്‍ നിന്നും കില്ലാറിലേക്കുള്ള യാത്ര. ഓരോ കോണിലും തെളിയുന്ന കാഴ്ചകളും ഒരിക്കലും മറക്കാനിടയില്ലാത്ത ദൃശ്യങ്ങളുമാണ് ഈ യാത്ര നല്കുന്നത്.

PC: Nikhil.m.sharma