Search
  • Follow NativePlanet
Share
» »സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍:സിന്ധു നദിക്കുള്ള ആദരവ്, ലേയിലെ ഏറ്റവും വലിയ ആഘോഷം...!!

സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍:സിന്ധു നദിക്കുള്ള ആദരവ്, ലേയിലെ ഏറ്റവും വലിയ ആഘോഷം...!!

ലേയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി അടയാളപ്പെടുത്തുന്ന ദിവസങ്ങളാണ് സിന്ധു ദര്‍ശന്‍ ഫെസ്റ്റിവലിന്റേത്.

സാധാരണ അത്രയും പരിചിതമല്ലാത്ത ഭൂപ്രകൃതിയും ജീവിതരീതിയും ആഘോഷങ്ങളും ലേയുടെ പ്രത്യേകതയാണ്. ലേയുടെ പ്രത്യേകതകളിലേക്ക് സഞ്ചാരികളെ കൈപിടിച്ചെത്തിക്കുന്ന മറ്റൊന്നു കൂടിയുണ്ട്...ഇവിടുത്തെ സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍. ലേയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി അടയാളപ്പെടുത്തുന്ന ദിവസങ്ങളാണ് ഈ ഫെസ്റ്റിവലിന്‍റേത്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിൽ 'സിന്ധു' എന്ന് വിളിക്കപ്പെടുന്ന താഴ്‌വരയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ ബഹുമാനാർത്ഥം ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. ല‍ഡാക്കിലെ മണ്‍സൂണ്‍റ വരവ് പ്രഘോഷിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.

സിന്ധു നദിയോടുള്ള ആദരവായി

സിന്ധു നദിയോടുള്ള ആദരവായി

പ്രദേശത്തെ ചുറ്റിയൊഴുകുന്ന സിന്ധു നദിയോടുള്ള ആദരവ് കാണിക്കുന്നതാണ് ഓരോ സിന്ധു ദര്‍ശന്‍ ഫെസ്റ്റിവലും. ടിബറ്റിലെ കൈലാഷ് പർവതത്തിൽ നിന്ന് കശ്മീർ താഴ്‌വരയിലൂടെ ലഡാക്ക് മേഖലയിലേക്ക് ഒഴുകുന്ന അഞ്ച് നദികളിൽ ഒന്നാണ് സിന്ധു നദി അഥവാ ഇന്‍ഡസ് നദി. തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുന്ന, അതിനെ പരിപോഷിപ്പിക്കുന്ന ഒന്നായാണ് ഇവിടുള്ളവര്‍ സിന്ധു നദിയെ കണക്കാക്കുന്നത്. അതിന്റെ ഭാഗമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍ 2022, തിയ്യതി

സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍ 2022, തിയ്യതി

ജൂൺ 12, ഞായർ മുതൽ ജൂൺ 14 ചൊവ്വ വരെയാണ് 2022 ലെ സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
സിന്ധു നദിയുടെ തീരത്ത് വിവിധ സ്ഥലങ്ങളിൽ സിന്ധു ദർശൻ ഉത്സവം നടക്കുന്നു. പ്രകൃതിയെ ആഘോഷിക്കാനും ഈ നദിയുടെ സൗന്ദര്യം ആസ്വദിക്കാനുമുള്ള ദിവസമാണിത്.

സിന്ധു തീര്‍ത്ഥ് യാത്ര

സിന്ധു തീര്‍ത്ഥ് യാത്ര

സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍ സിന്ധു തീര്‍ത്ഥ് യാത്ര എന്ന പേരിലും ഇവിടെ അറിയപ്പെടുന്നു. എ ഡി എട്ടാം നൂറ്റാണ്ടിൽ ഗുരു പത്മസംഭവ ആരംഭിച്ച വളരെ പുരാതനമായ തീർത്ഥാടനമാണിത്. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് ടിബറ്റിലേക്ക് ബുദ്ധമതം കൊണ്ടുവന്ന ഗുരു പത്മസംഭവയുടെ (ഗുരു റിൻപോച്ചെ) ആഗമനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ഉത്സവം. തിന്മയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ ആഘോഷിക്കുന്ന ഈ ഉത്സവത്തില്‍ അദ്ദേഹത്തിന്റെ ആത്മീയതയെ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. സിന്ധു നദിയുടെ തീരത്ത് അദ്ദേഹം നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചതായാണ് ചരിത്രം പറയുന്നത്.

ഗുരു പൂര്‍ണ്ണിമയില്‍

ഗുരു പൂര്‍ണ്ണിമയില്‍

ജൂണ്‍ മാസത്തിലെ ഗുരു പൂര്‍ണ്ണിമയിലാണ് സിന്ധു ദര്‍ശന്‍ ഫെസ്റ്റിവലിന്റെ പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ദിവസം സിന്ധു നദി കാണുക എന്നത് പ്രധാനപ്പെട്ടതാണ്. ഈ സമയത്ത്, സിന്ധു നദിയുടെ തീരത്ത് വിവിധ സ്ഥലങ്ങളിൽ മൂന്ന് രാവും പകലും തുടർച്ചയായി ഇന്ത്യയിലും വിദേശത്തുനിന്നും വരുന്ന സന്യാസിമാരും പുരോഹിതന്മാരും ഭക്തരും നടത്തുന്ന നിരവധി ആചാരങ്ങളുണ്ട്.

ഷിംല സമ്മര്‍ ഫെസ്റ്റിവല്‍ 2022: ഷിംലയുടെ സാംസ്കാരിക വൈവിധ്യം തേടിയൊരു യാത്രഷിംല സമ്മര്‍ ഫെസ്റ്റിവല്‍ 2022: ഷിംലയുടെ സാംസ്കാരിക വൈവിധ്യം തേടിയൊരു യാത്ര

ധ്യാനം മുതല്‍ വള്ളംകളി വരെ!!

ധ്യാനം മുതല്‍ വള്ളംകളി വരെ!!

വളരെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ് സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍. പ്രാർത്ഥനകൾ, ധ്യാനം, മന്ത്രം തുടങ്ങിയ വിവിധ ആചാരങ്ങൾ ഉൾപ്പെടുന്നു. ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണം ലേയിലെ സിന്ധു നദിക്ക് സമീപമുള്ള നാഗേ ചോർട്ടനിൽ നടക്കുന്ന ഒരു വള്ളംകളിയാണ്, അതിൽ മരം കൊണ്ട് നിർമ്മിച്ച ബോട്ടുകൾ പരസ്പരം മത്സരിക്കാൻ ഉപയോഗിക്കുന്നു.

ലേയില്‍ എത്തിച്ചേരുവാന്‍

ലേയില്‍ എത്തിച്ചേരുവാന്‍

കുഷോക് ബകുല റിംപോച്ചീ എയർപോർട്ടാണ് ലേയിലെ വിമാനത്താവളം. ലേ നഗരത്തിൽ നിന്ന് 3.8 കിലോമീറ്റർ അകലെയാണ് ഇതുള്ളത്. അല്ലെങ്കില്‍ വിമാനമാര്‍ഗ്ഗം ശ്രീനഗറിലെത്തിയ ശേഷം അവിടുത്ത് റോഡ് മാർഗം ലേയിലേക്ക് പോകാം.റോഡ് മാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കാർഗിൽ-ലേ ഹൈവേ ലഡാക്കിനെ മണാലി, ശ്രീനഗർ (കശ്മീരിൽ) വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

മഴയും ആഘോഷങ്ങളും..ജൂണ്‍ മാസം ഇതാ വന്നു....ഇതാ ജൂണിലെ ആഘോഷങ്ങളും പ്രധാന ദിവസങ്ങളുംമഴയും ആഘോഷങ്ങളും..ജൂണ്‍ മാസം ഇതാ വന്നു....ഇതാ ജൂണിലെ ആഘോഷങ്ങളും പ്രധാന ദിവസങ്ങളും

Read more about: leh festival jammu kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X