വിശ്വാസികൾക്ക് കർക്കിടകം പുണ്യ മാസമാണ്. മഴയുടെ കെടുതിയിലും വിശ്വാസം കൈവിടാതെ ജീവിക്കുന്ന നാളുകൾ. കർക്കിടകത്തിൽ ചില പ്രത്യേക ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന യാത്രകൾ കൂടുതൽ പുണ്യകരമാണെന്നാണ് കരുതപ്പെടുന്നത്. നാലമ്പല ദർശനങ്ങളും കർക്കിടക വാവും ഒക്കെയായി ഓരോ കർക്കിടകവും സമ്മാനിക്കുന്നത് ഓരോ ഓർമ്മകളാണ്. അതിലൊന്നാണ് കർക്കിടകത്തിലെ ഔഷധ സേവ. കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിലെ കർക്കിടക ഔഷധ സേവ ഏറെ പ്രസിദ്ധമാണല്ലോ. ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രമെന്ന് അറിയപ്പെടുന്ന കൂത്താട്ടുകുളം കിഴകൊമ്പ് നെല്ലിക്കാട്ട് ഭഗവതി ക്ഷേത്രത്തിനെക്കുറിച്ചും ഇവിടുത്തെ ഔഷധ സേവയെക്കുറിച്ചും വായിക്കാം.

ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം
എറണാകുളം ജില്ലയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കൂത്താട്ടുകുളം കിഴകൊമ്പ് നെല്ല്യക്കാട്ട് ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം. കർക്കിടക മാസത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ തേടിയെത്തുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. തന്നെ തേടിയെത്തുന്ന വിശ്വാസികൾക്ക് ആയൂരാരോഗ്യവും രോഗശാന്തിയും നല്കിയ ഭഗവതിയെയാണ് ഇവിടെ ആരാധിക്കുന്നത്.

ഭഗവതി ക്ഷേത്രം
രോഗത്തിൽ നിന്നു മോചനവും അതോടൊപ്പം പൂർണ്ണാരോഗ്യവും നല്കുന്ന ദേവിയെയാണ് ഇവിടെ ആരാധിക്കുന്നത്. ദാരുകനെ വധിച്ചതിനു ശേഷം ഭൂമിയിൽ പിടിമുറുക്കിയ മസൂരി എന്ന രോഗത്തെ ഉത്മൂലനെ ചെയ്ത ദേവിയാണ് ഇവിടെയുള്ളത്.

കഥയിലേക്ക്
പാലാഴി മഥനത്തിൽ ഉയർന്നു വന്ന കാടകൂളം വിഷം ദേവതകൾക്ക് എന്നുമൊരു തലവേദനയായിരുന്നു. വിട്ടുമാറാത്ത അസുഖങ്ങളും ദുരിതങ്ങളുമായിരുന്നു അവർക്ക് കിട്ടിയിരുന്നത്. ഇതിൽ വലഞ്ഞ ദേവന്മാരും അസുരന്മാരും കൂടി ഒരു പരിഹാരത്തിനായി ദേവ വൈദ്യനായ അശ്വനി ദേവകളുടെ അടുത്തെത്തി. എന്നാൽ കർമ്മം കൊണ്ടുണ്ടാ ഈ രോഗത്തെ മാറ്റാനാവിലിലെന്നും അസുഖ കാരണങ്ങളെ ശമിപ്പിക്കുവാൻ സാധിക്കും എന്നുമായിരുന്നു അശ്വനി ദേവകളുടെ മറുപടി. അതിന് ഭദ്രകാളിദേവിയ്ക്കു മാത്രമേ സഹായിക്കാൻ കഴിയുകയുള്ളൂ എന്നും അവർ അറിയിച്ചു.
അങ്ങനെ അശ്വനി ദേവകളോടൊപ്പം ഭദ്രകാളിയെ കാണാനെത്തിയ ദേവന്മാരുടെയും അസുരന്മാരുടെയും പ്രാർഥന കേട്ട ദേവി ഔഷധം നിർമ്മിക്കുവാൻ അശ്വിനി ദേവകളെ ചുമതലപ്പെടുത്തി. എന്‍റെ മുമ്പിൽ വച്ചുണ്ടാക്കുന്ന ഈ ഔഷധം അമൃതിനു സമമാണെും ഇത് എന്‍റെ മുമ്പിൽ വച്ചു സേവിക്കുമ്പോൾ കർമ്മഫലമായ പൂർവ്വജന്മദോഷങ്ങൾ മൂലമുണ്ടായ എല്ലാ ദോഷങ്ങളും മാറുമെന്നും അനുഗ്രഹിച്ചു. പിന്നീട് അശ്വിനി ദേവകളുടെ നിർദ്ദേശ പ്രകാരം ബ്രഹ്മാവ് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നും വിശ്വസിക്കപ്പെടുന്നു.

കർക്കിടകത്തിലെ ഔഷധ സേവ
അന്ന് ഭദ്രകാളി അശ്വിനിദേവകളോട് പറഞ്ഞ രീതിയിൽ തയ്യാറാക്കിയ ഔഷധമാണ് ഇവിടെ കർക്കിടക മാസത്തിൽ ഒരുക്കുന്ന ഔഷധക്കൂട്ട് എന്നാണ് വിശ്വാസം. എല്ലാ വർഷവും കർക്കിടകം ഒന്നിന് ഇവിടുത്തെ ഔഷധ സേവ ആരംഭിക്കും. കർക്കിടകം തീരുന്നതു വരെ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഔഷധസേവയ്ക്കായി ഇവിടെ എത്തുന്നത്. കുറഞ്ഞത് ഒരു ദിവസമെങ്കിലും ഇവിടെ എത്തി ഔഷധം സേവിച്ചാൽ ഒരു വർഷം മുഴുവനും നിൽക്കുന്ന ആരോഗ്യം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. നെല്ലിക്കാട്ട് അമ്മയുടെ ഔഷധം സേവിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് വിശ്വാസം.

എല്ലാ വർഷവും
എല്ലാ വർഷവും കർക്കിടക മാസത്തിൽ ഇവിടം ഔഷധ സേവയുണ്ട്. ഈ വർഷത്തെ ഔഷധ സേവ ജൂലൈ 17ന് ആരംഭിച്ചു. ഓഗസ്റ്റ് 16 വരെ ഇത് നീണ്ടു നിൽക്കും. രാവിലെ ആറ് മണിക്ക് തുടങ്ങി 112 വരെയും വൈകീട്ട് 5.30 മണി മുതൽ 7.30 വരെയുമാണ് സമയം.

എത്തിച്ചേരാന്
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം കിഴകൊമ്പിനടുത്തായാണ് ക്ഷേത്രമുള്ളത്. കൂത്താട്ടുകുളം ടൗണിൽ നിന്നും 1.7 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം
ഫോട്ടോയ്ക്കും വിവരങ്ങൾക്കും കടപ്പാട് -ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം