Search
  • Follow NativePlanet
Share
» »തമന്നയെ കു‌ളിരണിയിച്ച ശ്രീനഗർ

തമന്നയെ കു‌ളിരണിയിച്ച ശ്രീനഗർ

തെന്നിന്ത്യൻ താര റാണി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ശ്രീനഗർ. അവധിക്കാലം ചെലവിടാൻ തമ്മന്ന ശ്രീനഗർ തെരഞ്ഞെടുക്കാനുള്ള കാരണ‌ങ്ങൾ എന്താണന്നല്ലേ?

By Maneesh

തെന്നിന്ത്യൻ താര റാണി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ശ്രീനഗർ. അവധിക്കാലം ചെലവിടാൻ തമ്മന്ന ശ്രീനഗർ തെരഞ്ഞെടുക്കാനുള്ള കാരണ‌ങ്ങൾ എന്താണന്നല്ലേ?

ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍

ഇന്ത്യയുടെ നെറുകയില്‍ കാശ്മീര്‍ താഴ്വരയില്‍ പ്രണയിതാക്കള്‍ക്ക് പോകാന്‍ ഒരു പറുദീസയുണ്ട്. ശ്രീനഗര്‍ എന്നാണ് ആ പറുദീസയുടെ പേര്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്നു ഒന്നുണ്ട് ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്'. കിഴക്കിന്റെ വെന്നീസ് എന്ന് അറിയപ്പെടുന്ന ശ്രീനഗറിനെ ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ പറുദീസയാക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും താഴ്വരകളും പൂന്തോട്ടങ്ങളുമാണ്.

ഇവിടുത്തെ ഹൗസ് ബോട്ടുകളാണ് മറ്റൊരു ആകര്‍ഷണം. സമ്പത്ത് എന്നര്‍ത്ഥം വരുന്ന ശ്രീ, സ്ഥലം എന്നര്‍ത്ഥം വരുന്ന നഗര്‍ എന്നീ രണ്ട് സംസ്‌കൃതം വാക്കുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് ശ്രീനഗര്‍ എന്ന പേരുണ്ടായത്. സമ്പത്തിന്റെ നഗരം എന്നാണ് ശ്രീ നഗര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എത്തിച്ചേരാന്‍

ശ്രീനഗര്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി വിമാന മാര്‍ഗ്ഗം നല്ല രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ശ്രീനഗറിലെ പ്രധാന വിമാനത്താവളമായ ഷേഖ്അല്‍ അലാം വിമാനത്താവളത്തില്‍ നിന്നും പ്രധാന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ് എന്നിവടങ്ങളിലേയ്ക്ക് നിരന്തരം സര്‍വീസുകളുണ്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി ശ്രീനഗറിലേയ്ക്ക് എത്താം.

ജമ്മു ആണ് അടുത്തുള്ള റെയില്‍വെസ്റ്റേഷന്‍ 290 കിലോമീറ്റര്‍ അകലെയാണിത്. ജമ്മു, ഛണ്ഡിഗഢ്. ഡല്‍ഹി, ലെ തുടങ്ങിയ സമീപ പ്രദേശങ്ങളിലേയ്ക്ക് റോഡ് മാര്‍ഗവും ശ്രീനഗര്‍ നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു.

വേനല്‍ക്കാലത്ത് പോകാം

വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലവസ്ഥയാണിവിടെ വേനല്‍ക്കാലവും ശൈത്യകാലവുമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. വളരെ കുറച്ച് മഴമാത്രമാണ് ശ്രീനഗറില്‍ ലഭിക്കുന്നത്. വേനല്‍ക്കാലത്തെ കാലവസ്ഥ സുരക്ഷിതവും ആസ്വാദ്യവുമാണ്. ശൈത്യകാലത്ത് മഞ്ഞ് വീഴ്ച പതിവാണ്.

ശ്രീനഗറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ശ്രീനഗറിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ശ്രീനഗറിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

ശ്രീനഗറിന്റെ സൗന്ദര്യം ചിത്രങ്ങളിലൂടെ ആസ്വദിക്കാം

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മോസ്‌ക്കുകള്‍, തടാകങ്ങള്‍, പൂന്തോട്ടങ്ങള്‍, ക്ഷേത്രങ്ങള്‍, തുടങ്ങി ഒരു സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ശ്രീനഗറില്‍ ഉണ്ട് ഇതാണ് ശ്രീനഗറിനെ സഞ്ചാരികളുടെ പ്രിയഭൂമിയാക്കുന്നത്.
Photo Courtesy: nevil zaveri

പൂന്തോട്ടങ്ങള്‍

പൂന്തോട്ടങ്ങള്‍

നിഷാത് ബാഗ്, ഷാലിമാര്‍ ബാഗ്, അചബാല്‍ ബാഗ്, ചഷ്മ സാഹി, പാരി മഹല്‍ തുടങ്ങിയവ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ശ്രീനഗറിലെ മുഗര്‍ ഉദ്യാനങ്ങള്‍ ആണ്. നഗരത്തിന്റെ പ്രകൃതി ഭംഗി ഉയര്‍ത്തുന്നവയാണ് ഈ
ഉദ്യാനങ്ങള്‍.
Photo Courtesy: Basharat Alam Shah

തടാകങ്ങള്‍

തടാകങ്ങള്‍

ദാല്‍ തടാകം, നാഗിന്‍ തടാകം, അന്‍ഞ്ചാര്‍ തടാകം, മാനസ്ബാല്‍ തടാകം തുടങ്ങിയവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശ്രീ നഗറിലെ പ്രധാന തടാകങ്ങള്‍.
Photo Courtesy: Basharat Alam Shah

ദാല്‍തടാകം

ദാല്‍തടാകം

കാശ്മീര്‍ താഴ്‌വരയിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് ദാല്‍ തടാകം. `കാശ്മീരിന്റെ കിരീടത്തിലെ രത്‌നം' എന്നാണ് ഈ തടാകത്തിന്റെ വിശേഷണം.
Photo Courtesy: Partha S. Sahana

ഹൗസ്‌ബോട്ടുകള്‍

ഹൗസ്‌ബോട്ടുകള്‍

ശ്രീ നഗറിലെ ഹൗസ് ബോട്ടുകളും വളരെ പ്രശസ്തമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഷികാര എന്നറയപ്പെടുന്ന തടിവഞ്ചിയില്‍ തടാകത്തിലുള്ള യാത്രയും വിനോദ സഞ്ചാരകളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. എല്ലാ തടാകങ്ങളിലും ഇതിനുള്ള
സൗകര്യം ലഭ്യമാകും.
Photo Courtesy: BOMBMAN

വന്യജീവി സങ്കേതം

വന്യജീവി സങ്കേതം

ശ്രീനഗറിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഡച്ചിഗാം വന്യ ജീവി സംരക്ഷണ കേന്ദ്രം. 141 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കന്നത് 1951 ല്‍ ആണ്. വംശനാശ ഭീഷണി നേരിട്ടു
കൊണ്ടിരിക്കുന്ന ഹങ്കല്‍ എന്നറിയപ്പെടുന്ന ചെമ്മാനുകളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. പുള്ളിപ്പുലി, കറുപ്പ് ,തവിട്ട്
നിറങ്ങളിലുള്ള കരടികള്‍, കസ്തൂരി മാന്‍, വിവിധ ഇനത്തില്‍പെട്ട ദേശാടനപക്ഷികള്‍ എന്നിവയെ എല്ലാം ഇവിടെ കാണാം.
Photo Courtesy: Basharat Alam Shah

ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം

ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം

ദാല്‍ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീനഗറിലെ അതി മനോഹരമായ ഉദ്യാനമാണ് ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം . തൊണ്ണൂറ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പൂന്തോട്ടത്തില്‍ എഴുപതിലേറെ വ്യത്യസ്ത വര്‍ണങ്ങളിലുള്ള പൂക്കളുണ്ട്.
വിശദമായി വായിക്കാം

Photos Courtesy : Nikhil S

പുഷ്‌പോല്‍സവം

പുഷ്‌പോല്‍സവം

എല്ലാ വര്‍ഷവും ഏപ്രില്‍ 5 മുതല്‍ 15 വരെ ഇവിടെ സംഘടിപ്പിക്കുന്ന പുഷ്‌പോല്‍സവം കാണാന്‍ വിദേശത്തു നിന്നു വരെ
നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. കൂടുതൽ ചിത്രങ്ങൾ

സാഹസിക വിനോദങ്ങള്‍

സാഹസിക വിനോദങ്ങള്‍

ട്രക്കിങ്, ഹൈക്കിങ് പോലുള്ള സാഹസിക യാത്രകള്‍ക്കും അനുയോജ്യമാണ് ശ്രീനഗര്‍. ശ്രീനഗറില്‍ തുടങ്ങി അമര്‍നാഥ് ഗുഹകളിലേക്കുള്ള ട്രക്കിങ് പാത സഞ്ചാരികള്‍ക്കിടയില്‍ സുപരിചിതമാണ്.
Photos Courtesy : Guptaele

ഭക്ഷണം

ഭക്ഷണം

ശ്രീനഗറിലെ ഭക്ഷണങ്ങളില്‍ ഏറിയ പങ്കും അരികൊണ്ടുള്ളതാണ്. സാധാരണയായി ഇവിടുത്തെ ആഹാരങ്ങള്‍ എരിവ് കൂടിയവയായിരിക്കും.
Photos Courtesy : GracinhaMarco Abundo

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവിന്റെ ഉത്പാദനത്താലും ശ്രീനഗര്‍ പ്രശസ്തമാണ്. രാജകീയ സുഗന്ധവ്യജ്ഞനമായി കണക്കാപ്പെടുന്ന കുങ്കുമപ്പൂവ് ആവശ്യമുള്ളവര്‍ക്ക് ഇവിടെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങാന്‍ കഴിയും . ഗ്രാമിന് 200 രൂപയില്‍ കൂടുതലാണ് കുങ്കുമപ്പൂവലിന്റെ വില.
Photos Courtesy : Saravask

പ്രാഭാതക്കാഴ്ച

പ്രാഭാതക്കാഴ്ച

ദാൽ തടാകത്തിൽ നിന്നുള്ള ഒരു പ്രഭാതക്കാഴ്ച
Photos Courtesy : Soumyadeep Paul

ഭൂമിയിലെ സ്വർഗം

ഭൂമിയിലെ സ്വർഗം

ശ്രീനഗറിലെ ഒരു തടാകത്തിലൂടെ തോണിതുഴയുന്ന ഒരു സ്ത്രീ
Photos Courtesy : Achim Voss

ഷികാരെകൾ

ഷികാരെകൾ

ദാൽ തടാകത്തിൽ സഞ്ചാരികളെ കാത്ത് കിടക്കുന്ന ശിഖാരകൾ എന്ന് അറിയപ്പെടുന്ന ഹൗസ്ബോട്ടുകൾ
Photos Courtesy : Basharat Alam Shah

സ്നേഹപ്രവാഹം

സ്നേഹപ്രവാഹം

ശ്രീനഗറിലെ ഉദ്യാനങ്ങളിൽ സ്നേഹം പങ്കിടുന്നവർ
Photos Courtesy : Soumyadeep Paul

ഗു‌ൽമാർഗ്

ഗു‌ൽമാർഗ്

ശ്രീനഗറിന് സമീപത്തെ ഗുൽമാർഗിലെ ഒരു കാഴ്ച. ഗുൽമാർഗിനെക്കുറിച്ച് വായിക്കാം

Photos Courtesy : Basharat Alam Shah
കച്ചവടം

കച്ചവടം

ദാ‌ൽ തടാകത്തിന് കരയിലെ ഒരു പലചരക്ക് കട

Photos Courtesy : Basharat Alam Shah

ഝലം നദി

ഝലം നദി

ശ്രീനഗറിലെ ഝലം നദി. ഈ നദിയുടെ കരയിലാണ് ശ്രീനഗർ നഗരം സ്ഥി‌തി ചെയ്യുന്നത്.
Photos Courtesy : Basharat Alam Shah

ദസ്‌ത്‌ഗിര്‍ സാഹിബ്‌ ദേവാലയം

ദസ്‌ത്‌ഗിര്‍ സാഹിബ്‌ ദേവാലയം

ശ്രീനഗറി‌ലെ ദസ്ത്‌ഗിർ സാഹിബ് ദേവാലയം. ഇതിനേക്കുറിച്ച് വായിക്കാം

Photos Courtesy : Basharat Alam Shah
പരിമഹ‌ൽ

പരിമഹ‌ൽ

ശ്രീനഗറിലെ സുന്ദരമായ പരിമഹ‌ൽ. പരിമഹലിനേക്കുറിച്ച് വായിക്കാം

Photos Courtesy : Basharat Alam Shah
തടക്കരയിൽ

തടക്കരയിൽ

തടകക്കരയിൽ വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്നവർ

Photos Courtesy : Clara Giraud

വിറക് ശേഖരം

വിറക് ശേഖരം

വിറക് ശേഖരിച്ച് വരുന്ന സ്ത്രീകൾ. ശ്രീലങ്കയിൽ നിന്നുള്ള ഒരു കാഴ്ച.

Photos Courtesy : Basharat Alam Shah

സ്ത്രീശക്തി

സ്ത്രീശക്തി

ദാൽ തടാകത്തിലൂടെ തോണി തുഴയുന്ന സ്ത്രീ
Photos Courtesy : Fulvio Spada

പച്ചക്കറി വിൽപ്പന

പച്ചക്കറി വിൽപ്പന

ശ്രീനഗറിൽ പച്ചക്കറി വി‌ൽപ്പന നടത്തുന്ന വഴിവാണിഭക്കാരൻ
Photos Courtesy : Basharat Alam Shah

കാഴ്ച

കാഴ്ച

ദാൽ തടാകത്തിൽ നിന്നുള്ള മറ്റൊരു കാഴ്ച
Photos Courtesy : BOMBMAN

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X