» » കരീബിയന്‍ ബീച്ചുകളെ ഓര്‍മ്മപ്പെടുത്തുന്ന സെന്റ് മേരീസ് ഐലന്‍ഡ്

കരീബിയന്‍ ബീച്ചുകളെ ഓര്‍മ്മപ്പെടുത്തുന്ന സെന്റ് മേരീസ് ഐലന്‍ഡ്

Written By: Elizabath

ബീച്ചുകള്‍ ധാരാളമുണ്ടെങ്കിലും കരീബിയന്‍ ബീച്ചുകളുടെ സൗന്ദര്യമുള്ള ഒരേയൊരു ബീച്ച് മാത്രമേ ഇവിടെയുള്ളൂ. കരീബിയിന്‍ തീരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നീലകടലുകളും നീണ്ടുപരന്നു കിടക്കുന്ന തീരവും ഒക്കെ നമ്മളെ ശരിക്കും ഒരു അത്ഭുത ലോകത്തേക്കാണ് കൊണ്ടുപോകുന്നത്.
ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നായ സെന്റ് മേരീസ് ഐലന്റിന്റെ വിശേഷങ്ങള്‍ അറിയാം.

പ്രകൃതിദത്ത ദ്വീപുകള്‍

പ്രകൃതിദത്ത ദ്വീപുകള്‍

സ്വര്‍ണ്ണ വര്‍ണ്ണമുള്ള മണല്‍ത്തരികളും സുതാര്യമായ വെള്ളവും നിറഞ്ഞ സെന്റ് മേരീസ് എഎലന്‍ഡ് ഇന്ത്യയിലെ കരീബിയന്‍ ദ്വീപുകള്‍ എന്നാണ് അറിയപ്പെടുന്നത്.

PC:Man On Mission

കൃഷ്ണശിലാ രൂപങ്ങള്‍

കൃഷ്ണശിലാ രൂപങ്ങള്‍

പണ്ട് എപ്പോഴോ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ബാക്കി പത്രമാണ് ഈ ദ്വീപും ഇവിടുത്തെ കാഴ്ചകളും. അന്നത്തെ സ്‌ഫോടനത്തില്‍ ബാക്കിയായ കൃഷ്ണശിലകളാണ് ദ്വീപിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ലാവയില്‍ രൂപപ്പെട്ടതാണിവ.

PC:Man On Mission

വിനോദത്തിനു പറ്റിയ ഇടം

വിനോദത്തിനു പറ്റിയ ഇടം

കര്‍ണ്ണാടകയിലെ മറ്റു പല ബീച്ചുകളെയും അപേക്ഷിച്ച് വിനോദത്തിന് ഏറെ പ്രാധാന്യം കല്പ്പിക്കുന്ന ഒന്നാണ് സെന്റ് മേരീസ് ഐലന്‍ഡിലെ പ്രധാന ഭാഗമായ മാല്‍പേ ബീച്ച്. സാധാരണയായി മാല്‍പെയിലെത്തുന്നവര്‍ സെന്റ് മേരീസിലെത്താതെ പോകാറില്ല.

PC:Bailbeedu

നാളികേരത്തിന് പേരുകേട്ടയിടം

നാളികേരത്തിന് പേരുകേട്ടയിടം

നാളികേരകൃഷിക്കും അതിന്റെ അനുബന്ധ വ്യവസായങ്ങള്‍ക്കും പേരുകേട്ടയിടമാണ് സെന്റ് മേരീസ് ഐലന്‍ഡ്. കോക്കനട്ട് ഐലന്‍ഡ് എന്നും ഇതറിയപ്പെടുന്നു. കേരളത്തിനു പുറത്ത് കേരവൃക്ഷത്തിന്റെ പേരില്‍ അറിയപ്പെടുന് മറ്റൊരിടം കൂടിയാണിത്.

PC:Manojz Kumar

വാസ്‌കോഡിഗാമ ഇറങ്ങിയ സ്ഥലം

വാസ്‌കോഡിഗാമ ഇറങ്ങിയ സ്ഥലം

പോര്‍ച്ചുഗീസില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ വാസ്‌കോഡഗാമ ഇവിടെ ഇറങ്ങിയതായി പറയപ്പെടുന്നു. 1498 ല്‍ ഇവിടെ കപ്പലിറങ്ങിയ അദ്ദേഹം ഒര കുരിശ് സ്ഥാപിക്കുകയും കന്യാമറിയത്തിന്റെ പേര് ദ്വീപിന് നല്കുകയും ചെയ്തു.അങ്ങനെയാണ് ദ്വീപിന് സെന്റ് മേരീസ് ഐലന്‍ഡ് എന്ന പേരു ലഭിക്കുന്നത്.

PC:Subhashish Panigrahi

 മാല്‍പേ ബീച്ചിന്റെ മനോഹാരിത കാണാന്‍

മാല്‍പേ ബീച്ചിന്റെ മനോഹാരിത കാണാന്‍

യഥാര്‍ഥത്തില്‍ മാല്‍പേ ബീച്ചില്‍ എത്തുന്നവരാണ് സെന്റ് മേരീസ് ഐലന്‍ഡിലും എത്തുന്നത്. ഇതിന് പ്രധാന കാരണം സെന്റ് മേരീസില്‍ നിന്നാണ് മാല്‍പേ ബീച്ചിന്റെ മനോഹാരിത ഏറ്റവും നന്നായ രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്നത് എന്നതിനാലാണ്.

PC:Mohammedmuzammilwiki

ടൂറിസം

ടൂറിസം

2001 ലെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇവിടെ ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. അതോടൊപ്പം ഇതിനെ ജിയോ ടൂറിസത്തിന്റെ പ്രാധാന സ്ഥലങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്.

PC:Subhashish Panigrahi

എത്തിച്ചേരാന്‍

സെന്റ് മേരീസ് ഐലന്റിലേക്ക് ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാവൂ. ആളുകളുടെ എണ്ണമനുസരിച്ചാണ് ബോട്ടുകള്‍ ഉള്ളത്.
മംഗലാപുരത്തു നിന്ന് 65 കിലോമീറ്ററും ഉഡുപ്പിയില്‍ നിന്ന് 12 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

Read more about: karnataka, beach, yathra