» »കൃഷ്ണ‌ന്റെ ചൂണ്ടുവിരലില്‍ ഗോവര്‍ദ്ധന പര്‍വ്വതം ‌

കൃഷ്ണ‌ന്റെ ചൂണ്ടുവിരലില്‍ ഗോവര്‍ദ്ധന പര്‍വ്വതം ‌

Written By: Anupama Rajeev

ശ്രീകൃഷ്ണന്‍ ചൂണ്ട് വിരലില്‍ എടുത്ത് ഉയര്‍ത്തിയ ഗോവര്‍‌ദ്ധന പര്‍വ്വതം ഒരു സാങ്കല്‍പ്പിക പര്‍വ്വതം ആണെന്ന് കരുതിയെങ്കി‌ല്‍ ആ തെറ്റിദ്ധാരണ തിരു‌ത്തിക്കോളു. കനത്ത പേമാരിയില്‍ നിന്ന് ഗോക്കളേയും സര്‍വ ജീവജാലങ്ങളേയും ‌രക്ഷിക്കാന്‍ എടുത്ത് ഉയര്‍ത്തിയ ഗോവര്‍ദ്ധന പര്‍വ്വതം ഉത്തര്‍പ്രദേശിലെ ‌‌മഥുരയില്‍ ഇപ്പോഴും തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.

ഭഗവാന്റെ സാന്നിധ്യത്താല്‍ ‌പവിത്രമാക്ക‌പ്പെട്ട ഗോവര്‍ദ്ധന പര്‍വ്വതം ഒരു പുണ്യ സ്ഥലം കൂടിയാണ്. ഗോവര്‍ദ്ധന പരിക്രമം ചെയ്താല്‍ ജീവിതത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടുമെന്നാണ് വിശ്വാസം.

ഗോവര്‍‌ദ്ധന പര്‍വ്വതം ദിവസേന ചെറുതാകുന്നുവെന്നാണ് ഐതിഹ്യം പറയുന്നത്. കൃഷ്ണന്റെ കാലത്തെ ഒരു ശാപത്തിന്റെ ഫലമായാണ് ഇത്.

പുലത്സ്യ മഹര്‍ഷിയുടെ ശാപം

പുലത്സ്യ മഹര്‍ഷിയുടെ ശാപം

പുലത്സ്യ മഹര്‍ഷിയുടെ ശാപത്തിന്റെ ഫലമായിട്ടാണ് ഗോവര്‍ദ്ധന പര്‍വ്വതം ‌‌ചെറുതായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പര്‍വ്വ‌തത്തിന്റെ ഒരു കടുകു മണി വലിപ്പം കുറഞ്ഞ് വരുന്നുവെന്നാണ് വിശ്വാസം.

ശാപത്തിന് പിന്നിലെ കഥ

ശാപത്തിന് പിന്നിലെ കഥ

ഗോവര്‍ദ്ധന പര്‍വ്വതത്തിനേറ്റ ശാപത്തിന് പിന്നിലെ കഥ ഇതാണ്. വിഷ്ണു ഭൂമിയില്‍ വസുദേവ പുത്രനായ കൃഷ്ണനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ ആണ് യമുന നദിയും ഗോവര്‍ദ്ധന പര്‍വ്വതവും ഭൂമിയില്‍ ഉണ്ടായതെന്നാണ് വിശ്വാസം.

പര്‍വ്വത രാജന്‍

പര്‍വ്വത രാജന്‍

പര്‍വ്വതരാജന്‍ ദ്രോണകലയുടെ മകനാണ് ഗോവര്‍ദ്ധന. ഒരിക്കല്‍ പുല‌ത്സ്യ മഹര്‍ഷി മധുരയില്‍ നിന്ന് കാശിക്ക് പോക്കാന്‍ തീരുമാനി‌ച്ചു. പുലത്സ്യ മഹര്‍ഷിയുടെ അഭ്യര്‍ത്ഥിനയാല്‍ ഗോവര്‍ദ്ധന പര്‍വ്വതത്തേയും കൂടെക്കൂട്ടാന്‍ ദ്രോണകല അനുവദിച്ചു.

മഹര്‍ഷിക്ക് കിട്ടിയ പണി

മഹര്‍ഷിക്ക് കിട്ടിയ പണി

എന്നാല്‍ തീരുമാനത്തിന് മുന്‍പ് ദ്രോണകല ഒരു നിബന്ധന വച്ചു. ഗോവര്‍ദ്ധന പര്‍വ്വതത്തെ മഹര്‍ഷി കയ്യില്‍ എടുക്കണം. മാത്രമല്ല കാശിയില്‍ എത്തിയാല്‍ മാത്രമെ പര്‍വ്വതത്തെ നിലത്ത് വയ്ക്കാന്‍ പാടുള്ളു. ഈ നിബന്ധന അംഗീകരിച്ച് അവര്‍ യാത്ര ആരംഭിച്ചു.

Photo Courtesy: Atarax42
https://commons.wikimedia.org/wiki/File:Govardhan_hill.JPG

ഗോവര്‍ദ്ധന പര്‍വ്വതത്തിന്റെ ‌തരികിട

ഗോവര്‍ദ്ധന പര്‍വ്വതത്തിന്റെ ‌തരികിട

യാത്രയ്ക്കിടെ കൃഷ്ണ സാന്നിധ്യം ഉള്ള സ്ഥലത്ത് വച്ച് പര്‍വ്വതം കൃഷ്ണ അനുഭൂതിയില്‍ നിറഞ്ഞു. ഇതോടെ പര്‍വ്വത‌ത്തിന്റെ ഭാരം കൂടി മഹര്‍ഷി പര്‍വ്വ‌തം താഴെ വച്ചു. പര്‍വ്വതത്തെ നിലത്ത് വയ്ക്കാനുള്ള അടവായിരുന്നു ഇതെന്ന് മനസിലാക്കിയ മഹര്‍ഷി പര്‍വ്വതത്തെ ഓരോ ദിവസവും കടുകുമണി വലിപ്പത്തില്‍ ചെറുതാക്കട്ടെ എന്ന് പറഞ്ഞ് ശപി‌ച്ചു.

Photo Courtesy: Grinpin

പരിക്രമ

പരിക്രമ

ഗോവര്‍ദ്ധന പര്‍വ്വതത്തിലേക്ക് യാത്ര ചെയ്ത് പൂജ നടത്തുന്നതാണ് ഗോവര്‍‌ദ്ധന പരിക്രമ എന്ന ആചാരം. ഗോവര്‍ദ്ധന പരിക്രമ രാധാകൃഷ്ണനോടുള്ള ആരാധനയാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിക്രമയിലൂടെ മാറുമെന്നാണ് വിശ്വാസം.
Photo Courtesy: eacher1943

ശ്രീകൃഷ്ണ ലീല

ശ്രീകൃഷ്ണ ലീല

ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം.
Photo Courtesy: Os Rúpias

ഹര്‍‌ദേവാജി ക്ഷേത്രം

ഹര്‍‌ദേവാജി ക്ഷേത്രം

ഭഗവാന്‍ കൃഷ്ണന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ ദേവാജി ക്ഷേത്രമാണ് ഗോവര്‍ദ്ധനത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. രാധാകൃഷ്ണന്മാരുടെ മനോഹരമായ പ്രതിമകള്‍ ഇവിടെ കാണാം. വിശദമായി വായിക്കാം
Photo Courtesy: Vishwas008 at English Wikipedia

രാധാകുണ്ട്

രാധാകുണ്ട്

രാധയും കൃഷ്ണനും ഗോപികമാരോടൊപ്പം കണ്ടുമുട്ടിയിരുന്ന രാധാകുണ്ട് എന്ന കുളം ഇവിടെയാണ്. കുസുമസരോവര്‍, മാനസി ഗംഗ എന്നീ ജലാശയങ്ങളും ഇവിടെ കാണാം. വിശദമായി വായിക്കാം

Photo Courtesy: Caspian Rehbinder