» »രാംഗഡ്..കല്ലുകള്‍ കഥപറയുന്ന ശ്രീരാമന്റെ കോട്ട

രാംഗഡ്..കല്ലുകള്‍ കഥപറയുന്ന ശ്രീരാമന്റെ കോട്ട

Written By: Elizabath

ജാര്‍ഖണ്ഡിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നാണ് രാംഗഡ്. ശ്രീരാമന്റെ കോട്ടയെന്ന് അറിയപ്പെടുന്ന രാംഗഡ്. കല്ലുകള്‍ കഥപറയുന്ന കാലം മുതലുള്ള ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ള രാംഗഡിന്റെ കഥകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തീരുന്നില്ല എന്നുള്ളത് മറ്റൊരു വിസ്മയമാണ്.
ഗുപ്തരാജാക്കന്‍മാരും മുസ്ലീം ഭരണാധികാരികളും ബ്രിട്ടീഷുകാരും ഭരിച്ചിട്ടുള്ള ഇവിടം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ്.

രാംഗഡിലെ കാഴ്ചകള്‍

രാംഗഡിലെ കാഴ്ചകള്‍

രാംഗഡിനും ചുറ്റിലുമായി നിരവധി സ്ഥലങ്ങള്‍ കാണാനുണ്ട്. ആരാധനാലയങ്ങളും ചരിത്രസ്ഥലങ്ങളും പ്രകൃതി ദൃശ്യങ്ങളുെ ഇവിടെ കാണാന്‍ ധാരാളമുണ്ട്.

PC: Panigrahiasmitku

മഹാത്മാ ഗാന്ധി ഘട്ട്

മഹാത്മാ ഗാന്ധി ഘട്ട്

രാംഗഡിന്റെ ഹൃദയഭാഗത്തായി ദാമോദര്‍ നദിയിലാണ് മഹാത്മാ ഗാന്ധി ഘട്ട് സ്ഥിതി ചെയ്യുന്നത്. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി 1840 ല്‍ ഇവിടെ എത്തിയിരുന്നത്രെ. അതിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകവും ഇവിടെ കാണാന്‍ സാധിക്കും.

PC: Kuarun

പട്രതു ഡാം

പട്രതു ഡാം

ഇന്ത്യയിലെ ആദ്യത്തെ തെര്‍മ്മല്‍ പവര്‍ പ്ലാന്റ് പദ്ധതിയായ പട്രതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം നല്കുന്ന പട്രതു ഡാം ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. തണുപ്പുകാലങ്ങളില്‍ ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇവിടം മികച്ച ഒരു ടൂറിസം സ്‌പോട്ടും കൂടിയാണ്. ഇവിടെനിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും പ്രശസ്തമാണ്.

PC:Kuarun

ചൈന കബര്‍സ്ഥാന്‍

ചൈന കബര്‍സ്ഥാന്‍

ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ചൈന കബര്‍സ്ഥാന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരെ സംസ്‌കരിച്ചിരിക്കുന്ന ഇടമാണിത്. ഏകദേശം 667 കല്ലറകള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇവിടെ ഒരു ബുദ്ധക്ഷേത്രവുമുണ്ട്.

PC: Risadul Islam

ബിര്‍സാ മുണ്ടാ സുവോളജിക്കല്‍ ഗാര്‍ഡന്‍

ബിര്‍സാ മുണ്ടാ സുവോളജിക്കല്‍ ഗാര്‍ഡന്‍

രാംഗഡിനും റാഞ്ചിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍സാ മുണ്ടാ സുവോളജിക്കല്‍ ഗാര്‍ഡന്‍ പ്രകൃതി സ്‌നോഹകള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരിടമാണ്. ജീവികളെ അതിന്റെ സ്വാഭാവീക ആവാസ വ്യവസ്ഥയില്‍ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണിത്.

PC: Scorpion saxena

മറ്റ് ആകര്‍ഷണങ്ങള്‍

മറ്റ് ആകര്‍ഷണങ്ങള്‍

രാംഗഡിനു ചുറ്റുമുള്ള കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍ .വീട്ടുകാരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സന്ദര്‍ശിക്കാന്‍ പറ്റിയതാണ് ഇത്. എല്ലാ വെള്ളച്ചാട്ടങ്ങളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഒറ്റ യാത്രയില്‍ ഇവയെല്ലാം കാണാന്‍ സാധിക്കും.

PC: Prabhakar Banerjee

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...