Search
  • Follow NativePlanet
Share
» »വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍

വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍

ഇതാ സമ്മര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

കാലാവസ്ഥ മെല്ലെ ചൂടിലേക്ക് മാറിത്തു‌ടങ്ങിയതോടെ പലരും വേനല്‍യാത്രകളെക്കുറിച്ചും ആലോചിക്കുവാന്‍ ആരംഭിച്ചു കഴിഞ്ഞു. ഒഴിവു കിട്ടുന്ന നേരങ്ങളിലെല്ലാം എവിടെ പോകണമെന്നും എങ്ങനെ പോകണമെന്നും തിരഞ്ഞാണ് പലരും സമയം ചിലവഴിക്കുന്നതുപോലും. കൊവിഡിന്റെ കഷ്ടതകളും ഭീഷണിയും ഇനിയും മാറിയിട്ടില്ലെങ്കിലും യാത്രകളെ അതിപ്പോള്‍ ബാധിക്കുന്നില്ലാത്തതിനാല്‍ വേനല്‍ക്കാല യാത്രകള്‍ ഇപ്പോഴേ തന്നെ പ്ലാന്‍ ചെയ്തു തുടങ്ങാം. എവിടേക്കാണ് യാത്രയെങ്കിലും കുറച്ച് മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യുന്നത് സമയം മാത്രമല്ല, ചിലവും കുറയ്ക്കുന്നതിന് സഹായിക്കാം. ഇതാ സമ്മര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

നമ്മള്‍ മാത്രമല്ല

നമ്മള്‍ മാത്രമല്ല

ആളുകള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുവാന്‍ താല്പര്യപ്പെ‌ടുന്ന സമയങ്ങളിലൊന്നാണ് വേനല്‍ക്കാലം. ചൂടില്‍ നിന്നും രക്ഷപെടുക എന്നതിലുപരിയായി, ധാരാളം അവധികളുള്ള സമയമായതിനാല്‍ അത് ഉപയോഗിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യുക എന്നതും ഈ കാലത്തെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ എയര്‍ലൈനുകളും ബസുകളും ഹോട്ടലുകളും കാര്‍ കമ്പനികളുമെല്ലാം ഒരുങ്ങിത്തന്നെയായിരിക്കുമുള്ളത്. അല്പമൊക്കെ ശ്രദ്ധിച്ച് പ്ലാന്‍ ചെയ്തില്ലെങ്കില്‍ പോക്കറ്റ് കീറുമെന്ന് ചുരുക്കം. മാര്‍ച്ച് മാസത്തിലാണ് ഹോട്ടലുകളില്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുകയില്‍ ബുക്കിങ് ന‌ടക്കുന്ന സമയം. ഫ്ലൈറ്റുകളിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. യാത്രയുടെ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് വിലകളും വർദ്ധിക്കുന്നു. അതുകൊണ്ടു തന്നെ ബജറ്റ് യാത്രകള്‍ നടത്തുന്നവര്‍ ഇക്കാര്യം മുന്നില്‍കണ്ട് വേണം യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍.

ഇപ്പോള്‍തന്നെ ബുക്ക് ചെയ്യാം

ഇപ്പോള്‍തന്നെ ബുക്ക് ചെയ്യാം

വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ മാര്‍ച്ച് മാസത്തിലേക്കെത്തും. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് നമ്മുടെ ചൂടുകാലം. വരുന്ന മൂന്നു മാസക്കാലം എല്ലാവരും യാത്രകളുടെ തിരക്കിലായിരിക്കുവാനാണ് സാധ്യത. അതുകൊണ്ടു തന്നെ നിങ്ങൾ കുറച്ചുകാലമായി സങ്കൽപ്പിച്ച ആ അവധിക്കാലം ഒരിക്കൽ തോന്നിയത് പോലെ അത്രയകലെയല്ല. അതിനാല്‍ മനസ്സില്‍ കണ്ട യാത്രകള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണ് ഈ ദിവസങ്ങള്‍. മാത്രമല്ല, അമിത ചെലവ് ഒഴിവാക്കാൻ ആസൂത്രണം ചെയ്ത് ബുക്കിംഗ് ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.

താരതമ്യം ചെയ്ത് ബുക്ക് ചെയ്യാം

താരതമ്യം ചെയ്ത് ബുക്ക് ചെയ്യാം

താമസ സൗകര്യങ്ങളും റെന്‍റല്‍ കാറുകളും മറ്റും നല്കുന്ന സൈറ്റുകളില്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാം. വിവിധ സൈറ്റുകളില്‍ വിലകള്‍ താരതമ്യം നടത്തുന്നത് മികച്ച ഡീല്‍ നേടിയെടുക്കുവാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ ബുക്ക് ചെയ്യുമ്പോള്‍ എയർലൈനിലേക്കോ ഹോട്ടലിന്റെ വെബ്‌സൈറ്റിലേക്കോ പോയി ഒരു ഉപഭോക്താവായി സൈൻ അപ്പ് ചെയ്യുക. ഇത് സൗജന്യമായിരിക്കുമെ്ന് മാത്രമല്ല, ഒരിക്കൽ നിങ്ങൾ ഒരു ഉപഭോക്താവായി സൈൻ അപ്പ് ചെയ്‌തുകഴിഞ്ഞാൽ, കാലക്രമേണ പോയിന്റുകൾ നേടാൻ നിങ്ങൾ യോഗ്യനാകും. നേരിട്ട് ബുക്ക് ചെയ്യുമ്പോൾ മനോഹരമായ ഒരു സ്യൂട്ടിലേക്കോ ബിസിനസ് ക്ലാസിലേക്കോ അപ്ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങളുടെ ബഡ്ജറ്റിലും സമയക്രമത്തിലും നിബന്ധനകളൊന്നും ഇല്ലാ എന്നുണ്ടെങ്കില്‍ നിരക്ക് മാറുമ്പോള്‍ ഉള്ള നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്തുവയ്ക്കാം.

ക്യാന്‍സലേഷന്‍ പോളിസി ശ്രദ്ധിക്കാം

ക്യാന്‍സലേഷന്‍ പോളിസി ശ്രദ്ധിക്കാം

എപ്പോള്‍ ‌ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യുമ്പോള്‍ കമ്പനിയുടെ ക്യാന്‍സലേഷന്‍ പോളിസിയെക്കുറിച്ച് അറിഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കുക. പല ഹോട്ടൽ ശൃംഖലകളും എയർലൈനുകളും ടൂറിസം സേവനങ്ങളും അവരുടെ റദ്ദാക്കൽ നയങ്ങളിൽ ഇളവ് വരുത്തിയെങ്കിലും, റീഫണ്ട് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ സ്വാധീനിക്കുന്ന നിയന്ത്രണങ്ങൾ ഇപ്പോഴും ഉണ്ട്. അപ്രതീക്ഷിതമായി യാത്രാ നിയന്ത്രണങ്ങളോ രോഗങ്ങളോ ഒക്കെ വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ ക്യാന്‍സലേഷന്‍ പോളിസി കാരണം തുക തിരികെ കിട്ടിയില്ല എന്നു വന്നേക്കാം. ബുക്ക് ചെയ്യുന്നതിനു മുന്‍പ് കമ്പനിയുടെ ഹെല്‍പ് ഡെയ്കുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ കൃത്യത ഉറപ്പുവരുത്തുക.

ലക്ഷ്യസ്ഥാനങ്ങള്‍ പുനഃപരിശോധിക്കാം

ലക്ഷ്യസ്ഥാനങ്ങള്‍ പുനഃപരിശോധിക്കാം

ഏറ്റവും ജനപ്രിയമായ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങൾ പുനഃപരിശോധിക്കാം. ബീച്ചുകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും മറ്റും സമീപമുള്ള പ്രദേശങ്ങളിലെ താമസസൗകര്യങ്ങളോട് ആളുകള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതിനാല്‍ പലപ്പോഴും ബജറ്റില്‍ ഒതുങ്ങുന്ന തുകയില്‍ അവ ലഭിച്ചേക്കണം എന്നില്ല. അതിനാൽ പരമ്പരാഗത വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനു പകരം നമുക്കു കുറച്ചുകൂടി വിശാലമായി മാറിച്ചിന്തിക്കാം. കുറച്ചു ദൂരത്തുള്ള താമസസൗകര്യം ബുക്ക് ചെയ്യുകയാണെങ്കില്‍ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയും. അല്ലെങ്കിൽ, ഓഫ് സീസൺ ഉള്ളതും അത്ര ചെലവേറിയതല്ലാത്തതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കാം. ഓഫ് സീസണ്‍ ആണെങ്കില്‍ സീസണിലെ തിരക്കേറിയും ചിലവേറിയതുമായ ഇടങ്ങള്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യുവാന്‍ കഴിയും.

പറ്റുമെങ്കില്‍ യാത്രാദൈര്‍ഘ്യം കൂട്ടാം

പറ്റുമെങ്കില്‍ യാത്രാദൈര്‍ഘ്യം കൂട്ടാം

നിങ്ങളുടെ യാത്രാ സാഹചര്യങ്ങളും കയ്യിലെ ബജറ്റും നോക്കി സാധിക്കുമെങ്കില്‍ യാത്രകളുടെ ദൈര്‍ഘ്യം കൂട്ടുക. പ്രത്യേകിച്ച് എയര്‍ബിഎന്‍ബി വഴിയൊക്കെ വാടക വീടോ അപ്പാർട്ട്മെന്റോ ബുക്ക് ചെയ്യുമ്പോൾ നിങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ ബുക്ക് ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ തുക ലാഭിക്കുവാന്‍ സാധിക്കും. നിങ്ങൾ ഒരാഴ്‌ചയിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ മികച്ച ഡീലുകള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. ബുക്കിംഗിന് പലപ്പോഴും കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന മിക്ക ഹോട്ടൽ ശൃംഖലകൾക്കും ഇത് ബാധകമാണ്. ഒപ്പം തന്നെ വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ ഉള്ളവര്‍ക്ക് ലാപ്പ്ടോപ്പ് കൂടി യാത്രയിലെടുത്താല്‍ യാത്രയോടൊപ്പം തന്നെ ജോലിയും ആസ്വാദ്യകരമാക്കാം.

യൂറോപ്യന്‍ യാത്രകള്‍ അടിച്ചുപൊളിക്കാം... ലിസ്റ്റില്‍ ചേര്‍ക്കാം ഈ സ്ഥലങ്ങള്‍ കൂടിയൂറോപ്യന്‍ യാത്രകള്‍ അടിച്ചുപൊളിക്കാം... ലിസ്റ്റില്‍ ചേര്‍ക്കാം ഈ സ്ഥലങ്ങള്‍ കൂടി

നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!

Read more about: travel ideas travel tips summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X