യാത്ര ഹരിയാനയില്‍ നിന്ന്
ഷിംല യാത്രയ്ക്ക് പേരുകേട്ട ഈ ട്രെയിന്‍ യാത്ര ആരംഭിക്കുന്നത് ഹിമാചല്‍ പ്രദേശിന്റെ അയല്‍ സംസ്ഥാനമായ ഹരിയാനയിലെ
കാല്‍ക എന്ന ടൗണില്‍ നിന്നാണ്.
Photo Courtesy: sanoop
96 കിലോമീറ്റര്‍, 5 മണിക്കൂര്‍ യാത്ര
കാല്‍ക്കയില്‍ നിന്ന് ഷിംലയിലേക്കുള്ള ദൂരം 96 കിലോമീറ്റര്‍ ആണ്. പക്ഷെ നാരോഗേജ് പാതയിലൂടെ ഈ ടോയ് ട്രെയിന്‍ ഷിംല എന്ന മലമുകളില്‍ കുന്നുകയറി എത്തിച്ചേരാന്‍ അഞ്ച് മണിക്കൂര്‍ എടുക്കും.
Photo Courtesy: Divya Thakur
സുന്ദരമായ കാഴ്ചകള്‍
വളരെ പതുക്കെയാണ് ട്രെയിന്‍ നീങ്ങുന്നത് എന്നതിനാല്‍ യാത്രയ്ക്കിടെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാം. മലനിരകളുടെ സൗന്ദര്യവും, ഗ്രാമീണ ഭംഗിയും, വനനിരകളും കൊച്ചു പട്ടണങ്ങളുമൊക്കെ യാത്രയ്ക്കിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
Photo Courtesy: AHEMSLTD
യാത്രയിലെ അത്ഭുങ്ങള്‍
102 തുരങ്കങ്ങളും 870 പാലങ്ങളും മറികടന്നാണ് ടോയ് ട്രെയിന്‍ ഷിംലയിലേക്ക് യാത്രയാകുന്നത്. യാത്രയ്ക്കിടയില്‍ ഇരുപതോളം സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നുണ്ട്.
Photo Courtesy: AHEMSLTD
നീളം കൂടിയ തുരങ്കം
യാത്രയ്ക്കിടെ ഏറ്റവും നീളം കൂടിയ തുരങ്കം ബാരാഗിന്(Barog) സമീപത്തായിട്ടാണ്. 1143 മീറ്ററാണ് ഇതിന്റെ നീളം.
Photo Courtesy: Arupamdas
കഥകള്‍
ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ചില കഥകളും പ്രചരിക്കുന്നുണ്ട്. തുരങ്ക നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനീയര്‍ പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്വയം വെടിവെച്ച് മരിച്ചെന്നാണ് ഒരു കഥ. പിന്നീട് വന്ന എഞ്ചിനീയറാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Photo Courtesy: AHEMSLTD
നിര്‍മ്മാണം 1903ല്‍
1903ല്‍ ആണ് ബ്രിട്ടീഷുകാര്‍ ഈ റെയില്‍വെ ലൈന്‍ നിര്‍മ്മിച്ചത്. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് കനത്തചൂടില്‍ നിന്ന് രക്ഷപ്പെട്ട് സമ്മര്‍ക്യാപിറ്റലായ ഷിംലയില്‍ എത്തിച്ചേരാനായിരുന്നു ഈ റെയില്‍വെ.
Photo Courtesy: Andrew Gray
കാളവണ്ടി യാത്ര
അതിന് മുന്‍പ് കാളവണ്ടിയില്‍ ആയിരുന്നു ബ്രിട്ടീഷ് ഓഫീസര്‍മാരുടെ ഷിംല യാത്ര. ഏകദേശം ആറു ദിവസം വേണ്ടിവന്നിരുന്നു കാല്‍കയില്‍ നിന്ന് ഷിംലയില്‍ എത്തിച്ചേരാന്‍. റെയില്‍ ലൈന്‍ വന്നതോടെ അവരുടെ യാത്ര കൂടുതല്‍ സുഗമമായി.
Photo Courtesy: AHEMSLTD
എഞ്ചിനീയറിംഗ് വിസ്മയം
ചെങ്കുത്തായ മലനിരകളിലൂടെയുള്ള ഈ റെയില്‍ പാത ബ്രിട്ടീഷുകാരുടെ കാലത്തെ ഒരു എഞ്ചിനീയറിംഗ് വിസ്മയം കൂടിയാണ്.
Photo Courtesy: AHEMSLTD
യുനെസ്‌കോ
2008ല്‍ ഈ റെയില്‍പാതയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയും നീലഗിരി മൗണ്ടൈന്‍ റെയില്‍വെയുമാണ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട മറ്റു റെയില്‍ പാതകള്‍.
Photo Courtesy: Raghavan V
ബോറടിക്കാത്ത യാത്ര
മണിക്കൂറില്‍ 25 30 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഈ ട്രെയിന്‍ ഓടില്ലെങ്കിലും യാത്രയ്ക്കിടെ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ പോലും ബോറടിക്കില്ലാ എന്നതാണ് ഈ ട്രെയിന്‍ യാത്രയുടെ പ്രത്യേകത. യാത്രക്കിടെ ആസ്വദിക്കാവുന്ന പ്രകൃതി ഭംഗി തന്നെയാണ് ഇതിന് കാരണം.
Photo Courtesy: Ummang
ബോളിവുഡ് ലൊക്കേഷന്‍
നിരവധി ബോളിവുഡ് സിനിമകളിലെ ലൊക്കേഷന്‍ കൂടിയാണ് ഈ റെയില്‍പാത. ജബ് വീ മീറ്റ് ആണ് ഇവിടെ ചിത്രീകരിച്ച അവസാന സിനിമ.
Photo Courtesy: Leif edling
ട്രെയിനുകള്‍
കാല്‍കയില്‍ നിന്ന് ഷിംലയിലേക്കും തിരികേയുമായി ദിവസേന ഏഴോളം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഷിവാലിക്ക് എക്‌സ്പ്രസ് ആണ് ഈ റൂട്ടിലെ ഏറ്റവും മികച്ച ട്രെയിന്‍.
Photo Courtesy: Miran Rijavec
നിരക്കുകള്‍
60 മുതല്‍ 2200 രൂപയാണ് വിവിധ ട്രെയിനുകളിലെ ടിക്കറ്റ് നിരക്കുകള്‍.
Photo Courtesy: Travels Tips
ഹണിമൂണ്‍ കംപാര്‍ട്ടുമെന്റ്
എക്കണോമിക്കല്‍, ചെയര്‍ കാര്‍, ഡിലകസ്, ലക്ഷ്വറി, ഹണിമൂണ്‍ കര്‍മ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെ വിവിധ തരത്തില്‍ സഞ്ചാരികള്‍ക്ക് അവരുടെ ബജറ്റിനും താല്‍പര്യത്തിനുമനുസരിച്ച് യാത്ര ചെയ്യാം