» »മകനെ ഗുരുവായി ശിവന്‍ ആരാധിക്കുന്ന ക്ഷേത്രം

മകനെ ഗുരുവായി ശിവന്‍ ആരാധിക്കുന്ന ക്ഷേത്രം

Written By:

അറിവില്‍ തന്നേക്കാള്‍ മുന്നില്‍നില്‍ക്കുന്ന സ്വന്തം മകനെ ഗുരുവായി ശിവന്‍ സ്വീകരിച്ച കഥ കേട്ടിട്ടുണ്ടോ?
ഹിന്ദു പുരാണത്തിലെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് മുരുഗന്റേത്... അറിവിന്റെയും ബുദ്ധിയുടെയും ഒക്കെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന മുരുഗനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് തമിഴ്‌നാട്ടില്‍. ക്ഷേത്രത്തിന്റെ പ്രസിദ്ധിയേക്കാളുപരിയായി ഇതുമായി ബന്ധപ്പെട്ട കഥകളാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്.
മകനെ ഗുരുവായി ശിവന്‍ ആരാധിക്കുന്ന സ്വാമിനാഥ സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

ഗണപതിയെ കിട്ടാനായി പാര്‍വ്വതി 12 വര്‍ഷം തപസ്സനുഷ്ഠിച്ച ഗുഹ

 എവിടെയാണിത്?

എവിടെയാണിത്?

തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ് ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുഗനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം കുംഭകോണത്തു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

 മകനെ ഗുരുവായി ആരാധിക്കുന്ന ക്ഷേത്രം

മകനെ ഗുരുവായി ആരാധിക്കുന്ന ക്ഷേത്രം

തന്റെ മകനായ മുരുഗന് ഗുരുസ്ഥാനം നല്കിയാണ് ശിവന്‍ ഇവിടെ ആരാധിക്കുന്നത്. ഇതിനു പിന്നില്‍ വളെര പ്രസിദ്ധമായ ഒരു കഥയുണ്ട്. അതനുസരിച്ച് ഒരിക്കല്‍ കൈലാസം സന്ദര്‍ശിച്ച ബ്രഹ്മാവ് മുരുകന് ആവശ്യമായ ബഹുമാനം നല്കിയില്ലത്രെ.അതില്‍ കോപിതനായ മുരുകന്‍ സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനോട് എങ്ങനെയാണ് താങ്കള്‍ ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് എന്നു ചോദിച്ചു. വേദങ്ങളുടെ സഹായത്താലാണ് താന്‍ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നതെന്നു പറഞ്ഞ ബ്രഹ്മാവിനോട് മുരുകന്‍ അടുത്തതായി ആവശ്യപ്പെട്ടത് വേദങ്ങള്‍ ഉരുവിടാനായിരുന്നു. ഓം മന്ത്രം ഉരുവിട്ടു തുടങ്ങിയ ബ്രഹ്മാവിനെ വെറുതെ വിടാന്‍ മുരുഗന്‍ ഒരുക്കമായിരുന്നില്ല.ഓം അഥവാ പ്രണവ മന്ത്രത്തിന്റെ അര്‍ഥമായിരുന്നു അടുത്തതായി മുരുഗനു അറിയേണ്ടിയേണ്ടിയിരുന്നത്. എന്നാല്‍ ബ്രഹ്മാവിന് അതിനുത്തരം പറയാനായില്ല. അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില്‍ തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുഗന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. പിന്നീട് സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ ഭയചകിതരായ ദേവന്‍മാര്‍ വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ല. പിന്നീട് മുരുഗനെ തണുപ്പിക്കാനായി ശിവന്‍ തന്നെ രംഗത്തെത്തി ബ്രഹ്മാവിനെ വെറുതെവിടാനാവശ്യപ്പെട്ടു. എന്നാല്‍ ഓം കാരത്തിന്റെ അര്‍ഥം പോലും അറിയാത്ത ഒരാളെ താന്‍ വിടില്ല എന്നു മുരുകനും അപ്പോല്‍ ശിവന്‍ മുരുകനോട് ഓം കാരത്തിന്റെ അര്‍ഥം വിശദീകരിക്കുവാന്‍ പറഞ്ഞു. മുരുകന്‍ പറഞ്ഞതു മുഴുവന്‍ ഒരു വിദ്യാര്‍ഥിയേപ്പോലെ ശിവന്‍ കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നല്കി മുരുഗനെ അനുഗ്രഹിക്കുകയും ചെയ്തു.ശിവന്റെ ഗുരു എന്നാണ് ഇതിനര്‍ഥം.

PC:UnreachableHost

മറ്റൊരു കഥ

മറ്റൊരു കഥ

ഒരിക്കല്‍ ദേവന്‍മാര്‍ എല്ലാവരും ശിവന്റെ സന്നിധിയായ കൈലാസത്തില്‍ ഒത്തുചേരുകയുണ്ടായി. ഇവരുടെ ഭാരം താങ്ങുവാന്‍ കഴിയാതെ ഭൂമി ഒരു ഒരു വശേേത്തക്ക് ചെരിഞ്ഞുവത്രെ. അപ്പോള്‍ ശിവന്‍ അഗസ്ത്യമുനിയോട് ഭൂമിയെ നേരെ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. തന്റെ മന്ത്രശക്തികൊണ്ട് ഒരു അസുരനെ സൃഷ്ടിച്ച മുനി അസുരനോട് രണ്ട് മലകള്‍ എടുത്തുകൊണ്ട് വന്ന് അത് ഭൂമിയുടെ തെക്കു ദിക്കില്‍ സ്ഥാപിക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ പോയ അസുരന്‍ രണ്ട് മലകള്‍ കണ്ടെത്തുകയും അത് എടുക്കുവാന്‍ നോക്കിയപ്പോള്‍ ഒന്നിനി ഒരു അനക്കവുമില്ല. ഒന്നു കൂടി നോക്കിയപ്പോള്‍ അതിന്റെ മുകളിലായി ഒരാള്‍ നില്‍ക്കുന്നത് അസുരന്‍ കാണുകയും ആക്രമിക്കുവാന്‍ പോവുകയും ചെയ്തു. എന്നാല്‍ ആ നില്‍ക്കുന്നത് മുരുഗനാണെന്നു മനസ്സിലാക്കിയ അഗസ്ത്യമുനി അസുരനോട് മുരുഗന്റെ അടുത്തു പോയി മാപ്പ് ചോദിക്കാന്‍ ആവശ്യപ്പെട്ടു. മാപ്പ് നല്കിയ മുരുകന്‍ ആ മലയെ അവിടെ തന്നെ നിലനിര്‍ത്തി. അതാണ് ഇന്ന് പഴനി മല എന്ന പേരില്‍ അറിയപ്പെടുന്നത്.

PC:wikimedia

കൃത്രിമ മലയിലെ ക്ഷേത്രം

കൃത്രിമ മലയിലെ ക്ഷേത്രം

സ്വാമിമലയില്‍ മുരുഗനെ ബാലമുരുഗന്‍ എന്നും സ്വാമിനാഥ സ്വാമി എന്നും രണ്ടു പേരിലാണ് ആരാധിക്കുന്നത്. കൃത്രിമമായി നിര്‍മ്മിച്ച ഒരു മലയുടെ മുകളിലാണ് ക്ഷേത്രം ഉള്ളത്.കാട്ടു മലൈ എന്നും തിരുവെരങ്ങം എന്ന പേരിലും ഈ മല അറിയപ്പെടുന്നു.
ക്ഷേത്രത്തിന് മൂന്നു ഗോപുരങ്ങളാണുള്ളത്. മൂന്നു ചുറ്റുപ്രദേശങ്ങള്‍ കൂടി ഇവിടെ കാണാം.
ശിവന്‍, പാര്‍വ്വതി, ദുര്‍ഗ്ഗ, ദക്ഷിണാമൂര്‍ത്തി,ചന്ദികേശ്വരര്‍, വിനായഗര്‍ തുടങ്ങിയവര്‍ക്കുള്ള ഉപക്ഷേത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC:wikimedia

മുരുഗന്റെ ആറു വാസസ്ഥലങ്ങളിലൊന്ന്

മുരുഗന്റെ ആറു വാസസ്ഥലങ്ങളിലൊന്ന്

കാര്‍ത്തികേയനെന്നും വടിവേലു എന്നും മുരുകനെന്നും വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന സുബ്രഹ്മണ്യനെ ആരാധിക്കുന്ന ആറു ക്ഷേത്രങ്ങളാണ് അറുപടൈവീട് എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് ഈ ആറു ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിര്‍ചോലൈ, തിരുപ്പറന്‍ങ്കുന്റം, തിരുച്ചെന്തൂര്‍ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകള്‍ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍

സപ്തി വിഗ്രഹ മൂര്‍ത്തികള്‍

സപ്തി വിഗ്രഹ മൂര്‍ത്തികള്‍

മഹാലിംഗസ്വാമിയും സപ്ത വിഗ്രഹ മൂര്‍ത്തികളും ഈ ക്ഷേത്രത്തില്‍ വാഴുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഏഴു ദിശകളിലായാണ് സപ്ത വിഗ്രഹ മൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നതത്രെ.

PC:Shankaran Murugan

വൈകാശി വിശാഖം

വൈകാശി വിശാഖം

തമിഴ്മാസമായ വൈകാശി (മേയ്-ജൂണ്‍)യില്‍ ന
ടക്കുന്ന വൈകാശി വിശാഖമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. വിശ്വാസമനുസരിച്ച് വൈകാശിയിലെ വിശാഖം നാളില്‍ ഇന്ദ്രന്‍ സുബ്രഹ്മണ്യസ്വാമിയോട് പ്രാര്‍ഥിച്ച് അരികേശ എന്നു പേരായ ഒരു അസുരനെ കൊല്ലാന്‍ ആവശ്യമായ ശക്തി സ്വീകരിച്ചതത്രെ. അതിന്റെ സ്മരണയ്ക്കായാണ് ഇവിടെ വൈകാശി വിശാഖം ആഘോഷിക്കുന്നത്.

PC:wikimedia

Read more about: temples pilgrimage shiva temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...