Search
  • Follow NativePlanet
Share
» »ദേവഗണങ്ങളുടെ തടസ്സം മാറ്റിയ, കടൽത്തിരമാലയിൽ സൃഷ്ടിക്കപ്പെട്ട ശ്വേത വിനായകൻ; വിശ്വാസങ്ങളിലെ അത്ഭുതം

ദേവഗണങ്ങളുടെ തടസ്സം മാറ്റിയ, കടൽത്തിരമാലയിൽ സൃഷ്ടിക്കപ്പെട്ട ശ്വേത വിനായകൻ; വിശ്വാസങ്ങളിലെ അത്ഭുതം

അമ്പരപ്പിക്കുന്ന ഐതിഹ്യത്തിന്‍റെ പൊരുൾ തേടി ക്ഷേത്രത്തിലെത്തുന്നവരെ കാത്തിരിക്കുന്ന ശ്വേത വിനായകർ ഇന്ത്യയിലെ തന്നെ അപൂർവ്വമായ ഗണേഷ ക്ഷേത്രങ്ങളിലൊന്നാണ്.

കടൽത്തിരയിൽ നിന്നും രൂപമെടുത്ത് വിനായകൻ... ക്ഷേത്രത്തിനു വെളിയിൽ പാതിവലംവെച്ചു തിരിഞ്ഞൊഴുകുന്ന കാവേരി നദി.. മനസ്സുതുറന്ന് വിളിച്ചപേക്ഷിക്കുന്നവരെ ഒരു നാളും കൈവെടിയാത്ത ഗണേശൻ. വിശ്വാസവും അത്ഭുതവും ഒരുപോലെ ചേർന്നു നിൽക്കുന്ന ഒരുപാട് ക്ഷേത്രങ്ങൾ നമുക്കറിയാമെങ്കിലും അതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് തമിഴ്നാട്ടിലെ വെള്ളെ വിനായകർ ക്ഷേത്രം എന്ന ശ്വേത വിനായക ക്ഷേത്രം. അമ്പരപ്പിക്കുന്ന ഐതിഹ്യത്തിന്‍റെ പൊരുൾ തേടി ക്ഷേത്രത്തിലെത്തുന്നവരെ കാത്തിരിക്കുന്ന ശ്വേത വിനായകർ ഇന്ത്യയിലെ തന്നെ അപൂർവ്വമായ ഗണേഷ ക്ഷേത്രങ്ങളിലൊന്നാണ്. കബർതീശ്വരർ ക്ഷേത്രം എന്നറിയപ്പെടുന്ന വെള്ളെ വിനായകർ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം.

ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

കബർതീശ്വരർ ക്ഷേത്രം

കബർതീശ്വരർ ക്ഷേത്രം

തമിഴ്നാട്ടിൽ തഞ്ചാവൂരിൽ കുംഭകണത്ത് സ്വാമിമലയ്ക്ക് സമീപമാണ് വിശ്വാസികളുടെയും തീർത്ഥാടകരുടെയും ഇടയിൽ പ്രസിദ്ധമായ കബർതീശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ കപർദീശ്വരനായി ആരാധിക്കുകയും ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുകയും ചെയ്യുന്ന ഇവിടെ അദ്ദേഹത്തിന്റെ പത്നിയായ പാർവതിയെ ബൃഹന്നയാഗിയായി ചിത്രീകരിച്ചിരിക്കുന്നു . യഥാർത്ഥത്തിൽ ശിവ ക്ഷേത്രമാണെങ്കിലും ഇവിടം അറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണ്. ഒപ്പം തന്നെ തമിഴ് ചരിത്രത്തിലെ പാടൽ പേട്ര സ്ഥലങ്ങളിലൊന്നും കൂടിയാണ് ഇത്.

കാവേരി നദിയും ക്ഷേത്രവും

കാവേരി നദിയും ക്ഷേത്രവും

ഹെരാന്ദർ എന്ന മഹർഷിയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നതായി ചരിത്രം പറയുന്നു. ഐതിഹ്യമനുസരിച്ച്, ഭൂഗർഭപാതയിലൂടെ ഭൂഗർഭലോകത്തേക്ക് കടന്ന് കാവേരി നദിയെ ബംഗാൾ ഉൾക്കടലിൽ ഒഴുക്കി ഭൂമിയിലേക്ക് കൊണ്ടുവന്നത് ഇതുവഴിയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐതിഹ്യമനുസരിച്ച്, കാവേരി നദി കബർതീശ്വരനെ പ്രദക്ഷിണം വയ്ക്കുകയും ഘടികാരദിശയിൽ പ്രവേശിക്കുകയും ചെയ്യുന്നു, അത് തിരുവാളം ചുഴി (വലത് വൃത്തത്തിൽ ചുറ്റി സഞ്ചരിക്കുന്നു) എന്നറിയപ്പെടുകയും ചെയ്യുന്നു

തമിഴ്നാട്ടിലെ വലിയ ക്ഷേത്രങ്ങളിലൊന്ന്

തമിഴ്നാട്ടിലെ വലിയ ക്ഷേത്രങ്ങളിലൊന്ന്

വലുപ്പത്തിന്‍റെ കാര്യത്തിൽ തമിഴ്നാട്ടിൽ പ്രസിദ്ധമാണ് കബർതീശ്വരർ ക്ഷേത്രം. ഏഴ് വലിയ ഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. കപർദീശ്വരർ, ശ്വേത വിനായഗർ എന്നിവരുടേതാണ് ഏറ്റവും പ്രധാനമായ ക്ഷേത്രത്തിൽ നിരവധി ആരാധനാലയങ്ങളുണ്ട്. രാവിലെ 6:00ന് നടതുറക്കുന്ന ക്ഷേത്രം രാത്രി 8:30ന് അടയ്ക്കും. ചോള കാലഘട്ടത്തിലെ ബുദ്ധമത പ്രതിമകൾ ഇന്നും ഇവിടെ കാണാം. ഇത് പ്രദേശത്ത് നിലനിന്നിരുന്ന ബുദ്ധമത പാരമ്പര്യത്തിന്റെ സ്വാധീനത്തിന്റെ അടയാളമാണ്.

ശ്വേത വിനായകർ

ശ്വേത വിനായകർ

കപർദീശ്വര ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നത് ഇവിടുത്തെ ശ്വേത വിനായകർ അഥവാ വെള്ളെ വിയാഗരുടെ പ്രതിഷ്ഠയാണ്. പേരു പോലെ തന്നെ വെളുത്ത നിറത്തിലുള്ള രൂപമാണ് ഇവിടുത്തെ ഗണപതിയുടേത് എന്നാണ് വിശ്വാസം. വിശ്വസിച്ച് പ്രാർത്ഥിച്ചാൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി ഐശ്വര്യം നല്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തെ ഗണപതി. നിരവധി വിശ്വാസികളാണ് പ്രധാന ദിവസങ്ങളിൽ പ്രാർത്ഥനകൾക്കും പൂജകൾക്കുമായി ഇവിടെ എത്തുന്നത്.

ശ്വേത വിനായകരുടെ കഥ

ശ്വേത വിനായകരുടെ കഥ

ഇവിടുത്തെ വിനായക രൂപത്തിന് വെളുത്ത നിരം കിട്ടിയതിനെപ്പറ്റി ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. അമരത്വം ലഭിക്കുവാനായി അമൃത് എടുക്കുവാൻ സമുദ്രം കടഞ്ഞ ദേവന്മാരുടെ കഥ നമുക്കറിയാം. സാധാരണ ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുൻപും തടസ്സങ്ങൾ മാറുവാന്‍ ഗണപതിയോട് പ്രാർത്ഥിക്കുന്ന ഒരു ചടങ്ങുണ്ടല്ലോ. ഇവിടെ ദേവന്മാർ അത് മറന്നു പോയി. അതുകൊണ്ടുതന്നെ ദേവന്മാർക്ക് അമൃത് ലഭിക്കുന്നതിന് ധാരാളം തടസ്സങ്ങൾ നേരിട്ടു. തിരമാലകൾ ശക്തിയായി അടിക്കുകയും അത് അവരുടെ പ്രവർത്തികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു. ഒടുവിൽ എന്താണ് പ്രശ്നമെന്നു മനസ്സിലാക്കിയ ദേവന്മാർ കടൽ നുരകളുടെ സഹായത്തോടെ വിനായക വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു. അങ്ങനെ കടൽവെള്ളത്തിൽ നിന്നു സൃഷ്ടിച്ച രൂപമായതിനാലാണ് ഇത് ശ്വേത വിനായകർ എന്നും വെള്ളെ വിനായകർ എന്നും അറിയപ്പെടുന്നു.

കുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രംകുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രം

കടൽനുരയിലെ ഗണപതി

കടൽനുരയിലെ ഗണപതി

കടലിലെ പതയിൽ നിന്നും നിർമ്മിച്ചതിനാൽ അദ്ദേഹത്തിന് സാധാരണയായി അഭിഷേകം നടത്താറില്ല. മാത്രമല്ല, വിനായകന്‍റെ മേൽ പുഷ്പങ്ങളോ വസ്‌ത്രങ്ങളോ ചന്ദനമോ വയ്ക്കില്ല. വിഗ്രഹത്തിൽ കൈ തൊടാതെ പൊടിച്ച പച്ച കർപ്പൂരം മാത്രം തളിക്കുന്നതാണ് ഇവിടുത്തെ രീതി.
ഇന്ദ്രനാണ് ഈ വിഗ്രഹം നിർമ്മിച്ചതെന്നാണ് മറ്റൊരു വിശ്വാസം. പിന്നീട് എടുക്കാമെന്ന വിശ്വാസത്തിൽ ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വിഗ്രഹം ഉപേക്ഷിക്കുകയും പിന്നീട് എടുക്കാനായി വന്നപ്പോൾ അത് അവിടെ തന്നെ ഉറച്ചുപോവുകയും ചെയ്തു.അങ്ങനെയാണ് ക്ഷേത്രത്തിൽ ഈ വിഗ്രഹം സ്ഥാപിക്കപ്പെട്ടതെന്നാണ് വിശ്വാസം.

ശ്വേത വിനായഗർ പ്രതിഷ്ഠ

ശ്വേത വിനായഗർ പ്രതിഷ്ഠ

ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ മൂലയിൽ ആണ് വലഞ്ചുഴി വിനായഗരുടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. ഗ്രാനൈറ്റിൽ ആണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. അതിന്റെ ഇരുവശത്തുമുള്ള പ്രവേശന കവാടത്തിൽ വലിയ പാളികളിൽ കല്ലുകൾ കൊത്തിയത് കാണാം. ശ്വേത വിനായഗർ വിഗ്രഹം വെള്ളിയും സ്വർണ്ണവും കൊണ്ടുള്ള മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞതു പോലെ വെളുത്ത നുരകൾ കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. അലങ്കാരങ്ങളെല്ലാം വിഗ്രഹത്തിനു ചുറ്റിലുമുള്ള ഫ്രെയിമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 ശ്വേത വിനായഗർ ക്ഷേത്രം-പൂജാ സമയം

ശ്വേത വിനായഗർ ക്ഷേത്രം-പൂജാ സമയം

ദിവസേന അഞ്ചുനേരമാണ് ക്ഷേത്രത്തിൽ പൂജകളും പ്രാർത്ഥനകളും നടത്തുന്നത്. രാവിലെ 6.30-ന് ഉഷത്കാലം, 8-ന് കലാശാന്തി, 12-ന് ഉച്ചകാലം, വൈകീട്ട് 5-ന് സായരക്ഷയ്, രാത്രി 8-ന് അർദ്ധജാമം എന്നിങ്ങനെയാണത്. അഭിഷേകം (പവിത്രമായ കുളി), അലങ്കാരം, നൈവേതനം (അന്നദാനം), കബർദീശ്വരർക്കും പെരിയനായഗിക്കും ദീപാരാധന , നാഗസ്വരം, താളവാദ്യം, വേനവായന എന്നിങ്ങനെ ചില കാര്യങ്ങളും ഇവിടെ കാണാം. സോമവാരം (തിങ്കൾ), ശുക്രവാരം (വെള്ളി) തുടങ്ങിയ പ്രതിവാര ചടങ്ങുകളും പ്രദോഷം പോലുള്ള രണ്ടാഴ്ചയിലൊരിക്കൽ ആചാരങ്ങളും അമാവാസി , പൗർണമി ദിവസങ്ങളും ഇവിടെ
പ്രത്യേക പൂജകളോടെ ആഘോഷിക്കുന്നു. മഹാശിവരാത്രി,വിനായക ചതുർത്ഥി, കാർത്തിക ദീപം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും.

മനുഷ്യമുഖമുള്ള ഗണപതി മുതൽ ശ്വേത വിനായകൻ വരെ.. സങ്കഷ്ടി ചതുര്‍ത്ഥിയും ഗണപതി ക്ഷേത്രങ്ങളുംമനുഷ്യമുഖമുള്ള ഗണപതി മുതൽ ശ്വേത വിനായകൻ വരെ.. സങ്കഷ്ടി ചതുര്‍ത്ഥിയും ഗണപതി ക്ഷേത്രങ്ങളും

കിണറിനുള്ളിലെ ഗണപതി പ്രതിഷ്ഠ, ദിവസംതോറും വളരുന്ന വിഗ്രഹം.. ചിറ്റൂരിലെ ഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍കിണറിനുള്ളിലെ ഗണപതി പ്രതിഷ്ഠ, ദിവസംതോറും വളരുന്ന വിഗ്രഹം.. ചിറ്റൂരിലെ ഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X