ചന്ദ്രന്‍റെ നിറഞ്ഞു നിൽക്കുന്ന നിലാവില്‍ സ്നേഹത്തിന്‍റെ അത്ഭുതസ്മാരകത്തിലേക്ക് കടന്നുചെല്ലണമെന്ന് ആഗ്രഹിക്കാത്ത ഒരു യാത്രാ പ്രേമിയും ഉണ്ടാകില്ല. രാവിന്റെ ഇരുളിൽ, താഴേക്കരിച്ചിറങ്ങുന്ന ചാന്ദ്രവെളിച്ചത്തിൽ താജ്മഹൽ കാണണമെന്നുള്ള ആഗ്രഹം നടക്കുവാൻ ഇനി ഒട്ടും കാത്തിരിക്കേണ്ടതില്ല.

'ശരദ് പൂർണിമ' യിൽ കാണാം താജ്മഹൽ
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കുറിപ്പ് അനുസരിച്ച് ഒക്ടോബർ മാസത്തിലെ 'ശരദ് പൂർണിമ' ദിവസങ്ങളിൽ സഞ്ചാരികൾക്ക് താജ്മഹലിന്‍റെ രാത്രി സന്ദര്യം ആസ്വദിക്കാം. ഈ മാസം നാല് ദിവസമാണ് രാത്രിയിൽ താജ്മഹൽ സന്ദര്‍ശനത്തിനായി തുറന്നു നല്കുന്നത്. വെള്ളിയാഴ്ച താജ്മഹൽ അടച്ചിട്ടിരിക്കുന്നതിനാൽ, ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നാല് ദിവസത്തേക്ക് (ഒക്ടോബര്‍ 8-11 വരെ)വിനോദസഞ്ചാരികളെ രാത്രി സ്മാരകം കാണാൻ അനുവദിക്കുമെന്ന് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു.
PC:Shashidhar S

ചാംകീ രാത്രിയിൽ!
ഒക്ടോബറിൽ, 9, 10 തീയതികളിലെ ഇടവിട്ടുള്ള രാത്രികളിൽ ശരദ് പൂർണിമ ആയാണ് ആചരിക്കുന്നത്. ഈ ദിവസത്തെ ചാംകീ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വിവിധ കോണുകളിൽ നിന്നും ചന്ദ്രപ്രകാശം താജ്മഹലിന്‍റെ വിവിധ വശങ്ങളിൽ പതിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ഈ സമയം സഞ്ചാരികള്‍ക്ക് കാണാം. ഈ സമയം വെളുത്ത മാര്‍ബിൾ വജ്രം പോലെ തിളങ്ങുമെന്നാണ് കാഴ്ചക്കാർ പറയുന്നത്. ശരത്പൂർണ്ണമയിൽ ഇവിടെ എത്തുന്നവർ ഈ കാഴ്ച കണ്ടേ മടങ്ങാറുള്ളൂ. . 2021-ൽ, താജ്മഹൽ എല്ലാ മാസവും പൗർണ്ണമിക്ക് അടുത്തുള്ള അഞ്ച് രാത്രികളിൽ എല്ലാ മാസവും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നു.

മറക്കരുത് ഈ കാര്യങ്ങൾ
രാത്രിയിൽ താജ്മഹൽ സന്ദർശിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം.
1. രാത്രി സന്ദർശനത്തിന് താല്പര്യമുള്ള ആളുകൾക്ക് എഎസ്‌ഐ ഓഫീസിലെ കൗണ്ടറിൽ നിന്ന് രാത്രി ദർശന തീയതിക്ക് ഒരു ദിവസം മുമ്പ് ടിക്കറ്റ് വാങ്ങാം.
2. രാത്രി 8.30 മുതൽ 12.30 വരെ 8 ഗ്രൂപ്പുകളായി തിരിച്ച് 400 പേർക്ക് മാത്രമേ സന്ദർശനത്തിന് അനുമതിയുള്ളൂ.30 മിനിറ്റ് പരിസരത്ത് തങ്ങാൻ അനുവാദമുണ്ട്. ഒരു ബാച്ചിൽ 40 പേർക്ക് കയറാം.
3. സന്ദർശന ദിവസം ഉച്ചയ്ക്ക് 1 മണി വരെ ടിക്കറ്റുകൾ റദ്ദാക്കാം. റദ്ദാക്കൽ ചട്ടങ്ങൾക്ക് വിധേയമാണ്.
താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!

ടിക്കറ്റ് നിരക്ക്
മുതിർന്ന ഇന്ത്യൻ പൗരന്മാർക്ക് 510 രൂപയും വിദേശികൾക്ക് 750 രൂപയുമാണ് രാത്രിയിൽ താജ്മഹൽ സന്ദർശിക്കുന്നതിനുള്ള നിരക്ക്. കുട്ടികൾക്ക് (3-15 വയസ്സ്) ടിക്കറ്റ് നിരക്ക് 100 രൂപയാണ്. എഎസ്ഐ ഓഫീസിലെ കൗണ്ടറിൽ നിന്ന് രാത്രി ദർശന തീയതിക്ക് ഒരു ദിവസം മുമ്പ് ടിക്കറ്റ് വാങ്ങാം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ്സന്ദർശിക്കാം