Search
  • Follow NativePlanet
Share
» »വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

തലുപ്പ‌ലമ്മ തള്ളി എന്ന ദേ‌വി വാ‌ഹനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നുവെന്നാണ് ഇവരുടെ വി‌ശ്വാസം.

By Maneesh

നിബിഢ വനങ്ങൾ നിറഞ്ഞ രണ്ട് മൊട്ടക്കുന്നുകൾക്ക് നടുവിലായി ‌സ്ഥിതി ‌ചെയ്യുന്ന തലുപുലമ്മ തള്ളി ലോവ ക്ഷേ‌ത്രം സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകു‌ന്നത്. ദൈവത്തിന്റെ സ്വന്തം ജില്ല എന്ന് അറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയുടെ സുന്ദരമായ ഭൂപ്രകൃതിക്കി ഉത്തമ ഉദാഹരണമാണ് തലുപുലമ്മ ക്ഷേത്രത്തിന്റെ ‌പരിസരം.

ലൊക്കേഷൻ

ഈസ്റ്റ് ഗോദാവരി ജില്ലയിലെ ക്ഷേത്ര ടൗൺ ആയ അ‌ണ്ണവരത്തിൽ നിന്ന് അ‌ധികം ദൂരെയല്ലാതെ‌യാണ് തലുപുലമ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും തീർത്ഥാടകർക്കും ഒരു പോലെ ‌‌പ്രിയപ്പെ‌താണ് ഈ സ്ഥലം.

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

Photo Courtesy: Vmakumar

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍ ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

ഗോദാവരി നദിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാംഗോദാവരി നദിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ട്രെ‌ക്ക് ഉടമകളുടെ തീർത്ഥാടന കേന്ദ്രം

ട്രെക്ക്, കാർ ഉടമകളുടെ തീർത്ഥാടന കേന്ദ്രം എന്ന് വേണമെങ്കിൽ ഈ സ്ഥലത്തെ ‌വിശേഷി‌പ്പിക്കാം. തലുപ്പ‌ലമ്മ തള്ളി എന്ന ദേ‌വി വാ‌ഹനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നുവെന്നാണ് ഇവരുടെ വി‌ശ്വാസം. ഈ ഭാഗങ്ങളിൽ ആരെ‌ങ്കിലും പുതിയ വാഹനങ്ങൾ വാങ്ങിയാൽ ഉടനെ ഇവിടെ കൊണ്ട് വന്ന് പൂജിക്കുക പ‌തിവാണ്. ഈ ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ വാഹനങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കുമെന്നും ആളുകൾ വിശ്വസിക്കുന്നുണ്ട്.

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

Photo Courtesy: Srichakra Pranav

മൃഗബലി

വാഹന ഉടമകൾ ക്ഷേ‌ത്രത്തിലേക്കുള്ള കുന്നിന്റെ അടിവാ‌രത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് മൃഗ‌ബലി നടത്തുന്നതും പതിവാണ്.

ഐതിഹ്യം

ഒ‌രിക്കൽ ഇവിടെയെ‌ത്തിയ അഗസ്ത്യമുനി ഈ സ്ഥലങ്ങളിൽ ആകൃ‌ഷ്ടനായി ഇവിടെ തപസ് ചെയ്തെന്നാണ് വിശ്വാസം. ഈ മലമുകളിൽ നിന്ന് പഴ‌ങ്ങൾ ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത മുനി, ദാരകോണ്ട, തീഗകോണ്ട എന്നിങ്ങനെ ഈ രണ്ട് കുന്നുകൾക്ക് പേരിട്ടു എ‌ന്നാണ് വിശ്വാസം.

ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

താമസ സൗകര്യം

ഇവിടെ എത്തിച്ചേരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം 28 മുറികളുള്ള ഒരു കോട്ടേജ് നിർമ്മിച്ചിട്ടുണ്ട്. തീർത്ഥാടകർ രാവിലെ എത്തിച്ചേർന്ന് വൈകുന്നേരം മട‌ങ്ങുകയാണ് പതിവ് അതിനാൽ തീർത്ഥാടകർക്കായി ഗസ്റ്റ് ഹൗസുകൾ ഇവിടെയില്ല.

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

Photo Courtesy: Srichakra Pranav

എത്തിച്ചേരാൻ

ആന്ധ്രപ്രദേശിലെ പ്രമു‌ഖ ടൗൺ ആയ കാക്കിനാടയിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അണ്ണാവരവും തുനിയുമാണ് ഏറ്റവും അടു‌ത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ‌‌തുനിയിൽ ‌നിന്ന് 8 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

ഈസ്റ്റ് ഗോദാവ‌രി

ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന രാജ‌മ‌ണ്ഡ്രിയാണ് ഈസ്റ്റ് ഗോദവരി ജില്ലയുടെ ആ‌സ്ഥാനം. ഈ നഗരത്തില്‍ വച്ചാണ്‌ മഹാകവി നന്നയ്യ തെലുങ്ക്‌ ലിപി ആവിഷ്‌കരിച്ചതെന്ന്‌ ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു. നന്നയ്യയുടെയും തെലുങ്ക്‌ ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമുണ്ട്രി പ്രശസ്‌തമാണ്‌. ഇതിനാല്‍ തന്നെ പല പൗരാണിക ആചാരങ്ങളും ഇന്നും ഈ നഗരത്തില്‍ മുറതെറ്റാതെ നടന്നുപോരുന്നു. മാത്രമല്ല അപൂര്‍വ്വങ്ങളായ പല കലാരൂപങ്ങളും ഇവിടെ ജീവിക്കുകയും ചെയ്യുന്നു. വിശദമായി വായിക്കാം

Read more about: andhra pradesh temples villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X